അ​നി​യ​ന്മാ​രും കി​വി​ക​ളെ ക​ര​യി​ച്ചു
അ​നി​യ​ന്മാ​രും  കി​വി​ക​ളെ ക​ര​യി​ച്ചു
Saturday, January 25, 2020 2:12 AM IST
വെ​ല്ലിം​ഗ്ട​ണ്‍: ചേ​ട്ട​ന്മാ​ർ​ക്കു പി​ന്നാ​ലെ അ​നി​യ​ന്മാ​രും കി​വി​ക​ളെ ക​ര​യി​ച്ചു. അ​ണ്ട​ർ 19 ലോ​ക​ക​പ്പ് ക്രിക്കറ്റി​ൽ ഗ്രൂ​പ്പ് എ​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ന്യൂ​സി​ല​ൻ​ഡി​നെ 44 റ​ണ്‍​സി​ന് കീ​ഴ​ട​ക്കി ഇ​ന്ത്യ ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. ക്വാ​ർ​ട്ട​റി​ൽ ഓ​സ്ട്രേ​ലി​യ​യാ​ണ് ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി.

മ​ഴ​യെ​ത്തു​ട​ർ​ന്ന് 23 ഓ​വ​റാ​യി വെ​ട്ടി​ച്ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ൽ ഡെ​ക്‌വ​ർ​ത്ത് ലൂ​യി​സ് നി​യ​മ​പ്ര​കാ​ര​മാ​യി​രു​ന്നു ഇ​ന്ത്യ​ൻ ജ​യം. ആദ്യം ബാറ്റ് ചെയ്ത ഇ​ന്ത്യ 23 ഓ​വ​റി​ൽ വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടാ​തെ 115 റ​ണ്‍​സ് എ​ടു​ത്തു. ഓ​പ്പ​ണ​ർ​മാ​രാ​യ യ​ശ്വ​സി ജ​യ്സ്വാ​ൾ 57ഉം ​ദി​വ്യാ​ൻ​ഷ് സ​ക്സേ​ന 52ഉം ​റ​ണ്‍​സ് നേ​ടി. ന്യൂ​സി​ല​ൻ​ഡി​ന്‍റെ ല​ക്ഷ്യം 23 ഓ​വ​റി​ൽ 192 ആ​യി​രു​ന്നു. എ​ന്നാ​ൽ, 147നു ​പു​റ​ത്താ​യി. ഇ​ന്ത്യ​ക്കാ​യി 30 റ​ണ്‍​സ് വ​ഴ​ങ്ങി നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ര​വി ബി​ഷ്നോ​യി​യാ​ണ് മാ​ൻ ഓ​ഫ് ദ ​മാ​ച്ച്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.