ക്യാപ്റ്റന്‍റെ പി​​ന്തു​​ണ പ​​ന്തി​​ന്
ക്യാപ്റ്റന്‍റെ പി​​ന്തു​​ണ പ​​ന്തി​​ന്
Friday, December 6, 2019 12:05 AM IST
ഹൈ​​ദ​​രാ​​ബാ​​ദ്: 2020 ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​ന്‍റെ ഓ​​ഡി​​ഷ​​നാ​​ണ് ന​​ട​​ക്കു​​ന്ന​​തെ​​ങ്കി​​ലും ടീം ​​മാ​​നേ​​ജ്മെ​​ന്‍റി​​ന്‍റെ പി​​ന്തു​​ണ മു​​ഴു​​വ​​ൻ ഫോ​​മി​​ല​​ല്ലാ​​ത്ത വി​​ക്ക​​റ്റ് കീ​​പ്പ​​ർ ബാ​​റ്റ്സ്മാ​​ൻ ഋ​​ഷ​​ഭ് പ​​ന്തി​​ന്. അ​​തോ​​ടെ ബം​ഗ്ലാ​ദേ​​ശി​​നെ​​തി​​രാ​​യ ട്വ​​ന്‍റി-20 പ​​ര​​ന്പ​​ര​​യ്ക്കു പി​​ന്നാ​​ലെ വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നെ​​തി​​രാ​​യ പ​​ര​​ന്പ​​ര​​യി​​ലും മ​​ല​​യാ​​ളി താ​​രം സ​​ഞ്ജു വി. ​​സാം​​സ​​ണി​​നു കാ​​ഴ്ച​​ക്കാ​​ര​​ന്‍റെ റോ​​ൾ​​മാ​​ത്ര​​മാ​​യി​​രി​​ക്കും ല​​ഭി​​ക്കു​​ക. വി​​ൻ​​ഡീ​​സി​​നെ​​തി​​രാ​​യ മൂ​​ന്ന് മ​​ത്സ​​ര ട്വ​​ന്‍റി-20 പ​​ര​​ന്പ​​ര​​യി​​ലെ ആ​​ദ്യ മ​​ത്സ​​രം ഇ​​ന്ന് രാ​​ത്രി ഏ​​ഴി​​ന് ന​​ട​​ക്കും.

വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നെ​​തി​​രേ ബാ​​റ്റിം​​ഗ് ലൈ​​ന​​പ്പി​​ൽ വ​​ലി​​യ ​​മാ​​റ്റം ഉ​​ണ്ടാ​​കി​​ല്ലെ​​ന്നാ​​ണ് ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി ന​​ല്കു​​ന്ന സൂ​​ച​​ന. ഋ​​ഷ​​ഭ് പ​​ന്തി​​ന്‍റെ ക​​ഴി​​വി​​ൽ ടീ​​മി​​ന് വി​​ശ്വാ​​സ​​മു​​ണ്ട്. ലോ​​ക​​ക​​പ്പി​​ന് മു​​ൻ​​പ് ടീം ​​ഘ​​ട​​ന​​യി​​ൽ വ​​ലി​​യ അ​​ഴി​​ച്ചു​​പ​​ണി ഉ​​ണ്ടാ​​കി​​ല്ല- കോ​​ഹ്‌​ലി പ​​റ​​ഞ്ഞു.

