ത​​ജീ​​ന്ദ​​റി​​നു റി​​ക്കാ​​ർ​​ഡ്, ജാ​​ബി​​റി​​നു വെ​​ള്ളി
ത​​ജീ​​ന്ദ​​റി​​നു റി​​ക്കാ​​ർ​​ഡ്,  ജാ​​ബി​​റി​​നു വെ​​ള്ളി
Saturday, December 7, 2019 12:02 AM IST
കാ​​ഠ്മ​​ണ്ഡു (നേ​​പ്പാ​​ൾ): 13-ാമ​​ത് സൗ​​ത്ത് ഏ​​ഷ്യ​​ൻ ഗെ​​യിം​​സ് പു​​രു​​ഷ ഷോ​​ട്ട്പു​​ട്ടി​​ൽ ഇ​​ന്ത്യ​​യു​​ടെ ത​​ജീ​​ന്ദ​​ർ​​പാ​​ൽ സിം​​ഗി​​നു റി​​ക്കാ​​ർ​​ഡ് സ്വ​​ർ​​ണം. മീ​​റ്റി​​ൽ തു​​ട​​ർ​​ച്ച​​യാ​​യ നാ​​ലാം ദി​​ന​​വും മ​​ല​​യാ​​ളി​​ക​​ൾ മെ​​ഡ​​ലി​​ലെ​​ത്തി. ഇ​​ന്ന​​ലെ പു​​രു​​ഷ വി​​ഭാ​​ഗം 400 മീ​​റ്റ​​ർ ഹ​​ർ​​ഡി​​ൽ​​സി​​ൽ എം.​​പി. ജാ​​ബി​​ർ വെ​​ള്ളി സ്വ​​ന്ത​​മാ​​ക്കി. മീ​​റ്റി​​ൽ ഇ​​ന്ത്യ​​യു​​ടെ മെ​​ഡ​​ൽ നേ​​ട്ടം 165 ആ​​യി. 81 സ്വ​​ർ​​ണം, 59 വെ​​ള്ളി, 25 വെ​​ങ്ക​​ലം എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് ഇ​​ന്ത്യ​​ൻ മെ​​ഡ​​ൽ ക​​ണ​​ക്ക്.

20 വ​​ർ​​ഷം പ​​ഴ​​ക്കം

ഗെ​​യിം​​സി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന​​ത്തി​​ൽ ഇ​​ന്ത്യ​​ൻ പ​​താ​​ക വ​​ഹി​​ച്ച ത​​ജീ​​ന്ദ​​ർ​​പാ​​ൽ സിം​​ഗ് ക്യാ​​പ്റ്റ​​നു​​ത​​കു​​ന്ന പ്ര​​ക​​ട​​ന​​മാ​​ണ് ഫീ​​ൽ​​ഡി​​ൽ കാ​​ഴ്ച​​വ​​ച്ച​​ത്. 20.03 മീ​​റ്റ​​ർ ഷോ​​ട്ട്പു​​ട്ട് പ​​റ​​ത്തി ഇ​​ന്ത്യ​​ൻ താ​​രം റി​​ക്കാ​​ർ​​ഡോ​​ടെ സ്വ​​ർ​​ണ​​ത്തി​​ൽ മു​​ത്ത​​മി​​ട്ടു. 20 വ​​ർ​​ഷം പ​​ഴ​​ക്ക​​മു​​ള്ള റി​​ക്കാ​​ർ​​ഡാ​​ണ് ത​​ജീ​​ന്ദ​​ർ തി​​രു​​ത്തി​​യ​​ത്. 1999ൽ ​​ഇ​​ന്ത്യ​​യു​​ടെ ബ​​ഹ​​ദൂ​​ർ സിം​​ഗ് കു​​റി​​ച്ച 19.15 മീ​​റ്റ​​ർ പ​​ഴ​​ങ്ക​​ഥ​​യാ​​യി. ഈ​​യി​​ന​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ ഓം​​പ്ര​​കാ​​ശ് സിം​​ഗി​​നാ​​ണ് വെ​​ള്ളി. 17.31 മീ​​റ്റ​​റോ​​ടെ​​യാ​​ണ് ഓം​​പ്ര​​കാ​​ശ് വെ​​ള്ളി​​നേ​​ടി​​യ​​ത്. വ​​നി​​ത​​ക​​ളു​​ടെ ഷോ​​ട്ട്പു​​ട്ടി​​ൽ അ​​ബ ഖ​​ത്വ 15.32 മീ​​റ്റ​​ർ ദൂ​​രം​​ക​​ണ്ടെ​​ത്തി ഇ​​ന്ത്യ​​ക്ക് സ്വ​​ർ​​ണം സ​​മ്മാ​​നി​​ച്ചു.

