പ്ര​തീ​ക്ഷ​ക​ള്‍ സ​മ്മ​ര്‍ദ​മാ​കു​ന്നി​ല്ല; ക​ഠി​ന​ാധ്വാ​നത്തിനു പ്രേ​രി​പ്പി​ക്കു​ന്നു: പി.വി. സി​ന്ധു
Tuesday, January 21, 2020 10:49 PM IST
ചെ​ന്നൈ: ത​ന്‍റെമേ​ലു​ള്ള പ്ര​തീ​ക്ഷ​ക​ള്‍ സ​മ്മ​ര്‍ദ​മു​ണ്ടാ​ക്കു​ക​യ​ല്ല പ​ക​രം ക​ഠി​ന​ധ്വാ​നം ചെ​യ്യാ​ന്‍ പ്രേ​രി​പ്പി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് ഇ​ന്ത്യ​ന്‍ ബാ​ഡ്മി​ന്‍റ​ണ്‍ താ​രം പി.​വി. സി​ന്ധു. ടോ​ക്കി​യോ ഒ​ളി​മ്പി​ക്‌​സി​ല്‍ ഇ​ന്ത്യ​യു​ടെ മെ​ഡ​ല്‍ പ്ര​തീ​ക്ഷ​യാ​ണ് സി​ന്ധു.

റി​യോ ഒ​ളി​മ്പി​ക്‌​സ് മു​ത​ല്‍ ഇ​പ്പോ​ള്‍ വ​രെ ത​ന്‍റെ ജീ​വി​ത​ത്തി​ല്‍ പ​ല മാ​റ്റ​ങ്ങ​ളു​ണ്ടാ​യി. നി​ര​വ​ധി മ​ത്സ​ര​ങ്ങ​ള്‍ ജ​യി​ച്ചു, ചി​ല​ത് തോ​റ്റു. ഓ​രോ പ്രാ​വ​ശ്യ​വും പ​ടി​പ​ടി​യാ​യി മെ​ച്ച​പ്പെ​ടു​ന്നു​ണ്ട്. റി​യോ​യി​ലെ​ത്തി​യ​പ്പോ​ള്‍ ത​ന്നി​ല്‍നി​ന്ന് പ​ല​രും അ​ധി​കം പ്ര​തീ​ക്ഷി​ച്ചി​ല്ല. എ​ന്നാ​ല്‍, ഇ​പ്പോ​ള്‍ ആ​ളു​ക​ള്‍ ടോ​ക്കി​യോ​യി​ല്‍നി​ന്ന് സ്വ​ര്‍ണമെ​ഡ​ല്‍ പ്ര​തീ​ക്ഷി​ക്കു​ന്നു സി​ന്ധു പ​റ​ഞ്ഞു.


എ​ല്ലാ​വ​രു​ടെ​യും പ്ര​തീ​ക്ഷ​ക​ളെ പോ​സി​റ്റീ​വാ​യാ​ണ് കാണുന്ന​തെ​ന്നും ഇ​ത് സ​മ്മ​ര്‍ദ​ത്തി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ടെ​ന്നു ക​രു​തു​ന്നി​ല്ലെ​ന്നും പ​ക​രം കൂ​ടു​ത​ല്‍ അ​ധ്വാ​നി​ക്കാ​ന്‍ പ്രേ​രി​പ്പി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്നും ലോ​ക ചാ​മ്പ്യ​ന്‍ പ​റ​ഞ്ഞു. എ​ല്ലാം എ​ളു​പ്പ​മ​ല്ലെ​ന്ന​റി​യാം എ​ന്നാ​ലും മു​ന്നി​ലു​ള്ള വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​ന്‍ ത​യാ​റാ​ണ് - സി​ന്ധു പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.