ആ ​​ആ​​രാ​​ധി​​ക വി​​ട​​വാ​​ങ്ങി
Friday, January 17, 2020 12:07 AM IST
മുംബൈ: ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീ​​മി​​ന്‍റെ പ്രാ​​യം ത​​ള​​ർ​​ത്താ​​ത്ത ആ​​രാ​​ധി​​ക​​യാ​​യ ചാ​​രു​​ല​​ത പ​​ട്ടേ​​ൽ (87) വി​​ട​​വാ​​ങ്ങി. ടീം ​​ഇ​​ന്ത്യ​​യു​​ടെ ക​​ടു​​ത്ത ആ​​രാ​​ധി​​ക​​യാ​​യ ചാ​​രു​​ല​​ത പ​​ട്ടേ​​ൽ ഞ​​ങ്ങ​​ളു​​ടെ ഹൃ​​ദ​​യ​​ത്തി​​ൽ എ​​ന്നു​​മു​​ണ്ടാ​​കും. ക്രി​​ക്ക​​റ്റി​​നോ​​ടു​​ള്ള അ​​വ​​രു​​ടെ അ​​ഭി​​നി​​വേ​​ശം ഞ​​ങ്ങ​​ളെ പ്ര​​ചോ​​ദി​​പ്പി​​ച്ചു​​കൊ​​ണ്ടേ​​യി​​രി​​ക്കും- ബി​​സി​​സി​​ഐ ട്വി​​റ്റി​​ൽ കു​​റി​​ച്ചു.

1983ൽ ​​ക​​പി​​ൽ​​ദേ​​വി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഇ​​ന്ത്യ ആ​​ദ്യ​​മാ​​യി ലോ​​ക​​ക​​പ്പ് നേ​​ട്ടം കൈ​​വ​​രി​​ക്കു​​ന്പോ​​ൾ ദൃ​​ക്സാ​​ക്ഷി​​യാ​​യി ചാ​​രു​​ല​​ത ഉ​​ണ്ടാ​​യി​​രു​​ന്നു. ക​​ഴി​​ഞ്ഞ ലോ​​ക​​ക​​പ്പ് സ​​മ​​യ​​ത്ത് ഇ​​ന്ത്യ​​ൻ ടീ​​മി​​നെ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കാ​​നാ​​യി ചാ​​രു​​ല​​ത സ്റ്റേ​​ഡി​​യ​​ത്തി​​ലെ​​ത്തി​​യി​​രു​​ന്നു. ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ക​​ളി​​ക്കാ​​ർ ചാ​​രു​​ല​​ത​​യെ കാ​​ണു​​ക​​യും അ​​നു​​ഗ്ര​​ഹം വാ​​ങ്ങു​​ക​​യും ചെ​​യ്ത​​ത് വാ​​ർ​​ത്ത​​ക​​ളി​​ൽ നി​​റ​​ഞ്ഞി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.