മാ​​ഞ്ച​​സ്റ്റ​​ർ ഗ്രൂ​​പ്പ് ചാ​​ന്പ്യ​​ൻ
Saturday, December 14, 2019 1:25 AM IST
ല​​ണ്ട​​ൻ: യു​​വേ​​ഫ യൂ​​റോ​​പ്പ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ ഗ്രൂ​​പ്പ് എ​​ൽ ചാ​​ന്പ്യ​ന്മാ​​രാ​​യി ഇം​​ഗ്ലീ​ഷ് വ​​ന്പ​ന്മാ​​രാ​​യ മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡ് നോ​​ക്കൗ​​ട്ടി​​ൽ. ഗ്രൂ​​പ്പി​​ൽ​​നി​​ന്ന് നോ​​ക്കൗ​​ട്ട് ഉ​​റ​​പ്പി​​ച്ച യു​​ണൈ​​റ്റ​​ഡും അ​​ൽ​​ക്മാ​​റും ത​​മ്മി​​ലേ​​റ്റു​​മു​​ട്ടി​​യ​​പ്പോ​​ൾ ഇം​​ഗ്ലീ​​ഷ് ക്ല​​ബ്ബ് മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത നാ​​ല് ഗോ​​ളി​​ന്‍റെ ജ​​യം നേ​​ടി. മാ​​സ​​ണ്‍ ഗ്രീ​​ൻ​​വു​​ഡി​​ന്‍റെ (58, 64) ഇ​​ര​​ട്ട ഗോ​​ളാ​​ണ് യു​​ണൈ​​റ്റ​​ഡി​​ന്‍റെ ജ​​യ​​ത്തി​​ന് ഇ​​ന്ധ​​നം പ​​ക​​ർ​​ന്ന​​ത്. ആ​​ഷ്‌​ലി യം​​ഗ് (53), ഹ്വാ​​ൻ മാ​​ട്ട (62-പെ​​ന​​ൽ​​റ്റി) എ​​ന്നി​​വ​​രും യു​​ണൈ​​റ്റ​​ഡി​​നാ​​യി ല​​ക്ഷ്യം​​ക​​ണ്ടു.


ഗ്രൂ​​പ്പ് എ​​ഫി​​ൽ ആ​​ഴ്സ​​ണ​​ൽ 2-2ന് ​​സ്റ്റാ​​ൻ​​ഡാ​​ർ​​ഡ് ലീ​​ഗു​​മാ​​യി സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞു. ആ​​ഴ്സ​​ണ​​ൽ ഗ്രൂ​​പ്പ് ചാ​​ന്പ്യ​ന്മാ​​രാ​​യി നോ​​ക്കൗ​​ട്ടി​​ൽ ക​​ട​​ന്നു. സെ​​വി​​യ്യ, ബാ​​സ​​ൽ, സെ​​ൽ​​റ്റി​​ക്, റെ​​യ്ഞ്ചേ​​ഴ്സ്, പോ​​ർ​​ട്ടോ, എ​​സ്പാ​​നി​​യോ​​ൾ, എ​​എ​​സ് റോ​​മ, വൂ​​ൾ​​വ്സ് തു​​ട​​ങ്ങി​​യ​​വ​​യും നോ​​ക്കൗ​​ട്ടി​​ൽ പ്ര​​വേ​​ശി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.