കോ​​ഹ്‌​ലി​​യു​​ടെ ക്ഷണം കാ​​ത്ത്...
കോ​​ഹ്‌​ലി​​യു​​ടെ ക്ഷണം കാ​​ത്ത്...
Thursday, January 16, 2020 12:27 AM IST
ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീം ​​ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി​​യു​​ടെ ഒ​​രു ഫോ​​ണ്‍ കോ​​ളി​​നാ​​യി കാ​​ത്തി​​രി​​ക്കു​​ക​​യാ​​ണ് താ​​നെ​​ന്ന് ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ​​ർ ഡേ​​വി​​ഡ് വാ​​ർ​​ണ​​ർ. ഡി​​ന്ന​​റി​​നു ക്ഷ​​ണി​​ച്ചു​​കൊ​​ണ്ടു​​ള്ള കോ​​ഹ്‌​ലി​​യു​​ടെ വി​​ളി​​യാ​​ണ് വാ​​ർ​​ണ​​ർ കാ​​ത്തി​​രി​​ക്കു​​ന്ന​​ത്.

ഐ​​പി​​എ​​ലി​​ൽ സ​​ണ്‍​റൈ​​സേ​​ഴ്സ് ഹൈ​​ദ​​രാ​​ബാ​​ദി​​ന്‍റെ പ്ര​​മോ​​ഷ​​ൻ വീ​​ഡി​​യോ ചി​​ത്രീ​​ക​​ര​​ണ​​ത്തി​​നി​​ടെ​​യാ​​ണ് വാ​​ർ​​ണ​​റി​​ന്‍റെ ഈ ​​വെ​​ളി​​പ്പെ​​ടു​​ത്ത​​ൽ. ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ മൂ​​ന്ന് മ​​ത്സ​​ര ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര​​യി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ഓ​​സ്ട്രേ​​ലി​​യ 10 വി​​ക്ക​​റ്റ് ജ​​യം നേ​​ടി​​യ​​പ്പോ​​ൾ സെ​​ഞ്ചു​​റി​​യു​​മാ​​യി പു​​റ​​ത്താ​​കാ​​തെ​​നി​​ന്ന വാ​​ർ​​ണ​​ർ ആ​​യി​​രു​​ന്നു മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ച്. ര​​ണ്ടാം ഏ​​ക​​ദി​​നം നാ​​ളെ രാ​​ജ്കോ​​ട്ടി​​ൽ ന​​ട​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.