യു ​​ടേ​​ണ്‍; ബ്രാ​​വോ തി​​രി​​ച്ചെ​​ത്തു​​ന്നു
Saturday, December 14, 2019 1:25 AM IST
വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് ക്രി​​ക്ക​​റ്റ് സൂ​​പ്പ​​ർ ഓ​​ൾ​​റൗ​​ണ്ട​​ർ ഡ്വെ​​യ്ൻ ബ്രാ​​വോ അ​​ന്താ​​രാ​ഷ്‌​ട്ര ക്രി​​ക്ക​​റ്റി​​ലേ​​ക്ക് മ​​ട​​ങ്ങി​​യെ​​ത്തു​​ന്നു. വി​​ര​​മി​​ക്ക​​ൽ തീ​​രു​​മാ​​നം പി​​ൻ​​വ​​ലി​​ക്കു​​ന്ന​​താ​​യി മു​​പ്പ​​ത്താ​​റു​​കാ​​ര​​നാ​​യ ബ്രാ​​വോ ഇ​​ന്ന​​ലെ അ​​റി​​യി​​ച്ചു. വി​​ൻ​​ഡീ​​സ് ക്രി​​ക്ക​​റ്റി​​ലെ ആ​​ഭ്യ​​ന്ത​​ര പ്ര​​ശ്ന​​ങ്ങ​​ൾ മൂ​​ലം 2016 മു​​ത​​ൽ ക​​ളി​​ക്കാ​​തി​​രു​​ന്ന താ​​രം 2018ൽ ​​വി​​ര​​മി​​ക്ക​​ൽ പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു.


രാ​​ജ്യാ​​ന്ത​​ര ക്രി​​ക്ക​​റ്റി​​ലേ​​ക്ക് തി​​രി​​ച്ചെ​​ത്തു​​ന്ന വി​​വ​​രം ലോ​​ക​​മെ​​ന്പാ​​ടു​​മു​​ള്ള ആ​​രാ​​ധ​​ക​​രെ അ​​റി​​യി​​ക്കു​​ക​​യാ​​ണ്. ഈ ​​വ​​ലി​​യ പ്ര​​ഖ്യാ​​പ​​ന​​ത്തി​​ന് പി​​ന്നി​​ൽ ര​​ഹ​​സ്യ​​ങ്ങ​​ളൊ​​ന്നു​​മി​​ല്ല, വി​​ൻ​​ഡീ​​സ് ക്രി​​ക്ക​​റ്റ് ഭ​​ര​​ണ​​ത്തി​​ൽ വ​​ന്ന മാ​​റ്റ​​ങ്ങ​​ളെ​​ത്തു​​ട​​ർ​​ന്നാ​​ണി​​ത് - ബ്രാ​​വോ പ​​ത്ര​​ക്കു​​റി​​പ്പി​​ലൂ​​ടെ വ്യ​​ക്ത​​മാ​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.