ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍
ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍
Sunday, January 19, 2020 11:33 PM IST
മെ​​ൽ​​ബ​​ണ്‍: 108-ാമ​​ത് ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സി​​ന് ഇ​​ന്ന് തു​​ട​​ക്കം. സീ​​സ​​ണി​​ലെ ആ​​ദ്യ ഗ്രാ​​ൻ​​സ‌്‌ലാം ആ​​യ ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ ഇ​​ന്ത്യ​​ൻ സ​​മ​​യം രാ​​വി​​ലെ 5.30നാ​​ണ് ആ​​രം​​ഭി​​ക്കു​​ക.

പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ ലോ​​ക ര​​ണ്ടാം ന​​ന്പ​​ർ താ​​രം സെ​​ർ​​ബി​​യ​​യു​​ടെ നൊ​​വാ​​ക് ജോ​​ക്കോ​​വി​​ച്ച്, മൂ​​ന്നാം ന​​ന്പ​​ർ താ​​രം സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡി​​ന്‍റെ റോ​​ജ​​ർ ഫെ​​ഡ​​റ​​ർ തു​​ട​​ങ്ങി​​യ​​വ​​ർ ഇ​​ന്നി​​റ​​ങ്ങും. ഒ​​ന്നാം ന​​ന്പ​​ർ താ​​ര​​മാ​​യ സ്പെ​​യി​​നി​​ന്‍റെ റാ​​ഫേ​​ൽ ന​​ദാ​​ലി​​ന്‍റെ മ​​ത്സ​​രം നാ​​ളെ​​യാ​​ണ്. പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ ഇ​​ന്ത്യ​​ൻ സാ​​ന്നി​​ധ്യ​​മാ​​യ പ്ര​​ജ്നേ​​ഷ് ഗു​​ണേ​​ശ്വ​​ര​​നും ഇ​​ന്നി​​റ​​ങ്ങും.


വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ മു​​ൻ ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​ര​​ങ്ങ​​ളാ​​യ സെ​​റീ​​ന വി​​ല്യം​​സ്, ന​​വോ​​മി ഒ​​സാ​​ക്ക തു​​ട​​ങ്ങി​​യ​​വ​​ർ ഇ​​ന്നി​​റ​​ങ്ങും. ക​​നേ​​ഡി​​യ​​ൻ കൗ​​മാ​​ര ത​​രം​​ഗ​​മാ​​യ ബി​​യാ​​ങ്ക ആ​​ന്ദ്രേ​​സ്കു പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് വി​​ട്ടു​​നി​​ൽ​​ക്കു​​ക​​യാ​​ണ്.

വ​​നി​​താ ഡ​​ബി​​ൾ​​സി​​ൽ ഇ​​ന്ത്യ​​യു​​ടെ സൂ​​പ്പ​​ർ താ​​രം സാ​​നി​​യ മി​​ർ​​സ - യു​​ക്രെ​​യ്നി​​ന്‍റെ നാ​​ദി​​യ കി​​ചെ​​നോ​​ക്ക് സ​​ഖ്യം ഇ​​റ​​ങ്ങു​​ന്നു​​ണ്ട്. മി​​ക്സ​​ഡ് ഡ​​ബി​​ൾ​​സി​​ൽ ഇ​​ന്ത്യ​​യു​​ടെ രോ​​ഹ​​ൻ ബൊ​​പ്പ​​ണ്ണ​​യ്ക്കൊ​​പ്പ​​മാ​​ണ് സാ​​നി​​യ ഇ​​റ​​ങ്ങു​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.