ബ്ലാസ്റ്റേഴ്സുമായി സഹകരിക്കാൻ വിദേശ ക്ലബ്ബുകൾക്ക് താത്പര്യം
Thursday, December 5, 2019 12:10 AM IST
കൊ​​ച്ചി: കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സു​​മാ​​യി സ​​ഹ​​ക​​രി​​ക്കാ​​ൻ വ​​ൻ​​കി​​ട വി​​ദേ​​ശ ക്ല​​ബ്ബു​​ക​​ൾ താ​​ല്പ​​ര്യം പ്ര​​ക​​ടി​​പ്പി​​ച്ച​​താ​​യി സി​​ഇ​​ഒ വി​​രേ​​ൻ ഡി​​സി​​ൽ​​വ. കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സ് യൂ​​ത്ത് അ​​ക്കാ​​ഡ​​മി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ന​​ട​​ത്തി​​യ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ലാ​​ണ് ഡി​​സി​​ൽ​​വ ഇ​​ക്കാ​​ര്യം വ്യ​​ക്ത​​മാ​​ക്കി​​യ​​ത്. മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​യു​​ടെ ഉ​​ട​​മ​​സ്ഥ​​രാ​​യ സി​​റ്റി ഗ്രൂ​​പ്പ് മും​​ബൈ സി​​റ്റി​​യി​​ൽ ന​​ട​​ത്തി​​യ​​തു​​പോ​​ലെ നി​​ക്ഷേ​​പം ന​​ട​​ത്താ​​നും യൂ​​റോ​​പ്യ​​ൻ ക്ല​​ബ്ബു​​ക​​ൾ താ​​ല്പ​​ര്യം പ്ര​​ക​​ടി​​പ്പി​​ച്ചി​​ട്ടു​​ണ്ട്. എ​​ന്നാ​​ൽ ത​​ങ്ങ​​ളി​​തു​​വ​​രെ തീ​​രു​​മാ​​ന​​ങ്ങ​​ളൊ​​ന്നും എ​​ടു​​ത്തി​​ട്ടി​​ല്ലെന്നും അ​​ദേ​​ഹം പ​​റ​​ഞ്ഞു.

ബ്ലാ​​സ്റ്റേ​​ഴ്സ് ഭാ​​വി​​യി​​ൽ കൊ​​ച്ചി​​യി​​ൽ ഉ​​ണ്ടാ​​കു​​മോ​​യെ​​ന്ന കാ​​ര്യ​​ത്തി​​ൽ ത​​നി​​ക്ക് ഉ​​റ​​പ്പി​​ല്ലെ​​ന്നും എ​​ന്നാ​​ൽ കേ​​ര​​ളം വി​​ട്ടു​​പോ​​കി​​ല്ലെ​​ന്നും ഡി​​സി​​ൽ​​വ ചോ​​ദ്യ​​ത്തി​​ന് ഉ​​ത്ത​​ര​​മാ​​യി പ​​റ​​ഞ്ഞു. ബ്ലാ​​സ്റ്റേ​​ഴ്സ് കേ​​ര​​ള​​ത്തി​​ന്‍റെ ക്ല​​ബ്ബാ​​ണ്. ഇ​​വി​​ടെത്തന്നെ നി​​ൽക്കാ​​നാ​​ണ് ആ​​ഗ്ര​​ഹം. കൊ​​ച്ചി​​യി​​ൽ നി​​ന്ന് ക്ല​​ബ്ബി​​നെ കോ​​ഴി​​ക്കോ​​ട്ടേ​​ക്ക് പ​​റി​​ച്ചു ന​​ട്ടേ​​ക്കു​​മെ​​ന്ന അ​​ഭ്യൂ​​ഹ​​ങ്ങ​​ൾ​​ക്ക് വ​​ഴി​​യി​​ടു​​ന്ന​​താ​​ണ് ഡി​​സി​​ൽ​​വ​​യു​​ടെ പ്ര​​തി​​ക​​ര​​ണം. കോ​​ർ​​പ​​റേ​​ഷ​​നും ജി​​സി​​ഡി​​എ​​യു​​മാ​​യു​​ള്ള പ്ര​​ശ്ന​​ങ്ങ​​ളെ പ​​രാ​​മ​​ർ​​ശി​​ച്ചാ​​ണ് അദ്ദേ​​ഹം ഇ​​ക്കാ​​ര്യം പ​​റ​​ഞ്ഞ​​ത്.


യം​​ഗ് ബ്ലാ​​സ്റ്റേ​​ഴ്സി​​ന്‍റെ ടെ​​ക്നി​​ക്ക​​ൽ ഡ​​യ​​റ​​ക്ട​​റാ​​യി ഇം​​ഗ്ല​​ണ്ടി​​ൽനി​​ന്നു​​ള്ള മ​​രി​​യോ മ​​രി​​നി​​ക്ക​​യെ നി​​യ​​മി​​ച്ചു. ലി​​വ​​ർ​​പൂ​​ളി​​ന്‍റെ അ​​ണ്ട​​ർ 15 ടീ​​മി​​ന്‍റെ ഉ​​ൾ​​പ്പെ​​ടെ മ​​നേ​​ജ​​രാ​​യി പ്ര​​വ​​ർ​​ത്തി​​ച്ചി​​ട്ടു​​ള്ള വ്യ​​ക്തി​​യാ​​ണ് മ​​രി​​യോ. ടാ​​ൻ​​സാ​​നി​​യ​​യി​​ലെ അ​​സാം എ​​ഫ്സി​​യു​​ടെ ഹെ​​ഡ് കോ​​ച്ചാ​​യി​​രു​​ന്നു. അ​​ടു​​ത്ത അ​​ഞ്ചു​​വ​​ർ​​ഷം കൊ​​ണ്ട് ര​​ണ്ടു ല​​ക്ഷ​​ത്തോ​​ളം കു​​രു​​ന്നു​​ക​​ൾ​​ക്ക് ഫു​​ട്ബോ​​ൾ പ​​രി​​ശീ​​ല​​നം ന​​ല്കു​​ക​​യാ​​ണ് യം​​ഗ് ബ്ലാ​​സ്റ്റേ​​ഴ്സ് പ​​ദ്ധ​​തി​​യു​​ടെ ല​​ക്ഷ്യം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.