ആഘോഷിച്ച് ബ്ലാസ്റ്റേഴ്സ്
ആഘോഷിച്ച് ബ്ലാസ്റ്റേഴ്സ്
Monday, January 13, 2020 12:22 AM IST
കോ​ൽ​ക്ക​ത്ത: 2020ല്‍ ​കേ​ര​ളാ ബ്ലാ​സ്‌​റ്റേ​ഴ്‌​സ് ഐ​എ​സ്എ​ല്‍ ഫു​ട്‌​ബോ​ളി​ല്‍ മി​ന്നു​ന്നു. പു​തു​വ​ര്‍ഷ​ത്തെ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ബ്ലാ​സ്റ്റേ​ഴ്‌​സ് എ​വേ മ​ത്സ​ര​ത്തി​ല്‍ എ​ടി​കെ​യെ അ​വ​രു​ടെ ത​ട്ട​ക​ത്തി​ല്‍ പോ​യി 1-0ന് ​ത​ക​ര്‍ത്തു. ജ​യ​ത്തോ​ടെ ബ്ലാ​സ്‌​റ്റേ​ഴ്‌​സ് ആ​റാം സ്ഥാ​ന​ത്തെ​ത്തി. നാ​ട​കീ​യ നി​മി​ഷ​ങ്ങ​ള്‍ ഏ​റെ ക​ണ്ട മ​ത്സ​ര​ത്തി​ല്‍ ര​ണ്ടാം പ​കു​തി​യി​ല്‍ ഹാ​ലി​ച​ര​ണ്‍ ന​ര്‍സാ​രി​യാ​ണ് ബ്ലാ​സ്‌​റ്റേ​ഴ്‌​സി​ന്‍റെ വി​ജ​യ​ഗോ​ള്‍ നേ​ടി​യ​ത്. 70-ാം മി​നി​റ്റി​ലാ​യി​രു​ന്നു മ​ത്സ​ര​ത്തി​ലെ ഏ​ക ഗോ​ളി​ന്‍റെ പി​റ​വി. 12 ക​ളി​ക​ളി​ല്‍നി​ന്ന് 14 പോ​യി​ന്‍റാ​ണ് ബ്ലാ​സ്‌​റ്റേ​ഴ്‌​സി​ന്. 12 ക​ളി​ക​ളി​ല്‍നി​ന്ന് 21 പോ​യി​ന്‍റു​മാ​യി എ​ടി​കെ മൂ​ന്നാം സ്ഥാ​ന​ത്തു തു​ട​രു​ന്നു.

ഈ ​സീ​സ​ണി​ല്‍ ബ്ലാ​സ്‌​റ്റേ​ഴ്‌​സി​ന്‍റെ മൂ​ന്നാ​മ​ത്തെ ജ​യ​മാ​ണി​ത്. തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം ജ​യ​വും. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ല്‍ കൊ​ച്ചി​യി​ല്‍ ഹൈ​ദ​രാ​ബാ​ദി​നെ ഒ​ന്നി​നെ​തി​രെ അ​ഞ്ചു ഗോ​ളു​ക​ള്‍ക്ക് ത​ക​ര്‍ത്താ​ണ് ബ്ലാ​സ്‌​റ്റേ​ഴ്‌​സ് വി​ജ​യ​വ​ഴി​യി​ല്‍ തി​രി​ച്ചെ​ത്തി​യ​ത്. ഈ ​വി​ജ​യ​ത്തോ​ടെ എ​ടി​കെ​യ്ക്ക് എ​തി​രെ ബ്ലാ​സ്‌​റ്റേ​ഴ്‌​സി​ന്‍റെ അ​ജ​യ്യ​രാ​യു​ള്ള കു​തി​പ്പ് തു​ട​ര്‍ച്ച​യാ​യ ആ​റാം മ​ത്സ​ര​ത്തി​ലേ​ക്കും നീ​ണ്ടു. ക​ഴി​ഞ്ഞ ആ​റു മ​ത്സ​ര​ങ്ങ​ളി​ലും ബ്ലാ​സ്‌​റ്റേ​ഴ്‌​സി​നെ തോ​ല്‍പ്പി​ക്കാ​ന്‍ എ​ടി​കെ​യ്ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല. കൊ​ച്ചി​യി​ല്‍ ന​ട​ന്ന ഈ ​സീ​സ​ണി​ന്‍റെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ ഇ​രു​ടീ​മും ഏ​റ്റു​മു​ട്ടി​യ​പ്പോ​ഴും ജ​യം ബ്ലാ​സ്‌​റ്റേ​ഴ്‌​സി​നാ​യി​രു​ന്നു. ഇ​നി ഈ ​മാ​സം 19ന് ​ജം​ഷ​ഡ്പു​രി​നെ​തി​രെ അ​വ​രു​ടെ ത​ട്ട​ക​ത്തി​ലാ​ണ് ബ്ലാ​സ്‌​റ്റേ​ഴ്‌​സി​ന്‍റെ അ​ടു​ത്ത മ​ത്സ​രം.

