6ാം ത​​ന്പു​​രാ​​ൻ; ബാ​​ല​​ൻ ഡി ​​ഓ​​ർ മെ​​സി​​ക്ക്
6ാം ത​​ന്പു​​രാ​​ൻ; ബാ​​ല​​ൻ ഡി ​​ഓ​​ർ മെ​​സി​​ക്ക്
Tuesday, December 3, 2019 11:55 PM IST
ഫു​​ട്ബോൾ ലോകത്തി​​ന്‍റെ നെ​​റു​​ക​​യി​​ൽ 2015നു​​ശേ​​ഷം വീ​​ണ്ടും സൂ​​പ്പ​​ർ താ​​ര​​ം ല​​യ​​ണ​​ൽ മെ​​സി. 2019ലെ ​​മി​​ക​​ച്ച ഫു​​ട്ബോ​​ൾ താ​​ര​​ത്തി​​നു​​ള്ള ബാ​​ല​​ൻ ഡി ​​ഓ​​ർ പു​​ര​​സ്കാ​​രം ബാ​​ഴ്സ​​ലോ​​ണ​​യു​​ടെ അ​​ർ​​ജ​​ന്‍റൈൻ താ​​ര​​മാ​​യ മെ​​സി സ്വ​​ന്ത​​മാ​​ക്കി. ആ​​റാം ത​​വ​​ണ​​യാ​​ണ് മെ​​സി ബാ​​ല​​ൻ ഡി ​​ഓ​​ർ പു​​ര​​സ്കാ​​ര​​ത്തി​​ന് അ​​ർ​​ഹ​​നാ​​കു​​ന്ന​​ത്.

ലി​​വ​​ർ​​പൂ​​ളി​​ന്‍റെ ഡ​​ച്ച് താ​​രം വി​​ർ​​ജി​​ൽ വാ​​ൻ ഡി​​ക്കി​​നെ പി​​ന്ത​​ള്ളി​​യാ​​ണ് ഇ​​ത്ത​​വ​​ണ മെ​​സി പു​​ര​​സ്കാ​​രം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ഫി​​ഫ ദ ​​ബെ​​സ്റ്റ് പു​​ര​​സ്കാ​​ര​​വും മെ​​സി​​ക്കാ​​യി​​രു​​ന്നു. ബാ​​ല​​ൻ ഡി ​​ഓ​​ർ മെ​​സി സ്വ​​ന്ത​​മാ​​ക്കു​​മെ​​ന്ന് നേ​​ര​​ത്തേ റി​​പ്പോ​​ർ​​ട്ടു​​ണ്ടാ​​യി​​രു​​ന്നു. അ​​മേ​​രി​​ക്ക​​യു​​ടെ മേ​​ഗ​​ൻ റാ​​പീ​​നോ​​യാ​​ണ് മി​​ക​​ച്ച വ​​നി​​താ താ​​രം.

ന​​ന്പ​​ർ വ​​ണ്‍

ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ത​​വ​​ണ ബാ​​ല​​ൻ ഡി ​​ഓ​​ർ പു​​ര​​സ്കാ​​രം നേ​​ടി​​യ താ​​ര​​മെ​​ന്ന റി​​ക്കാ​​ർ​​ഡ് ഇ​​തോ​​ടെ മെ​​സി സ്വ​​ന്ത​​മാ​​ക്കി. അ​​ഞ്ച് ത​​വ​​ണ പു​​ര​​സ്കാ​​രം നേ​​ടി​​യ യു​​വ​​ന്‍റ​​സി​​ന്‍റെ പോ​​ർ​​ച്ചു​​ഗീ​​സ് താ​​രം ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ​​യെ പി​​ന്ത​​ള്ളി​​യാ​​ണ് മെ​​സി ഒ​​ന്നാം സ്ഥാ​​ന​​ത്ത് ഒ​​റ്റ​​യ്ക്ക് എ​​ത്തി​​യ​​ത്. 2018ലെ ​​ജേ​​താ​​വ് ലൂ​​ക്കാ മോ​​ഡ്രി​​ച്ചാ​​ണ് മെ​​സി​​ക്ക് കി​​രീ​​ടം സ​​മ്മാ​​നി​​ച്ച​​ത്.


ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗി​​ലെ​​യും ലാ​​ലി​​ഗ​​യി​​ലെ​​യും മി​​ന്നും പ്ര​​ക​​ട​​ന​​മാ​​ണ് മെ​​സി​​ക്ക് തു​​ണ​​യാ​​യ​​ത്. ലാ ​​ലി​​ഗ​​യി​​ൽ ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ൽ 36 ഉം ​​ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗി​​ൽ 12 ഉം ​​ഗോ​​ളു​​ക​​ൾ മെ​​സി സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു.

2009 മു​​ത​​ൽ 2012 വ​​രെ തു​​ട​​ർ​​ച്ച​​യാ​​യി നാ​​ല് വ​​ർ​​ഷം മെ​​സി ബാ​​ല​​ൻ ഡി ​​ഓ​​ർ നേ​​ടി​​യി​​ണ്ട്.
ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ, സാ​​ദി​​യോ മാ​​നെ, മു​​ഹ​​മ്മ​​ദ് സ​​ല എ​​ന്നി​​വ​​രാ​​ണ് യ​​ഥാ​​ക്ര​​മം ആ​​ദ്യ അ​​ഞ്ച് സ്ഥാ​​ന​​ങ്ങ​​ളി​​ൽ. ആ​​ദ്യ അ​​ഞ്ചി​​ലെ മൂ​​ന്ന് പേ​​രും ഇം​​ഗ്ലീ​ഷ് ക്ല​​ബ്ബാ​​യ ലി​​വ​​ർ​​പൂ​​ളി​​ന്‍റെ താ​​ര​​ങ്ങ​​ളാ​​ണെ​​ന്ന​​തും ശ്ര​​ദ്ധേ​​യം.

മി​​ക​​ച്ച ഗോ​​ൾ​​കീ​​പ്പ​​ർ ലി​​വ​​ർ​​പൂ​​ളി​​ന്‍റെ ബ്ര​​സീ​​ൽ താ​​രം അ​​ലി​​സ​​ണ്‍ ബെ​​ക്ക​​റാ​​ണ്. യു​​വ​​ന്‍റ​​സി​​ന്‍റെ ഡ​​ച്ച് താ​​രം മാ​​തി​​സ് ഡി ​​ലി​​റ്റാ​​ണ് മി​​ക​​ച്ച യു​​വ​​താ​​രം. ക​​ഴി​​ഞ്ഞ വ​​ർ​​ഷം യു​​വ​​താ​​ര പു​​ര​​സ്കാ​​രം നേ​​ടി​​യ ഫ്രാ​​ൻ​​സി​​ന്‍റെ കൈ​​ലി​​യ​​ൻ എം​​ബാ​​പ്പെ​​യാ​​ണ് ഡി ​​ലി​​റ്റി​​നു പു​​ര​​സ്കാ​​രം സ​​മ്മാ​​നി​​ച്ച​​ത്. അ​​മേ​​രി​​ക്ക​​യെ ലോ​​ക ചാ​​ന്പ്യ​​ൻ​​മാ​​രാ​​ക്കു​​ന്ന​​തി​​ൽ നി​​ർ​​ണാ​​യ​​ക പ​​ങ്കു​​വ​​ഹി​​ച്ച​​താ​​ണ് മേ​​ഗ​​ൻ റാ​​പീ​​നോ​​.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.