ഹ​​ർ​​ഡി​​ൽ ക​​ട​​ന്ന്


400 മീ​​റ്റ​​ർ പു​​രു​​ഷ ഹ​​ർ​​ഡി​​ൽ​​സി​​ൽ മ​​ല​​യാ​​ളി താ​​രം എം.​​പി. ജാ​​ബി​​ർ 51.42 സെ​​ക്ക​​ൻ​​ഡോ​​ടെ​​യാ​​ണ് വെ​​ള്ളി സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. 51.98 സെ​​ക്ക​​ൻ​​ഡി​​ൽ ഫി​​നി​​ഷ് ചെ​​യ്ത സ​​ന്തോ​​ഷ് കു​​മാ​​ർ ഇ​​ന്ത്യ​​ക്കാ​​യി വെ​​ങ്ക​​ല​​വും നേ​​ടി. പാ​​ക്കി​​സ്ഥാ​​ന്‍റെ മെ​​ഹ്ബൂ​​ബ് അ​​ലി​​ക്കാ​​ണ് (50.71) സ്വ​​ർ​​ണം.
പു​​രു​​ഷ വി​​ഭാ​​ഗം 5000 മീ​​റ്റ​​ർ ഓ​​ട്ട​​ത്തി​​ൽ സു​​നി​​ൽ ധ​​വാ​​റും വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ പ​​രു​​ൾ ചൗ​​ധ​​രി​​യും വെ​​ള്ളി നേ​​ടി. വ​​നി​​താ 5000 മീ​​റ്റ​​റി​​ൽ പ്രീ​​തി ലാം​​ബ​​യി​​ലൂ​​ടെ ഇ​​ന്ത്യ വെ​​ങ്ക​​ല​​വും ക​​ര​​സ്ഥ​​മാ​​ക്കി. 4-100 പു​​രു​​ഷ-​​വ​​നി​​താ റി​​ലേ​​യി​​ൽ ഇ​​ന്ത്യ​​ക്കാ​​ണ് വെ​​ള്ളി.

ഭ​​രോ​​ദ്വ​​ഹ​​നം, നീ​​ന്ത​​ൽ, ഷൂ​​ട്ടിം​​ഗ്, ഫെ​​ൻ​​സിം​​ഗ്, ടേ​​ബി​​ൾ ടെ​​ന്നീ​​സ് പു​​രു​​ഷ-​​വ​​നി​​താ സിം​​ഗി​​ൾ​​സ്, സൈ​​ക്ലിം​​ഗ്, വു​​ഷു തു​​ട​​ങ്ങി​​യ ഇ​​ന​​ങ്ങ​​ളി​​ലും ഇ​​ന്ത്യ​​ൻ അ​​ക്കൗ​​ണ്ടി​​ൽ മെ​​ഡ​​ലു​​ക​​ളു​​ടെ കി​​ലു​​ക്ക​​മെ​​ത്തി.

ബാ​​സ്ക​​റ്റി​​ൽ ജ​​യം


പു​​രു​​ഷ-​​വ​​നി​​താ ബാ​​സ്ക​​റ്റ്ബോ​​ൾ ലീ​​ഗ് റൗ​​ണ്ടി​​ൽ ഇ​​ന്ത്യ ജ​​യം നേ​​ടി. ഇ​​ന്ന​​ലെ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ​​ൻ പു​​രു​​ഷ​ന്മാ​​ർ 138-63ന് ​​ഭൂ​​ട്ടാ​​നെ​​യും വ​​നി​​ത​​ക​​ൾ 156-33ന് ​​മാ​​ലി​​ദ്വീ​​പി​​നെ​​യും ത​​ക​​ർ​​ത്തെ​​റി​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.