ക​​റു​​ത്ത കു​​തി​​ര​​ക​​ളാ​​കാ​​ൻ ബ്ലാ​​സ്റ്റേ​​ഴ്സ്
ക​​റു​​ത്ത കു​​തി​​ര​​ക​​ളാ​​കാ​​ൻ  ബ്ലാ​​സ്റ്റേ​​ഴ്സ്
Sunday, January 19, 2020 12:08 AM IST
ജം​​ഷ​​ഡ്പു​​ർ: ഐ​​എ​​സ്എ​​ൽ ഫു​​ട്ബോ​​ളി​​ൽ കേ​​ര​​ള​​ത്തി​​ന്‍റെ സ്വ​​ന്തം ടീ​​മാ​​യ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സ് ഇ​​ന്നി​​റ​​ങ്ങും. എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ ജം​​ഷ​​ഡ്പു​​ർ എ​​ഫ്സി​​യാ​​ണ് ബ്ലാ​​സ്റ്റേ​​ഴ്സി​​ന്‍റെ എ​​തി​​രാ​​ളി. രാ​​ത്രി 7.30നാ​​ണ് മ​​ത്സ​​രം.

ഹൈ​​ദ​​രാ​​ബാ​​ദ് എ​​ഫ്സി​​ക്കെ​​തി​​രേ കൂ​​റ്റ​​ൻ വി​​ജ​​യം നേ​​ടി​​യും ക​​രു​​ത്ത​​രാ​​യ എ​​ടി​​കെ​​യെ അ​​വ​​രു​​ടെ ഹോം ​​ഗ്രൗ​​ണ്ടി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യും തി​​രി​​ച്ചു​​വ​​ര​​വി​​ന്‍റെ പാ​​ത​​യി​​ലാ​​ണ് കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സ്. ബ്ലാ​​സ്റ്റേ​​ഴ്സി​​ന്‍റെ എ​​വേ ജഴ്സി​​യാ​​യ ക​​റു​​പ്പ് നി​​റ​​ത്തി​​ലു​​ള്ള ജഴ്സി അ​​ണി​​ഞ്ഞാ​​കും ബ്ലാ​​സ്റ്റേ​​ഴ്സ് ഇ​​ന്ന് ക​​ളി​​ക്കു​​ക. ജ​​നു​​വ​​രി 25ന് ​​ഗോ​​വ​​യി​​ൽ ന​​ട​​ക്കു​​ന്ന മ​​ത്സ​​ര​​ത്തി​​ലും ബ്ലാ​​സ്റ്റേ​​ഴ്സ് ഇ​​തേ ജ​​ഴ്സി ആ​​ണി​​ഞ്ഞാ​​കും ഇ​​റ​​ങ്ങു​​ക. പു​​ത്ത​​ൻ എ​​വേ ജ​​ഴ്സി​​ ചി​​ത്ര​​ങ്ങ​​ൾ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ലൂ​​ടെ ബ്ലാ​​സ്റ്റേ​​ഴ്സ് പു​​റ​​ത്തു വി​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.