പു​​ക: മെ​ൽ​ബ​ണി​ൽ ര​​ണ്ടു മ​​ത്സ​​ര​​ങ്ങ​​ൾ ഉ​​പേ​​ക്ഷി​​ച്ചു
പു​​ക: മെ​ൽ​ബ​ണി​ൽ  ര​​ണ്ടു മ​​ത്സ​​ര​​ങ്ങ​​ൾ ഉ​​പേ​​ക്ഷി​​ച്ചു
Wednesday, January 15, 2020 12:16 AM IST
മെ​​ൽ​​ബ​​ണ്‍: കാ​​ട്ടു​​തീ​​യെ​​ത്തു​​ട​​ർ​​ന്നു​​ള്ള പു​​ക​​യെ​​ത്തു​​ട​​ർ​​ന്ന് ക​​ളി​​ക്കാ​​ർ​​ക്ക് ശ്വാ​​സം​​മു​​ട്ട​​ലും ദേ​​ഹാ​​സ്വാ​​സ്ഥ്യ​​വും അ​​നു​​ഭ​​വ​​പ്പെ​​ട്ട​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ഓ​​സ്ട്രേ​​ലി​​യ​​യി​​ലെ മെ​​ൽ​​ബ​​ണി​​ൽ ര​​ണ്ട് ടെ​​ന്നീ​​സ് മ​​ത്സ​​ര​​ങ്ങ​​ൾ ഉ​​പേ​​ക്ഷി​​ച്ചു. സീ​​സ​​ണി​​ലെ ആ​​ദ്യ ഗ്രാ​​ൻ​​സ്‌​ലാ​​മാ​​യ ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ ആ​​രം​​ഭി​​ക്കാ​​ൻ ദി​​ന​​ങ്ങ​​ൾ​​ മാ​​ത്രം ശേ​​ഷി​​ക്കേ​​യാ​​ണി​​ത്.

ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ വ​​നി​​താ സിം​​ഗി​​ൾ​​സ് യോ​​ഗ്യ​​താ റൗ​​ണ്ട് പോ​​രാ​​ട്ട​​ത്തി​​ൽ സ്ലോ​​വേ​​ന്യ​​യു​​ടെ ഡാ​​ലി​​ല ജ​​കു​​പോ​​വി​​ക് കു​​ഴ​​ഞ്ഞു​​വീ​​ണു. 6-4, 5-6 എ​​ന്ന നി​​ല​​യി​​ൽ മ​​ത്സ​​രം പു​​രോ​​ഗ​​മി​​ക്കു​​ന്പോ​​ഴാ​​യി​​രു​​ന്നു ജ​​കു​​പോ​​വി​​ക് കു​​ഴ​​ഞ്ഞു​​വീ​​ണ​​തോ​​ടെ മ​​ത്സ​​രം റ​​ദ്ദാ​​ക്കി​​യ​​ത്. മ​​ണി​​ക്കൂ​​റു​​ക​​ളു​​ടെ ഇ​​ട​​വേ​​ള​​യി​​ൽ കൂ​​യോം​​ഗ് ക്ലാ​​സി​​ക്കി​​ൽ റ​​ഷ്യ​​യു​​ടെ മ​​രി​​യ ഷ​​റ​​പ്പോ​​വ​​യും ജ​​ർ​​മ​​നി​​യു​​ടെ ലൗ​​റ സീ​​ജെ​​മു​​ൻ​​ഡും ത​​മ്മി​​ലു​​ള്ള പ്ര​​ദ​​ർ​​ശ​​ന മ​​ത്സ​​ര​​വും ഉ​​പേ​​ക്ഷി​​ച്ചു. ക​​ളി​​ക്കാ​​ർ​​ക്ക് പു​​ക പ്ര​​ശ്നം സൃ​​ഷ്ടി​​ച്ച​​തോ​​ടെ മ​​ത്സ​​രം റ​​ദ്ദാ​​ക്കാ​​ൻ അ​​ധി​​കൃ​​ത​​ർ തീ​​രു​​മാ​​നി​​ക്കു​​ക​​യാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.