വോളിബോൾ: എം​ജി വ​നി​ത​ക​ള്‍ക്കു യോ​ഗ്യ​ത
വോളിബോൾ: എം​ജി വ​നി​ത​ക​ള്‍ക്കു  യോ​ഗ്യ​ത
Monday, December 9, 2019 11:32 PM IST
ചെ​ന്നൈ: എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി വ​നി​താ വോ​ളി​ബോ​ള്‍ ടീം ​അ​ഖി​ലേ​ന്ത്യാ അ​ന്ത​ര്‍സ​ര്‍വ​ക​ലാ​ശാ​ല വ​നി​താ വോ​ളി​ബോ​ള്‍ മ​ത്സ​ര​ത്തി​ന് യോ​ഗ്യ​ത നേ​ടി.

ചെ​ന്നൈ എ​സ്ആ​ര്‍എം യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ വ​ച്ച് ന​ട​ക്കു​ന്ന സൗ​ത്ത് സോ​ണ്‍ ഇ​ന്‍റ​ര്‍ യൂ​ണി​വേ​ഴ്‌​സി​റ്റി വോ​ളി​ബോ​ള്‍ മ​ത്സ​ര​ത്തി​ല്‍ യോ​ഗ്യ​താ റൗ​ണ്ടി​ല്‍ ക​ണ്ണൂ​ര്‍ യൂ​ണി​വേ​ഴ്‌​സി​റ്റി യെ ​ഒ​ന്നി​നെ​തി​രെ മൂ​ന്ന് സെ​റ്റു​ക​ള്‍ക്ക് (3-1) പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് എം​ജി യോ​ഗ്യ​ത നേ​ടി​യ​ത്. തു​ട​ര്‍ച്ച​യാ​യ എ​ട്ടാം വ​ര്‍ഷ​മാ​ണ് എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി അ​ഖി​ലേ​ന്ത്യാ അ​ന്ത​ര്‍ സ​ര്‍വ​ക​ലാ​ശാ​ല മ​ത്സ​ര​ത്തി​ന് യോ​ഗ്യ​ത നേ​ടു​ന്ന​ത്. എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി ടീ​മി​ലു​ള്ള എ​ല്ലാ ടീ​മം​ഗ​ങ്ങ​ളും കേ​ര​ള സ്‌​റ്റേ​റ്റ് സ്‌​പോ​ര്‍ട്‌​സ് കൗ​ണ്‍സി​ല്‍ സ്‌​പോ​ര്‍ട്‌​സ് അ​ക്കാ​ദ​മി​യി​ലെ വി​ദ്യാ​ര്‍ഥി​നി​ക​ളാ​ണ്.


സ്‌​പോ​ര്‍ട്‌​സ് കൗ​ണ്‍സി​ല്‍ വോ​ളി​ബോ​ള്‍ പ​രി​ശീ​ല​ക​ന്‍ വി ​അ​നി​ൽ കുമാ​റാ​ണ് യൂ​ണി​വേ​ഴ്‌​സി​റ്റി ടീ​മി​ന്‍റെ മു​ഖ്യ പ​രി​ശീ​ല​ക​ന്‍. ക​ഴി​ഞ്ഞ എ​ട്ടു വ​ര്‍ഷ​വും അ​നി​ല്‍കു​മാ​ര്‍ ത​ന്നെ​യാ​യി​രു​ന്നു യൂ​ണി​വേ​ഴ്‌​സി​റ്റി ടീം ​പ​രി​ശീ​ല​ക​ന്‍. കേ​ര​ള​ത്തി​ല്‍ നി​ന്നും എം.​ജി.​യൂ​ണി​വേ​ഴ്‌​സി​റ്റി മാ​ത്ര​മാ​ണ് അ​ഖി​ലേ​ന്ത്യാ അ​ന്ത​ര്‍സ​ര്‍വ​ക​ലാ​ശാ​ല മ​ത്സ​ര​ത്തി​ന് യോ​ഗ്യ​ത നേ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.