ട്രാ​​ഫോ​​ഡി​​ൽ മൗ​​റീ​​ഞ്ഞോ​​യ്ക്ക് തോ​​ൽ​​വി
ട്രാ​​ഫോ​​ഡി​​ൽ മൗ​​റീ​​ഞ്ഞോ​​യ്ക്ക് തോ​​ൽ​​വി
Friday, December 6, 2019 12:05 AM IST
ല​​ണ്ട​​ൻ: ഇം​​ഗ്ലീ​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ പ​​ഴ​​യ ടീ​​മാ​​യ മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡി​​ന്‍റെ ത​​ട്ട​​ക​​ത്തി​​ൽ ടോ​​ട്ട​​ന​​ത്തി​​ന്‍റെ മാ​​നേ​​ജ​​രാ​​യെ​​ത്തി​​യ ഹൊ​​സെ മൗ​​റീ​​ഞ്ഞോ​​യ്ക്ക് നി​​രാ​​ശ​​യോ​​ടെ മ​​ട​​ക്കം. ഒ​​ന്നി​​നെ​​തി​​രേ ര​​ണ്ട് ഗോ​​ളു​​ക​​ൾ​​ക്കാ​​യി​​രു​​ന്നു മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡി​​ന്‍റെ ജ​​യം. മാ​​ർ​​ക്ക​​സ് റാ​​ഷ്ഫോ​​ഡി​​ന്‍റെ (ആ​​റ്, 49-പെ​​ന​​ൽ​​റ്റി) ഇ​​ര​​ട്ട ഗോ​​ളാ​​ണ് യു​​ണൈ​​റ്റ​​ഡി​​നു ജ​​യ​​മൊ​​രു​​ക്കി​​യ​​ത്. ഡാ​​ലെ അ​​ലി​​യു​​ടെ (39) വ​​ക​​യാ​​യി​​രു​​ന്നു ടോ​​ട്ട​​ന​​ത്തി​​ന്‍റെ ഗോ​​ൾ.


ലി​​വ​​ർ​​പൂ​​ൾ 5-2ന് ​​എ​​വ​​ർ​​ട്ട​​ണെ മു​​ക്കി. ഒ​​റി​​ഗി (ആ​​റ്, 31), ഷാ​​ക്കി​​രി (17), സാ​​ദി​​യോ മാ​​നെ (45), വി​​ജ്ന​​ൽ​​ഡം (90) എ​​ന്നി​​വ​​രു​​ടെ വ​​ക​​യാ​​യി​​രു​​ന്നു ചെ​​ന്പ​​ട​​യു​​ടെ ഗോ​​ളു​​ക​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.