ശി​​ഖ​​ർ ധ​​വാ​​ൻ പ​​രി​​ക്കേ​​റ്റ് പു​​റ​​ത്താ​​യ​​തോ​​ടെ ടീ​​മി​​ലെ​​ത്തി​​യ സ​​ഞ്ജു​​വി​​നെ ഓ​​പ്പ​​ണ​​റാ​​യും പ​​രി​​ഗ​​ണി​​ക്ക​​ണ​​മെ​​ന്ന് ടീം ​​മാ​​നേ​​ജ്മെ​​ന്‍റിനോ​​ട് നി​​ർ​​ദേ​​ശി​​ച്ച​​താ​​യി ബി​​സി​​സി​​ഐ ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി ജ​​യേ​​ഷ് ജോ​​ർ​​ജ് നേ​​ര​​ത്തെ വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു. എ​​ന്നാ​​ൽ, രോ​​ഹി​​ത് ശ​​ർ​​മ, കെ.​​എ​​ൽ. രാ​​ഹു​​ൽ എ​​ന്നി​​വ​​ർ ക​​ളി​​ക്കാ​​ത്ത സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ൽ മാ​​ത്ര​​മേ സ​​ഞ്ജു​​വി​​ന് നി​​ല​​വി​​ൽ ഓ​​പ്പ​​ണിം​​ഗി​​ന് അ​​വ​​സ​​രം ല​​ഭി​​ക്കൂ.


ഋ​​ഷ​​ഭ് പ​​ന്തി​​നെ ഒ​​റ്റ തി​​രി​​ഞ്ഞ് ആ​​ക്ര​​മി​​ക്കാ​​ൻ ആ​​രെ​​യും അ​​നു​​വ​​ദി​​ക്കി​​ല്ല. ക​​ളി​​ക്കാ​​ര​​നെ​​ന്ന നി​​ല​​യി​​ൽ മി​​ക​​ച്ച പ്ര​​ക​​ട​​നം ന​​ട​​ത്തു​​ക എ​​ന്ന​​ത് പ​​ന്തി​​ന്‍റെ ഉ​​ത്ത​​ര​​വാ​​ദി​​ത്ത​​മാ​​ണ്. സ​​മ്മ​​ർ​​ദ​​മി​​ല്ലാ​​തെ ക​​ളി​​ക്കാ​​നു​​ള്ള അ​​വ​​സ​​രം ന​​ൽ​​കു​​ക​​യും പി​​ന്തു​​ണ​​യ്ക്കു​​ക​​യും ചെ​​യ്യേ​​ണ്ട​​ത് ടീ​​മി​​ന്‍റെ​​യും ഉ​​ത്ത​​ര​​വാ​​ദി​​ത്ത​​മാ​​ണ്- കോ​​ഹ്‌​ലി വ്യ​​ക്ത​​മാ​​ക്കി.

നോ​​ബോ​​ൾ മൂ​​ന്നാം അ​​ന്പ​​യ​​ർ വി​​ളി​​ക്കും

ഇ​​ന്ത്യ x വി​​ൻ​​ഡീ​​സ് ട്വ​​ന്‍റി-20, ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര​​ക​​ളി​​ൽ ഫ്ര​​ണ്ട് ഫൂ​​ട്ട് നോ​​ബോ​​ൾ തീ​​രു​​മാ​​നം മൂ​​ന്നാം അ​​ന്പ​​യ​​ർ ആ​​യി​​രി​​ക്കും എ​​ടു​​ക്കു​​ക. ഫീ​​ൽ​​ഡ് അ​​ന്പ​​യ​​ർ ആ​​യി​​രി​​ക്കി​​ല്ല നോ​​ബോ​​ൾ തീ​​രു​​മാ​​നി​​ക്കു​​ക എ​​ന്ന് ഐ​​സി​​സി ഇ​​ന്ന​​ലെ അ​​റി​​യി​​ച്ചു. ഈ ​​വ​​ർ​​ഷം ഓ​​ഗ​​സ്റ്റി​​ലാ​​ണ് നോ​​ബോ​​ൾ തീ​​രു​​മാ​​നം തേ​​ർ​​ഡ് അ​​ന്പ​​യ​​റി​​ന്‍റെ ചു​​മ​​ത​​ല​​യാ​​ക്കി​​യു​​ള്ള പ​​രി​​ഷ്കാ​​രം ഐ​​സി​​സി ന​​ട​​ത്തി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.