ബാ​റ്റിം​ഗ് മ​റ​ന്നു കേ​ര​ളം
Sunday, January 19, 2020 11:33 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​ജ​​​സ്ഥാ​​​ന്‍റെ ബൗ​​​ളിം​​​ഗി​​​നു മു​​​ന്നി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന്‍റെ ബാ​​​റ്റിം​​​ഗ് പ​​​ട ത​​​ക​​​ർ​​​ന്ന​​​ടി​​​ഞ്ഞ​​​പ്പോ​​​ൾ ര​​​ഞ്ജി ട്രോ​​​ഫി ച​​​തു​​​ർ​​​ദി​​​ന ക്രി​​​ക്ക​​​റ്റി​​​ൽ ആ​​​ദ്യ ദി​​​നം ത​​​ന്നെ രാ​​​ജ​​​സ്ഥാ​​​ന് ആ​​​ധി​​​പ​​​ത്യം. കേ​​​ര​​​ള​​​ത്തി​​​ന്‍റെ ഒ​​​ന്നാം ഇ​​​ന്നിം​​​ഗ്സ് 90 റ​​​ണ്‍​സി​​​ൽ ഒ​​​തു​​​ക്കി​​​യ രാ​​​ജ​​​സ്ഥാ​​​ൻ ആ​​​ദ്യ​​​ദി​​​ന​​​ത്തെ മ​​​ത്സ​​​രം അ​​​വ​​​സാ​​​നി​​​ച്ച​​​പ്പോ​​​ൾ നാ​​​ലു വി​​​ക്ക​​​റ്റി​​​ന് 173 റ​​​ണ്‍​സ് എ​​​ന്ന നി​​​ല​​​യി​​​ൽ . ഒ​​​ന്നാം ദി​​​നം ത​​​ന്നെ 83 റ​​​ണ്‍​സി​​​ന്‍റെ ലീ​​​ഡാ​​​ണ് സ​​​ന്ദ​​​ർ​​​ശ​​​ക​​​ർ കേ​​​ര​​​ള​​​ത്തി​​​നെ​​​തി​​​രേ നേ​​​ടി​​​യി​​​ട്ടു​​​ള്ള​​​ത്.

തു​​​ന്പ സെ​​​ന്‍റ് സേ​​​വ്യേ​​​ഴ്സ് ഗ്രൗ​​​ണ്ടി​​​ൽ ടോ​​​സ് നേ​​​ടി​​​യ കേ​​​ര​​​ളം ബാ​​​റ്റിം​​​ഗ് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. സ്കോ​​​ർ ബോ​​​ർ​​​ഡി​​​ൽ എ​​​ട്ടു റ​​​ണ്‍​സു​​​ള്ള​​​പ്പോ​​​ൾ ഓ​​​പ്പ​​​ണ​​​ർ വി​​​ഷ്ണു വി​​​നോ​​​ദ് (പൂ​​​ജ്യം) പു​​​റ​​​ത്താ​​​യി. 12 റ​​​ണ്‍​സി​​​ൽ നി​​​ൽ​​​ക്കെ റോ​​​ഹ​​​ൻ കു​​​ന്നു​​​മ്മ​​​ലി​​​നേ​​​യും( എ​​​ട്ട്) കേ​​​ര​​​ള​​​ത്തി​​​ന് ന​​​ഷ്ട​​​മാ​​​യി. കേ​​​ര​​​ളാ സ്കോ​​​ർ 48 ൽ ​​​എ​​​ത്തി​​​യ​​​പ്പോ​​​ൾ അ​​​ഞ്ചു മു​​​ൻ​​​നി​​​ര ബാ​​​റ്റ്സ്മാ​​​ൻ​​​മാ​​​ർ പ​​​വ​​​ലി​​​യ​​​ൻ ക​​​ണ്ടി​​​രു​​​ന്നു. 18 റ​​​ണ്‍​സ് എ​​​ടു​​​ത്ത റോ​​​ഹ​​​ൻ പ്രേ​​​മാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ന്‍റെ ടോ​​​പ് സ്കോ​​​റ​​​ർ. 44.2 ഓ​​​വ​​​റി​​​ൽ കേ​​​ര​​​ളം 90 റ​​​ണ്‍​സി​​​ന് ഓ​​​ൾ ഒൗ​​​ട്ട്.


14.2 ഓ​​​വ​​​റി​​​ൽ 41 റ​​​ണ്‍​സ് വി​​​ട്ടു​​​കൊ​​​ടു​​​ത്ത് അ​​​ഞ്ചു വി​​​ക്ക​​​റ്റ് പി​​​ഴു​​​ത എ​​​സ്.​​​കെ. ശ​​​ർ​​​മ​​​യാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ന്‍റെ ന​​​ട്ടെ​​​ല്ലൊ​​​ടി​​​ച്ച​​​ത്.

മ​​​റു​​​പ​​​ടി ബാ​​​റ്റിം​​​ഗി​​​നി​​​റ​​​ങ്ങി​​​യ രാ​​​ജ​​​സ്ഥാ​​​ന് ആ​​​റു റ​​​ണ്‍​സ് എ​​​ടു​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ര​​​ണ്ടു വി​​​ക്ക​​​റ്റു​​​ക​​​ൾ ന​​​ഷ്ട​​​മാ​​​യ​​​പ്പോ​​​ൾ കേ​​​ര​​​ളം ഏ​​​റെ പ്ര​​​തീ​​​ക്ഷവ​​​ച്ചു പു​​​ല​​​ർ​​​ത്തി. എ​​​ന്നാ​​​ൽ വൈ.​​​ബി. കോ​​​ത്താ​​​രി പു​​​റ​​​ത്താ​​​കാ​​​തെ 66 ഉം ​​​ആ​​​ർ.​​​കെ. ബി​​​ഷ്നോ​​​യ് (67)രാ​​​ജ​​​സ്ഥാ​​​ന് മി​​​ക​​​ച്ച അ​​​ടി​​​ത്ത​​​റ ന​​​ല്കി. ഒ​​​ന്നാം ദി​​​ന​​​ത്തെ മ​​​ത്സ​​​രം അ​​​വ​​​സാ​​​നി​​​ക്കു​​​ന്പോ​​​ൾ നാ​​​ലു വി​​​ക്ക​​​റ്റ് ന​​​ഷ്ട​​​ത്തി​​​ൽ 173 റ​​​ണ്‍​സ് എ​​​ന്ന നി​​​ല​​​യി​​​ലാ​​​ണ് രാ​​​ജ​​​സ്ഥാ​​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.