തു​ട​ക്കം മു​ത​ല്‍ ക​ള​ത്തി​ല്‍ ബ്ലാ​സ്‌​റ്റേ​ഴ്‌​സി​നാ​യി​രു​ന്നു മേ​ധാ​വി​ത്തം ഒ​ടു​വി​ല്‍ 70-ാം മി​നി​റ്റി​ല്‍ ബ്ലാ​സ്‌​റ്റേ​ഴ്‌​സ് കാ​ത്തി​രു​ന്ന നി​മി​ഷ​മെ​ത്തി. എ​ടി​കെ പ്ര​തി​രോ​ധം പി​ള​ര്‍ത്തി ബ്ലാ​സ്‌​റ്റേ​ഴ്‌​സി​നെ ന​ര്‍സാ​രി മു​ന്നി​ലെ​ത്തി​ച്ചു. എ​ടി​കെ ബോ​ക്‌​സി​നു​ള്ളി​ലേ​ക്ക് ഉ​യ​ര്‍ന്നു​വ​ന്ന പ​ന്ത് ന​ര്‍സാ​രി​ക്ക് ഹെ​ഡ് ചെ​യ്ത് ന​ല്‍കാ​നു​ള്ള മെ​സി​യു​ടെ ശ്ര​മം പൂ​ര്‍ണ​മാ​യും വി​ജ​യി​ച്ചി​ല്ല. പ​ന്തു ല​ഭി​ച്ച എ​ടി​കെ താ​രം മോം​ഗി​ലി​നും പ​ന്തു നി​യ​ന്ത്രി​ക്കാ​നാ​യി​ല്ല. ഇ​തോ​ടെ പ​ന്തു ല​ഭി​ച്ച ന​ര്‍സാ​രി ഏ​താ​നും ചു​വ​ടു മു​ന്നി​ലേ​ക്ക് നീ​ങ്ങി തൊ​ടു​ത്ത ഹാ​ഫ് വോ​ളി നേ​രെ വ​ല​യി​ല്‍.


നാ​ട​കീ​യ​മാ​യി​രു​ന്നു മ​ത്സ​ര​ത്തി​ന്‍റെ അ​വ​സാ​ന നി​മി​ഷ​ങ്ങ​ള്‍. സൈ​ഡ് ലൈ​നി​ല്‍ തു​ട​ര്‍ച്ച​യാ​യി ബ​ഹ​ള​മു​ണ്ടാ​ക്കി​യ എ​ടി​കെ പ​രി​ശീ​ല​ക​ന്‍ അ​ന്‍റോ​ണി​യോ ഹെ​ബ്ബാ​സി​നെ റ​ഫ​റി മൈ​താ​ന​ത്തു​നി​ന്നും പ​റ​ഞ്ഞ​യ​ച്ച​താ​യി​രു​ന്നു ഇ​തി​ല്‍ പ്ര​ധാ​നം. 90-ാം മി​നി​റ്റി​ല്‍ എ​ടി​കെ ഗോ​ള്‍ നേ​ടി​യെ​ങ്കി​ലും ഓ​ഫ് സൈ​ഡി​ല്‍ കു​രു​ങ്ങി. ഹാ​വി​യ​ര്‍ ഹെ​ര്‍ണാ​ണ്ട​സി​ന്‍റെ ഫ്രീ​കി​ക്ക് ബ്ലാ​സ്റ്റേ​ഴ്‌​സ് പ്ര​തി​രോ​ധം ക​ട​ന്നെ​ത്തി. പ​ന്ത് റോ​യ് കൃ​ഷ്ണ വ​ല​യി​ലാ​ക്കി.

എ​ന്നാ​ല്‍ ഇ​തി​നു മു​മ്പ് ത​ന്നെ ബ്ലാ​സ്റ്റേ​ഴ്്‌​സ് ക​ളി​ക്കാ​രെ മു​ന്നോ​ട്ടു ക​യ​റി അ​ഞ്ച് എ​ടി​കെ ക​ളി​ക്കാ​രെ ഓ​ഫ് സൈ​ഡ് കെ​ണി​യി​ല്‍ ത​ന്ത്ര​പൂ​ര്‍വം കു​രു​ക്കി. ഇ​ഞ്ചുറി ടൈ​മി​ല്‍ ബ്ലാ​സ്‌​റ്റേ​ഴ്‌​സ് ബോ​ക്‌​സി​നു സ​മീ​പം ബ്ലാ​സ്‌​റ്റേ​ഴ്‌​സ് താ​ര​ങ്ങ​ളു​മാ​യി പ​ന്തി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​നി​ടെ നി​ല​ത്തു​വീ​ണ എ​ടി​കെ​യു​ടെ സൂ​പ്പ​ര്‍താ​രം റോ​യ് കൃ​ഷ്ണ​യ്ക്ക് റ​ഫ​റി മ​ഞ്ഞ​ക്കാ​ര്‍ഡും ന​ല്‍കി. എ​ടി​കെ താ​ര​ങ്ങ​ള്‍ പെ​ന​ല്‍റ്റി​ക്കാ​യി വാ​ദി​ക്കു​ന്ന​തി​നി​ടെ​യാ​ണ് റ​ഫ​റി റോ​യ് കൃ​ഷ്ണ​യെ ഡൈ​വി​ംഗി​ന് ശി​ക്ഷി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.