ക​​രു​​ത്ത​​ർ ക​​രു​​ത്തോ​​ടെ
Wednesday, January 22, 2020 11:29 PM IST
മെ​​ൽ​​ബ​​ണ്‍: ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സിൽ ക​​രു​​ത്ത​​ർ മു​​ന്നേ​​റു​​ന്നു. പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ ലോ​​ക ര​​ണ്ടാം ന​​ന്പ​​ർ താ​​ര​​മാ​​യ സെ​​ർ​​ബി​​യ​​യു​​ടെ നൊ​​വാ​​ക് ജോ​​ക്കോ​​വി​​ച്ച്, മൂ​​ന്നാം ന​​ന്പ​​ർ താ​​ര​​മാ​​യ സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡി​​ന്‍റെ റോ​​ജ​​ർ ഫെ​​ഡ​​റ​​ർ, ആ​​റാം ന​​ന്പ​​ർ താ​​ര​​മാ​​യ ഗ്രീ​​സി​​ന്‍റെ സ്റ്റെ​​ഫാ​​നോ സി​​റ്റ്സി​​പാ​​സ് തു​​ട​​ങ്ങി​​യ​​വ​​ർ മൂ​​ന്നാം റൗ​​ണ്ടി​​ൽ പ്ര​​വേ​​ശി​​ച്ചു. വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ ഒ​​ന്നാം സീ​​ഡാ​​യ ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ആ​​ഷ്‌​ലി ബാ​​ർ​​ട്ടി, മൂ​​ന്നാം സീ​​ഡാ​​യ ജ​​പ്പാ​​ന്‍റെ ന​​വോ​​മി ഒ​​സാ​​ക്ക, ഏ​​ഴാം സീ​​ഡാ​​യ ചെ​​ക്ക് റി​​പ്പ​​ബ്ലി​​ക്കി​​ന്‍റെ പെ​​ട്ര ക്വി​​റ്റോ​​വ തു​​ട​​ങ്ങി​​യ​​വ​​രും മൂ​​ന്നാം റൗ​​ണ്ടി​​ൽ ഇ​​ടം​​നേ​​ടി.

സെ​​ർ​​ബി​​യ​​യു​​ടെ ഫി​​ലി​​പ്പ് ക​​രാ​​ജി​​നോ​​വി​​ക്കി​​നെ​​യാ​​ണ് ര​​ണ്ടാം റൗ​​ണ്ടി​​ൽ റോ​​ജ​​ർ ഫെ​​ഡ​​റ​​ർ കീ​​ഴ​​ട​​ക്കി​​യ​​ത്. സ്കോ​​ർ: 6-1, 6-4, 6-1. ജ​​പ്പ​​നീ​​സ് താ​​രം സു​​മ ഇ​​റ്റൊ​​യ്ക്ക് ജോ​​ക്കോ​​വി​​ച്ചി​​നു മു​​ന്നി​​ൽ കാ​​ര്യ​​മാ​​യ ചെ​​റു​​ത്തുനി​​ൽ​​പ്പി​​നു സാ​​ധി​​ച്ചി​​ല്ല. 6-1, 6-4, 6-2ന് ​​ജോ​​ക്കോ​​വി​​ച്ച് ര​​ണ്ടാം റൗ​​ണ്ടി​​ൽ ജ​​യം സ്വ​​ന്ത​​മാ​​ക്കി. അ​​തേ​​സ​​മ​​യം, 30-ാം സീ​​ഡാ​​യ ബ്രി​​ട്ട​​ന്‍റെ ഡാ​​ൻ ഇ​​വാ​​ൻ​​സി​​നെ സീ​​ഡ് ചെ​​യ്യ​​പ്പെ​​ടാ​​ത്ത ജാ​​പ്പ​​നീ​​സ് താ​​ര​​മാ​​യ യോ​​ഷി​​ഹി​​തോ നി​​ഷി​​യോ​​ക അ​​ട്ടി​​മ​​റി​​ച്ചു. 6-4, 6-3, 6-4നാ​​യി​​രു​​ന്നു ജാ​​പ്പ​​നീ​​സ് താ​​ര​​ത്തി​​ന്‍റെ ജ​​യം. മൂ​​ന്നാം റൗ​​ണ്ടി​​ൽ ജോ​​ക്കോ​​വി​​ച്ചാ​​ണ് നി​​ഷി​​യോ​​ക​​യു​​ടെ എ​​തി​​രാ​​ളി. സി​​റ്റ്സി​​പാ​​സി​​ന് ര​​ണ്ടാം റൗ​​ണ്ടി​​ൽ ബൈ ​​ല​​ഭി​​ക്കു​​ക​​യാ​​യി​​രു​​ന്നു.


വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ ഒ​​ന്നാം സീ​​ഡാ​​യ ബാ​​ർ​​ട്ടി സ്ലോ​​വേ​​നി​​യ​​യു​​ടെ പൊ​​ലോ​​ന ഹെ​​ർ​​കോ​​ഗി​​നെ 6-1, 6-4നാ​​ണ് ര​​ണ്ടാം റൗ​​ണ്ടി​​ൽ കീ​​ഴ​​ട​​ക്കി​​യ​​ത്. സ്ലൊ​​വേ​​നി​​യ​​ൻ താ​​ര​​മാ​​യ ത​​മ​​ര സി​​ഡാ​​ൻ​​സെ​​കി​​നെ 6-2, 6-3നു ​​കീ​​ഴ​​ട​​ക്കി​​യാ​​യി​​രു​​ന്നു സെ​​റീ​​ന​​യു​​ടെ മൂ​​ന്നാം റൗ​​ണ്ട് പ്ര​​വേ​​ശ​​നം. അ​​മേ​​രി​​ക്ക​​യു​​ടെ കൗ​​മാ​​ര വി​​സ്മ​​യം കൊ​​ക്കോ ഗ​​ഫ്, പ​​ത്താം സീ​​ഡാ​​യ മാ​​ഡി​​സ​​ണ്‍ കീ​​സ്, ഡെ​ന്മാ​​ർ​​ക്കി​​ന്‍റെ ക​​രോ​​ളി​​ന വോ​​സ്നി​​യാ​​സ്കി തു​​ട​​ങ്ങി​​യ​​വ​​രും മൂ​​ന്നാം റൗ​​ണ്ടി​​ൽ ഇ​​ടം​​പി​​ടി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.