ഗോ​​കു​​ലം മി​​ന്നി​​ച്ചു
ഗോ​​കു​​ലം മി​​ന്നി​​ച്ചു
Thursday, January 16, 2020 4:07 AM IST
കോ​​ൽ​​ക്ക​​ത്ത: ഐ​​എ​​സ്എ​​ലി​​ൽ കോ​​ൽ​​ക്ക​​ത്ത​​യി​​ൽ​​വ​​ച്ച് കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സ് ജ​​യി​​ച്ച​​തി​​നു പി​​ന്നാ​​ലെ മ​​ല​​യാ​​ളി ഫു​​ട്ബോ​​ൾ ആ​​രാ​​ധ​​ക​​ർ​​ക്ക് മ​​റ്റൊ​​രു സ​​ന്തോ​​ഷ വാ​​ർ​​ത്ത​​കൂ​​ടി. കോ​​ൽ​​ക്ക​​ത്ത​​യി​​ൽ​​വ​​ച്ച് ഇ​​ന്ത്യ​​ൻ ഫു​​ട്ബോ​​ളി​​ലെ പാ​​ര​​ന്പ​​ര്യ ശ​​ക്തി​​ക​​ളാ​​യ ഈ​​സ്റ്റ് ബം​​ഗാ​​ളി​​നെ ഐ ​​ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ കേ​​ര​​ള​​ത്തി​​ന്‍റെ സ്വ​​ന്തം ഗോ​​കു​​ലം കേ​​ര​​ള എ​​ഫ്സി കീ​​ഴ​​ട​​ക്കി. ഒ​​ന്നി​​നെ​​തി​​രേ മൂ​​ന്നു ഗോ​​ളു​​ക​​ൾ​​ക്കാ​​യി​​രു​​ന്നു ഗോ​​കു​​ല​​ത്തി​​ന്‍റെ വി​​ജ​​യം.

മ​​ത്സ​​ര​​ത്തി​​ന്‍റെ തു​​ട​​ക്കം മു​​ത​​ൽ ആ​​ക്ര​​മി​​ച്ചു ക​​യ​​റി​​യ ഗോ​​കു​​ലം 21-ാം മി​​നി​​റ്റി​​ൽ ലീ​​ഡ് സ്വ​​ന്ത​​മാ​​ക്കി. സ്ട്രൈ​​ക്ക​​ർ ഹെ​​ൻ‌റി ​​കി​​സേ​​ക്ക​​യി​​ലൂ​​ടെ ഗോ​​കു​​ലം ഏ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ 1-0നു ​​മു​​ന്നി​​ൽ. ഗോ​​കു​​ല​​ത്തി​​ന്‍റെ ആ​​ഹ്ലാ​​ദ​​ത്തി​​ന് ആ​​റ് മി​​നി​​റ്റി​​ന്‍റെ ആ​​യു​​സേ ഉ​​ണ്ടാ​​യി​​രു​​ന്നു​​ള്ളൂ. 27-ാം മി​​നി​​റ്റി​​ൽ മ​​ധ്യ​​നി​​ര​​ത്താ​​രം കാ​​സിം ഐ​​ഡാ​​ര​​യി​​ലൂ​​ടെ ഈ​​സ്റ്റ് ബം​​ഗാ​​ൾ ഒ​​പ്പ​​മെ​​ത്തി. ആ​​ദ്യ​​പ​​കു​​തി​​യു​​ടെ ഇ​​ഞ്ചു​​റി ടൈ​​മി​​ൽ കേ​​ര​​ള സം​​ഘ​​ത്തി​​നു ലീ​​ഡ് സ​​മ്മാ​​നി​​ച്ച് ആ​​തി​​ഥേ​​യ​​രു​​ടെ പ്ര​​തി​​രോ​​ധ​​താ​​രം മാ​​ർ​​തി ക്രെ​​സ്പി​​യു​​ടെ സെ​​ൽ​​ഫ് ഗോ​​ൾ എ​​ത്തി. അ​​തോ​​ടെ 2-1ന്‍റെ ലീ​​ഡു​​മാ​​യി ഗോ​​കു​​ലം ആ​​ദ്യ പ​​കു​​തി അ​​വ​​സാ​​നി​​പ്പി​​ച്ചു.


ഗോ​​ൾ തി​​രി​​ച്ച​​ടി​​ക്കാ​​നു​​ള്ള ഈ​​സ്റ്റ് ബം​​ഗാ​​ളി​​ന്‍റെ ശ്ര​​മ​​ങ്ങ​​ൾ​​ക്കി​​ടെ ഗോ​​കു​​ലം വീ​​ണ്ടും വ​​ല​​കു​​ലു​​ക്കി. സ്റ്റാ​​ർ സ്ട്രൈ​​ക്ക​​ർ മാ​​ർ​​ക​​സ് ജോ​​സ​​ഫി​​ന്‍റെ വ​​ക 65-ാം മി​​നി​​റ്റി​​ലാ​​യി​​രു​​ന്നു ഗോ​​കു​​ല​​ത്തി​​ന്‍റെ മൂ​​ന്നാം ഗോ​​ൾ. അ​​തോ​​ടെ ഈ​​സ്റ്റ് ബം​​ഗാ​​ളി​​ന്‍റെ പ്ര​​തീ​​ക്ഷ​​ക​​ൾ അ​​സ്ത​​മി​​ച്ചു.

ലീ​​ഗി​​ൽ ഗോ​​കു​​ല​​ത്തി​​ന്‍റെ മൂ​​ന്നാം ജ​​യ​​മാ​​ണി​​ത്. ആ​​റ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 10 പോ​​യി​​ന്‍റു​​മാ​​യി ഗോ​​കു​​ലം നാ​​ലാം സ്ഥാ​​ന​​ത്തേ​​ക്കു​​യ​​ർ​​ന്നു. എ​​ട്ട് പോ​​യി​​ന്‍റു​​മാ​​യി ഈ​​സ്റ്റ് ബം​​ഗാ​​ൾ അ​​ഞ്ചാം സ്ഥാ​​ന​​ത്തേ​​ക്ക് ഇ​​റ​​ങ്ങി. ഏ​​ഴ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 14 പോ​​യി​​ന്‍റു​​മാ​​യി മോ​​ഹ​​ൻ ബ​​ഗാ​​നും എ​​ട്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 11 പോ​​യി​​ന്‍റു​​മാ​​യി മി​​ന​​ർ​​വ പ​​ഞ്ചാ​​ബും അ​​ഞ്ച് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 10 പോ​​യി​​ന്‍റു​​മാ​​യി ച​​ർ​​ച്ചി​​ൽ ബ്ര​​ദേ​​ഴ്സു​​മാ​​ണ് യ​​ഥാ​​ക്ര​​മം ആ​​ദ്യ മൂ​​ന്ന് സ്ഥാ​​ന​​ങ്ങ​​ളി​​ൽ. 20ന് ​​മി​​ന​​ർ​​വ​​യ്ക്കെ​​തി​​രേ അ​​വ​​രു​​ടെ ത​​ട്ട​​ക​​ത്തി​​ലാ​​ണ് ഗോ​​കു​​ല​​ം കേരള എഫ്സിയുട‌െ അ​​ടു​​ത്ത മ​​ത്സ​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.