ബോബ് വി​​ല്ലി​​സ് ഇ​​നി ഓ​​ർ​​മ
ബോബ് വി​​ല്ലി​​സ് ഇ​​നി ഓ​​ർ​​മ
Friday, December 6, 2019 12:05 AM IST
ഇം​​ഗ്ല​ണ്ടി​​ന്‍റെ ക്രി​​ക്ക​​റ്റ് ടീം ​​മു​​ൻ ക്യാ​​പ്റ്റ​​നും പേ​​സ് ബൗ​​ള​​റു​​മാ​​യി​​രു​​ന്ന ബോ​​ബ് വി​​ല്ലി​​സ് (70) അ​​ന്ത​​രി​​ച്ചു. ഇ​​ന്ത്യ​​ൻ സ​​മ​​യം വ്യാ​​ഴാ​​ഴ്ച അ​​ർ​​ധ​​രാ​​ത്രി​​യോ​​ടെ​​യാ​​യി​​രു​​ന്നു അ​​ന്ത്യം. അ​​ർ​​ബു​​ദ ബാ​​ധി​​ത​​നാ​​യി​​രു​​ന്നു. 1971ൽ ​​ഓ​​സ്ട്രേ​​ലി​​യ​​/dക്കെ​​തി​​രാ​​യ ടെ​​സ്റ്റി​​ലൂ​​ടെ​​യാ​​ണ് അ​​ന്താ​​രാ​ഷ്‌​ട്ര ക്രി​​ക്ക​​റ്റി​​ലെ​​ത്തി​​യ​​ത്. 1984 വ​​രെ ഇം​ഗ്ലീ​​ഷ് പേ​​സ് ബൗ​​ളിം​​ഗി​​ന് ക​​രു​​ത്തേ​​കി. 90 ടെ​​സ്റ്റി​​ൽ 325 ഉം 64 ​​ഏ​​ക​​ദി​​ന​​ങ്ങ​​ളി​​ൽ 80 ഉം ​​വി​​ക്ക​​റ്റു​​ണ്ട്.


1981ലെ ​​ആ​​ഷ​​സ് പ​​ര​​ന്പ​​ര​​യി​​ലെ ഹെ​​ഡിം​​ഗ്‌​ലി ടെ​​സ്റ്റി​​ൽ ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ 130 റ​​ണ്‍​സ് വി​​ജ​​യ​​ല​​ക്ഷ്യ​​വു​​മാ​​യി ബാ​​റ്റിം​​ഗി​​നി​​റ​​ങ്ങി​​യ ഓ​​സീ​​സി​​നെ 43 റ​​ണ്‍​സി​​ന് എ​​ട്ടു വി​​ക്ക​​റ്റെ​​ടു​​ത്ത് 111 റ​​ണ്‍​സി​​ന് എ​​റി​​ഞ്ഞി​​ട്ട് ഇം​ഗ്ല​ണ്ടി​​നെ ജ​​യി​​പ്പി​​ച്ച​​ത് വി​​ല്ലി​​സ് ആ​​യി​​രു​​ന്നു. വി​​ര​​മി​​ക്ക​​ലി​​നു ശേ​​ഷം ക​​മ​​ന്‍റേ​​റ്റ​​റാ​​യും തി​​ള​​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.