ഐ​​എ​​സ്എ​​ൽ, ര​​ഞ്ജി ഉ​​പേ​​ക്ഷി​​ച്ചു
ഐ​​എ​​സ്എ​​ൽ, ര​​ഞ്ജി ഉ​​പേ​​ക്ഷി​​ച്ചു
Friday, December 13, 2019 12:01 AM IST
ഗോ​​ഹ​​ട്ടി: വ​​ട​​ക്കു-​​കി​​ഴ​​ക്ക​​ൻ ഇ​​ന്ത്യ​​യി​​ൽ പൗ​​ര​​ത്വ ബി​​ൽ ഭേ​​ദ​​ഗ​​തി​​ക്കെ​​തി​​രാ​​യ പ്ര​​തി​​ഷേ​​ധം ശ​​ക്ത​​മാ​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ഐ​​എ​​സ്എ​​ൽ ഫു​​ട്ബോ​​ൾ, ര​​ഞ്ജി ട്രോ​​ഫി ക്രി​​ക്ക​​റ്റ് മ​​ത്സ​​ര​​ങ്ങ​​ൾ റ​​ദ്ദാ​​ക്കി. ഇ​​ന്ന​​ലെ ഐ​​എ​​സ്എ​​ലി​​ൽ ന​​ട​​ക്കേ​​ണ്ടി​​യി​​രു​​ന്ന നോ​​ർ​​ത്ത് ഈ​​സ്റ്റ് യു​​ണൈ​​റ്റ​​ഡ് x ചെ​​ന്നൈ​​യി​​ൻ എ​​ഫ്സി മ​​ത്സ​​ര​​മാ​​ണ് റ​​ദ്ദാ​​ക്കി​​യ​​ത്. ആ​​സാ​​മി​​ലെ​​യും ത്രി​​പു​​ര​​യി​​ലെ​​യും ര​​ഞ്ജി ട്രോ​​ഫി മ​​ത്സ​​ര​​ങ്ങ​​ളും റ​​ദ്ദാ​​ക്കി.


ആ​​രാ​​ധ​​ക​​രു​​ടെ​​യും താ​​ര​​ങ്ങ​​ളു​​ടെ​​യും സം​​ഘാ​​ട​​ക​​രു​​ടെ​​യും സു​​ര​​ക്ഷ പ​​രി​​ഗ​​ണി​​ച്ച് മ​​ത്സ​​രം മാ​​റ്റി​​വ​​യ്ക്കാ​​ൻ തീ​​രു​​മാ​​നി​​ക്കു​​ക​​യാ​​ണ് എ​​ന്ന് ഐ​​എ​​സ്എ​​ൽ അ​​ധി​​കൃ​​ത​​ർ ട്വീ​​റ്റ് ചെ​​യ്തു. പൗ​​ര​​ത്വ ഭേ​​ദ​​ഗ​​തി ബി​​ൽ രാ​​ജ്യ​​സ​​ഭ​​യി​​ലും പാ​​സാ​​യ​​തി​​നെ തു​​ട​​ർ​​ന്ന് വ​​ട​​ക്കു​​കി​​ഴ​​ക്ക​​ൻ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ പ്ര​​ക്ഷോ​​ഭം ശ​​ക്ത​​മാ​​യി​​രി​​ക്കു​​ക​​യാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.