കഗിസൊ റ​​ബാ​​ദ​​യ്ക്ക് വി​​ല​​ക്ക്
Friday, January 17, 2020 11:57 PM IST
ഇം​​ഗ്ല​ണ്ടി​​നെ​​തി​​രാ​​യ നാ​​ലാം ടെ​​സ്റ്റി​​ൽ​​നി​​ന്ന് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ പേ​​സ​​ർ ക​​ഗി​​സൊ റ​​ബാ​​ദ​​യ്ക്ക് വി​​ല​​ക്ക്. മൂ​​ന്നാം ടെ​​സ്റ്റി​​ൽ ഇം​​ഗ്ലീഷ് ബാ​​റ്റ്സ്മാ​​ൻ ജോ ​​റൂ​​ട്ടി​​ന്‍റെ വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ​​ശേ​​ഷം റ​​ബാ​​ദ ന​​ട​​ത്തി​​യ ആ​​ഹ്ലാ​​ദ​​പ്ര​​ക​​ട​​നം അ​​തി​​രു ക​​ട​​ന്ന​​താ​​ണ് വി​​ല​​ക്കി​​നു വ​​ഴി​​വ​​ച്ച​​ത്. മാ​​ച്ച് ഫീ​​യു​​ടെ 15 ശ​​ത​​മാ​​നം പി​​ഴ​​യും ചു​​മ​​ത്തി​​യി​​ട്ടു​​ണ്ട്.


മൂ​​ന്നാം ടെ​​സ്റ്റി​​ൽ ഒ​​ന്പ​​ത് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 499 റ​​ണ്‍​സ് എ​​ടു​​ത്ത് ഇം​​ഗ്ല​ണ്ട് ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് ഡി​​ക്ല​​യ​​ർ ചെ​​യ്തു. ഇം​​ഗ്ല​​ണ്ടി​​നാ​​യി ബെ​​ൻ സ്റ്റോ​​ക്സും (120) ഒ​​ല്ലി പോ​​പ്പും (135 നോ​​ട്ടൗ​​ട്ട്) സെ​​ഞ്ചു​​റി നേ​​ടി. മ​​റു​​പ​​ടി​​ക്കി​​റ​​ങ്ങി​​യ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് 50 റ​​ണ്‍​സി​​ൽ ആ​​ദ്യ വി​​ക്ക​​റ്റ് ന​​ഷ്ട​​മാ​​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.