റ​യ​ലി​നു ജ​യം, ത​ല​പ്പ​ത്ത്
Sunday, January 19, 2020 11:33 PM IST
മാ​ഡ്രി​ഡ്: സ്പാ​നി​ഷ് ലാ ​ലി​ഗ ഫു​ട്ബോ​ളി​ൽ റ​യ​ൽ മാ​ഡ്രി​ഡി​നു ജ​യം. കാ​സെ​മി​റോ​യു​ടെ ഇ​ര​ട്ട ഗോ​ളി​ൽ സെ​വി​യ്യ​യെ സ്വ​ന്തം ത​ട്ട​ക​ത്തി​ൽ​വ​ച്ച് 2-0നാ​ണ് റ​യ​ൽ കീ​ഴ​ട​ക്കി​യ​ത്. 57, 69 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു കാ​സെ​മിറോയുടെ ഗോ​ളു​ക​ൾ. ജ​യ​ത്തോ​ടെ റ​യ​ൽ ലീ​ഗി​ന്‍റെ ത​ല​പ്പ​ത്തെ​ത്തി.അ​തേ​സ​മ​യം, ഐ​ബ​ർ 2-0ന് ​അ​ത്‌ല​റ്റി​ക്കോ മാ​ഡ്രി​ഡി​നെ കീ​ഴ​ട​ക്കി.

ലീ​ഗി​ൽ 20 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 43 പോ​യി​ന്‍റു​മാ​യാ​ണ് റ​യ​ൽ ഒ​ന്നാ​മ​തു​ള്ള​ത്. 19 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 40 പോ​യി​ന്‍റു​മാ​യി ബാ​ഴ്സ​ലോ​ണ ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.