ഖേലോ: റിലേ തെറ്റാതെ കേരളം
Wednesday, January 15, 2020 12:16 AM IST
ഗോ​ഹ​ട്ടി: മൂ​ന്നാ​മ​ത് ഖേ​ലോ ഇ​ന്ത്യ യൂ​ത്ത് ഗെ​യിം​സ് അ​ത്‌​ല​റ്റി​ക്സി​ൽ കേ​ര​ള​ത്തി​നു റി​ലേ​യി​ലൂ​ടെ ര​ണ്ട് സ്വ​ർ​ണ​വും ര​ണ്ട് വെ​ള്ളി​യും. അ​ണ്ട‌​ർ 17 പെ​ൺ​കു​ട്ടി​ക​ളു​ടെ 4x400 മീ​റ്റ​ർ റി​ലേ​യി​ൽ സാ​ന്ദ്ര​മോ​ൾ സാ​ബു, പ്ര​തി​ഭ വ​ർ​ഗീ​സ്, സ്റ്റെ​ഫി സാ​റ കോ​ശി, എ​ൽ​ഗ തോ​മ​സ് എ​ന്നി​വ​രു​ടെ സം​ഘം മീ​റ്റ് റി​ക്കാ​ർ​ഡോ​ടെ (3:52.07 സെ​ക്ക​ൻ​ഡ്) സ്വ​ർ​ണ​ത്തി​ൽ മു​ത്ത​മി​ട്ടു.

ആ​ൺ​കു​ട്ടി​ക​ളു​ടെ 4x400 അ​ണ്ട​ർ 17 പോ​രാ​ട്ട​ത്തി​ൽ കേ​ര​ളം വെ​ള്ളി നേ​ടി. ആ​ർ.​കെ. വി​ശ്വ​ജി​ത്ത്, മു​ഹ​മ്മ​ദ് ഹ​ന്നാ​ൻ, കെ. ​അ​ഭി​ജി​ത്, എ​സ്. അ​ക്ഷ​യ് എ​ന്നി​വ​രാ​യി​രു​ന്നു കേ​ര​ള​ത്തി​നാ​യി ഇ​റ​ങ്ങി​യ​ത്. പെ​ൺ​കു​ട്ടി​ക​ളു​ടെ അ​ണ്ട​ർ 21 വി​ഭാ​ഗം 4x400 റി​ലേ​യി​ൽ ഗൗ​രി​ന​ന്ദ​ന, പ്രി​സ്കി​ല്ല ഡാ​നി​യേ​ൽ, കെ.​എം. നി​ബ, എ.​എ​സ്. സാ​ന്ദ്ര എ​ന്നി​വ​രു​ൾ​പ്പെ​ട്ട കേ​ര​ള ടീം 3:48.98 ​സെ​ക്ക​ൻ​ഡോ​ടെ റി​ക്കാ​ർ​ഡ് കു​റി​ച്ച് സ്വ​ർ​ണം ക​ര​സ്ഥ​മാ​ക്കി. ആ​ൺ​കു​ട്ടി​ക​ളു​ടെ അ​ണ്ട​ർ 21 വി​ഭാ​ഗം 4x400 മീ​റ്റ​റി​ൽ കേ​ര​ളം വെ​ള്ളി നേ​ടി. എ. ​രോ​ഹി​ത്, പി.​എം. ന​വ​നീ​ത്, അ​ഖി​ൽ ബാ​ബു, അ​ന​ന്ദു വി​ജ​യ​ൻ എ​ന്നി​വ​രാ​യി​രു​ന്നു ടീം.


​പെ​ൺ​കു​ട്ടി​ക​ളു​ടെ അ​ണ്ട​ർ 21 ഹൈ​ജം​പി​ൽ എം. ​ജി​ഷ്ന (1.73 മീ​റ്റ​ർ) സ്വ​ർ​ണം നേ​ടി​യ​പ്പോ​ൾ 100 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സി​ൽ അ​പ​ർ​ണ റോ​യ് റി​ക്കാ​ർ​ഡോ​ടെ (13.91 സെ​ക്ക​ൻ​ഡ്) ഒ​ന്നാ​മ​തെ​ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.