175 കി​​ലോമീ​​റ്റ​​ർ വേ​​ഗ​​ത്തി​​ൽ ഒ​​രു പ​​ന്ത് !
Monday, January 20, 2020 11:50 PM IST
ബ്ലൂ​​ഫൊ​​ണ്ടെ​​യ്ൻ: ക്രി​​ക്ക​​റ്റി​​ലെ അ​​തി​​വേ​​ഗ പ​​ന്തി​​ന് പു​​തി​​യ അ​​വ​​കാ​​ശി. ല​​ങ്ക​​ൻ ബൗ​​ളിം​​ഗ് ഇ​​തി​​ഹാ​​സം ല​​സി​​ത് മ​​ലിം​​ഗ​​യു​​ടെ പി​​ൻ​​ഗാ​​മി​​യെ​​ന്ന് വി​​ശേ​​ഷി​​പ്പി​​ക്ക​​പ്പെ​​ടു​​ന്ന മ​​തീ​​ഷ പ​​തി​​രാ​​ന​​യാ​​ണ് 175 കി​​ലോമീ​​റ്റ​​ർ വേ​​ഗ​​ത്തി​​ൽ പ​​ന്തെ​​റി​​ഞ്ഞ് ക്രി​​ക്ക​​റ്റ് ലോ​​ക​​ത്തെ ഞെ​​ട്ടി​​ച്ച​​ത്.

അ​​ണ്ട​​ർ 19 ലോ​​ക​​ക​​പ്പി​​ൽ ഇ​​ന്ത്യ​​ക്കെ​​തി​​രേ ആ​​യി​​രു​​ന്നു പ​​തി​​രാ​​ന അ​​തി​​വേ​​ഗം കൊ​​ണ്ട് ലോ​​ക​​ത്തെ ഞെ​​ട്ടി​​ച്ച​​ത്. ഇ​​ന്ത്യ​​ൻ ഇ​​ന്നിം​​ഗ്സി​​ന്‍റെ നാ​​ലാം ഓ​​വ​​റി​​ലെ അ​​ഞ്ചാം പ​​ന്തി​​ലാ​​ണ് 175 കി​​ലോ​​മീ​​റ്റ​​ർ വേ​​ഗ​​ത കു​​റി​​ക്ക​​പ്പെ​​ട്ട​​ത്. എ​​ന്നാ​​ൽ, ഇ​​ത് സാ​​ങ്കേ​​തി​​ക പ്ര​​ശ്ന​​മാ​​ണെ​​ന്നും അ​​ത്ര​​യും വേ​​ഗ​​മി​​ല്ലെ​​ന്നും വാ​​ദ​​മു​​ഖ​​മു​​ണ്ട്. എ​​ന്നാ​​ൽ, ഐ​​സി​​സി ഇ​​തു സം​​ബ​​ന്ധി​​ച്ച സ്ഥി​​രീ​​ക​​ര​​ണ​​ങ്ങ​​ളൊ​​ന്നു​​ത​​ന്നെ പു​​റ​​ത്തു​​വി​​ട്ടി​​ട്ടി​​ല്ല.


ക്രി​​ക്ക​​റ്റ് ച​​രി​​ത്ര​​ത്തി​​ൽ ഇ​​തു​​വ​​രെ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​തി​​ൽ ഏ​​റ്റ​​വും വേ​​ഗ​​ത​​യേ​​റി​​യ പ​​ന്ത് എ​​റി​​ഞ്ഞ​​ത് പാ​​ക്കി​​സ്ഥാ​​ന്‍റെ മു​​ൻ താ​​ര​​മാ​​യ ഷൊ​​യ്ബ് അ​​ക്ത​​റാ​​ണ്. 2003ൽ ​​ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ ഏ​​ക​​ദി​​ന​​ത്തി​​ൽ അ​​ക്ത​​ർ 161.3 കി​​ലോ​​മീ​​റ്റ​​ർ വേ​​ഗ​​ത്തി​​ലാ​​യി​​രു​​ന്നു പ​​ന്ത് എ​​റി​​ഞ്ഞ​​ത്. ല​​ങ്ക​​യു​​ടെ ബൗ​​ളിം​​ഗ് ഇ​​തി​​ഹാ​​സ​​മാ​​യ ല​​സി​​ത് മ​​ലിം​​ഗ​​യു​​ടെ അ​​തേ സൈ​​ഡ് ആം ​​ആ​​ക്ഷ​​നി​​ൽ പ​​ന്തെ​​റി​​ഞ്ഞാ​​ണ് പ​​തി​​രാ​​ന ക്രി​​ക്ക​​റ്റി​​ൽ മു​​ന്പ് വാ​​ർ​​ത്ത​​ക​​ളി​​ൽ ഇ​​ടംനേ​​ടി​​യ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.