ബാ​ഴ്സ ഓ​സ്ട്രേ​ലി​യയിൽ മ​ല​യാ​ളി താ​രം
ബാ​ഴ്സ ഓ​സ്ട്രേ​ലി​യയിൽ  മ​ല​യാ​ളി താ​രം
Tuesday, January 21, 2020 10:49 PM IST
തൃ​​​ശൂ​​​ർ: എ​​​ഫ്സി ബാ​​​ഴ്സ​​​ലോ​​​ണ​​​യു​​​ടെ കീ​​​ഴി​​​ൽ വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ ബാ​​​ഴ്സ അ​​​ക്കാ​​​ഡ​​​മി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന മ​​ത്സ​​ര​​ത്തി​​ന് മ​​ല​​യാ​​ളിസാ​​ന്നി​​ധ്യം. ബാ​​​ഴ്സ അ​​​ക്കാ​​​ഡ​​​മി ഏ​​​ഷ്യാ പ​​​സ​​​ഫി​​​ക് ക​​​പ്പി​​​നു​​​ള്ള ബാ​​​ഴ്സ അ​​​ക്കാ​​​ഡ​​​മി ഓ​​​സ്ട്രേ​​​ലി​​​യ അ​​​ണ്ട​​​ർ-9 ടീ​​​മി​​​ൽ മ​​​ല​​​യാ​​​ളി ബാ​​​ല​​​ൻ ജെ​​​റോ​​​ണ്‍ ജോ​​​ഷി പു​​​ലി​​​ക്കോ​​​ട്ടി​​​ൽ ആ​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​ത്. ജ​​​നു​​​വ​​​രി 30നു ​​​ഡ​​​ൽ​​​ഹി​​​യി​​​ലാ​​​ണു മ​​​ത്സ​​​രം.

ഇ​​​ന്ത്യ, ഓ​​​സ്ട്രേ​​​ലി​​​യ, ജ​​​പ്പാ​​​ൻ, സിം​​​ഗ​​​പ്പുർ, ചൈ​​​ന, തു​​​ർ​​​ക്കി, സ്പെ​​​യി​​​ൻ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട അ​​​ഞ്ഞൂ​​​റോ​​​ളം കു​​​ട്ടി​​​ക​​​ൾ ഈ ​​​ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ അ​​​ണ്ട​​​ർ-9, 11, 13, 15 എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി മ​​ത്സ​​രി​​ക്കും.


ര​​​ണ്ടു വ​​​ർ​​​ഷ​​​മാ​​​യി ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലെ സി​​​ഡ്നി കേ​​​ന്ദ്ര​​​മാ​​​ക്കി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ബാ​​​ഴ്സ അ​​​ക്കാ​​​ഡ​​​മി​​​യി​​​ലാ​​​ണു ജെ​​​റോ​​​ണ്‍ ജോ​​​ഷി പ​​​രി​​​ശീ​​​ല​​​നം ന​​​ട​​​ത്തി​​​വ​​​രു​​​ന്ന​​​ത്. പ​​​ത്തു വ​​​ർ​​​ഷ​​​മാ​​​യി ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ൽ സ്ഥി​​​ര​​​താ​​​മ​​​സ​​​മാ​​​ക്കി​​​യ തൃ​​​ശൂ​​​ർ ജി​​​ല്ല​​​യി​​​ലെ ക​​​ട​​​വ​​​ല്ലൂ​​​ർ പു​​​ലി​​​ക്കോ​​​ട്ടി​​​ൽ ജോ​​​ഷി ത​​​മ്പി​​​യു​​​ടെ​​​യും ആ​​​ഷി​​​ക്ക ജോ​​​ഷി​​​യു​​​ടെ​​​യും മ​​​ക​​​നാ​​​ണു ജെ​​​റോ​​​ണ്‍ ജോ​​​ഷി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.