ചാ​​ന്പ്യ​​ൻ വെ​​ൻ​​ജ​​ൻ
ചാ​​ന്പ്യ​​ൻ വെ​​ൻ​​ജ​​ൻ
Saturday, January 25, 2020 2:03 AM IST
വ്ളാ​​ഡി വോ​​സ്റ്റോ​​ക് (റ​​ഷ്യ): ലോ​​ക ​​വ​​നി​​ത ചെ​​സ്ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ നി​​ല​​വി​​ലു​​ള്ള​​ചാ​​ന്പ്യ​​ൻ ചൈ​​ന​​യു​​ടെ ജൂ ​​വെ​​ൻ​​ജ​​ൻ കി​​രീ​​ടം നി​​ല​​നി​​ർ​​ത്തി.12 ഗെ​​യി​​മു​​ക​​ളു​​ള്ള ക്ലാ​​സി​​ക് പോ​​രാ​​ട്ട​​ത്തി​​ൽ റ​​ഷ്യ​​യു​​ടെ അ​​ല​​ക്സാ​​ന്ദ്രാ ഗോ​​റി​​യാ​​ച്കി​​ന​​യു​​മാ​​യി 6-6 എ​​ന്ന സ്കോ​​റി​​ൽ തു​​ല്യ​​ത​​ പാ​​ലി​​ച്ച​​തി​​നാ​​ൽ മ​​ത്സ​​രം ടൈ​​ബ്രേ​​ക്കി​​ലേ​​ക്ക് നീ​​ണ്ടു.

ഇ​​രു​​പ​​ത്തി​​യ​​ഞ്ചു മി​​നി​​റ്റു​​വീ​​തം ഇ​​രു​​വ​​ർ​​ക്കും ല​​ഭി​​ക്കു​​ന്ന നാ​​ലു റാ​​പ്പി​​ഡ് മ​​ത്സ​​ര​​ങ്ങ​​ളാ​​യി​​രു​​ന്നു ടൈ​​ബ്രേ​​ക്കി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്. ആ​​ദ്യ ടൈ​​ബ്രേ​​ക്ക് ഗെ​​യി​​മി​​ൽ അ​​റു​​പ​​ത്തി​​യേ​​ഴു​​നീ​​ക്ക​​ങ്ങ​​ൾ​​ക്കു​​ശേ​​ഷം ഇ​​രു​​വ​​രും സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞു. ര​​ണ്ടാ​​മ​​ത്തെ ടൈ​​ബ്രേ​​ക്ക് ഗെ​​യി​​മി​​ൽ എ​​ഴു​​പ​​ത്തി​​ര​​ണ്ടു നീ​​ക്ക​​ങ്ങ​​ൾ​​ക്കു​​ശേ​​ഷ​​വും തീ​​രു​​മാ​​ന​​മാ​​കാ​​തെ ഇ​​രു​​വ​​രും സ​​മ​​നി​​ല സ​​മ്മ​​തി​​ച്ചു. മൂ​​ന്നാ​​മ​​ത്തെ മ​​ത്സ​​ര​​ത്തി​​ൽ വൈ​​റ്റ് ക​​രു​​ക്ക​​ൾ നീ​​ക്കി​​യ വെ​​ൻ​​ജ​​ൻ നാ​​ല്പ​​ത്ത​​ഞ്ചു നീ​​ക്ക​​ങ്ങ​​ൾ​​കൊ​​ണ്ട് ഗോ​​റി​​യാ​​ച്കി​​ന​​യെ കീ​​ഴ​​ട​​ക്കി. കി​​രീ​​ട​​സാ​​ധ്യ​​ത നി​​ല​​നി​​ർ​​ത്താ​​ൻ നാ​​ലാം ഗെ​​യി​​മി​​ൽ വി​​ജ​​യി​​ച്ചു​​കൊ​​ണ്ട് ബ്ലി​​റ്റ്സ് ഗെ​​യി​​മി​​ൽ മാ​​റ്റു​​ര​​യ്ക്കാ​​നു​​ള്ള ഗോ​​റി​​യാ​​ച്കി​​ന​​യു​​ടെ ശ്ര​​മം സ​​ഫ​​ല​​മാ​​യി​​ല്ല.


ചാ​​ന്പ്യ​​ൻ​​പ​​ദ​​വി നി​​ല​​നി​​ർ​​ത്തി​​യ ജൂ ​​വെ​​ൻ​​ജ​​ന് 2,75,000 യൂ​​റോ​​യും (2.16 കോ​​ടി രൂ​​പ) ച​​ല​​ഞ്ച​​ർ അ​​ല​​ക്സാ​​ന്ദ്രാ ഗോ​​റി​​യാ​​ച്കി​​ന​​ക്ക് 2,25,000 യൂ​​റോ​​യും (1.76 കോ​​ടി രൂ​​പ) സ​​മ്മാ​​ന​​മാ​​യി ല​​ഭി​​ച്ചു.

ജോ​​സ് പ്ര​​വി​​ത്താ​​നം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.