സെ​​ൽ​​ഫി​​ൽ വീ​​ണു!
Sunday, January 19, 2020 11:33 PM IST
ജം​​ഷ​​ഡ്പു​​ർ: ഐ​​എ​​സ്എ​​ൽ ഫു​​ട്ബോ​​ളി​​ൽ തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ട് മി​​ന്നും ജ​​യ​​ങ്ങ​​ൾ​​ക്കു​​ശേ​​ഷം കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സി​​നു തോ​​ൽ​​വി.

പ​​തി​​വു​​പോ​​ലെ അ​​വ​​സാ​​ന മി​​നി​​റ്റി​​ൽ ഗോ​​ൾ വ​​ഴ​​ങ്ങി​​യാ​​ണ് ബ്ലാ​​സ്റ്റേ​​ഴ്സ് ഇ​​ന്ന​​ലെ​​യും പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത്. 86-ാം മി​​നി​​റ്റി​​ൽ ഒ​​ഗ്ബെ​​ച്ചെ​​യു​​ടെ സെ​​ൽ​​ഫ് ഗോ​​ളാ​​ണ് ജം​​ഷ​​ഡ്പു​​ർ എ​​ഫ്സി​​ക്കെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ ബ്ലാ​​സ്റ്റേ​​ഴ്സി​​ന്‍റെ വി​​ധി നി​​ശ്ച​​യി​​ച്ച​​ത്. 3-2ന്‍റെ ജ​​യ​​ത്തോ​​ടെ ജം​​ഷ​​ഡ്പു​​ർ ആ​​റാം സ്ഥാ​​ന​​ത്തെ​​ക്കു​​യ​​ർ​​ന്നു.

13 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ 14 പോ​​യി​​ന്‍റു​​മാ​​യി ബ്ലാ​​സ്റ്റേ​​ഴ്സ് എ​​ട്ടാ​​മ​​താ​​ണ്. ര​​ണ്ട് ത​​വ​​ണ ലീ​​ഡ് നേ​​ടി​​യ​​ശേ​​ഷ​​മാ​​യി​​രു​​ന്നു ബ്ലാ​​സ്റ്റേ​​ഴ്സി​​ന്‍റെ തോ​​ൽ​​വി.

മ​​ത്സ​​ര​​ത്തി​​ന്‍റെ 11-ാം മി​​നി​​റ്റി​​ൽ മെ​​സി ബൗ​​ളി​​യു​​ടെ ഗോ​​ളി​​ൽ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സ് മു​​ന്നി​​ലെ​​ത്തി. എ​​ന്നാ​​ൽ, 39-ാം മി​​നി​​റ്റി​​ൽ മോ​​ണ്‍​റോ​​യി​​യു​​ടെ അ​​സി​​സ്റ്റി​​ലൂ​​ടെ നോ​​യെ അ​​കോ​​സ്റ്റ ആ​​തി​​ഥേ​​യ​​ർ​​ക്ക് സ​​മ​​നി​​ല ഗോ​​ൾ സ​​മ്മാ​​നി​​ച്ചു. 50-ാം മി​നി​റ്റി​ൽ അ​ബ്ദു​ൾ നെ​ഡി​യോ​ട​ത്ത് ര​ണ്ടാം മ​ഞ്ഞ​യും ചു​വ​പ്പു കാ​ർ​ഡും ക​ണ്ട് പു​റ​ത്താ​യ​തോ​ടെ ബ്ലാ​സ്റ്റേ​ഴ്സ് 10 പേ​രാ​യി ചു​രു​ങ്ങി. എന്നാൽ, ബ്ലാ​​സ്റ്റേ​​ഴ്സ് 56-ാം മി​​നി​​റ്റി​​ൽ വീ​​ണ്ടും ലീ​​ഡ് സ്വ​​ന്ത​​മാ​​ക്കി. കാ​​ർ​​നീ​​റോ​​യു​​ടെ അ​​സി​​സ്റ്റി​​ൽ ഒ​​ഗ്ബെ​​ച്ചെ​​യാ​​യി​​രു​​ന്നു വ​​ല​​കു​​ലു​​ക്കി​​യ​​ത്. എ​​ന്നാ​​ൽ, 75-ാം മി​​നി​​റ്റി​​ൽ സെ​​ർ​​ജ്യോ കാ​​സ്റ്റെ​​ലി​​ലൂ​​ടെ ജം​​ഷ​​ഡ്പു​​ർ വീ​​ണ്ടും ഒ​​പ്പ​​മെ​​ത്തി. തു​​ട​​ർ​​ന്ന് 86-ാം മി​​നി​​റ്റി​​ലെ സെ​​ൽ​​ഫ് ഗോ​​ൾ നി​​ർ​​ഭാ​​ഗ്യ​​ത്തി​​ൽ ബ്ലാ​​സ്റ്റേ​​ഴ്സ് ത​​ല താ​​ഴ്ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.