ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ ഇന്‍ററില്‍
Wednesday, January 29, 2020 12:19 AM IST
മി​ലാ​ന്‍: ഡെ​ന്‍മാ​ര്‍ക്ക് പ്ലേ​മേ​ക്ക​ര്‍ ക്രി​സ്റ്റ്യ​ന്‍ എ​റി​ക്‌​സ​ണു​മാ​യി ഇ​റ്റാ​ലി​യ​ന്‍ ഫു​ട്‌​ബോ​ള്‍ ക്ല​ബ് ഇ​ന്‍റ​ര്‍ മി​ലാ​ന്‍ ക​രാ​റി​ലാ​യി. നാ​ല​ര വ​ര്‍ഷ​ത്തെ ക​രാ​റി​ലാ​ണ് താ​രം ടോ​ട്ട​ന​ത്തി​ല്‍നി​ന്നും ഇ​ന്‍റ​റി​ലെ​ത്തി​യ​ത്. എ​റി​ക്‌​സ​ന്‍റെ മാ​റ്റം ഇ​രു​ക്ല​ബ്ബു​മാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. ജൂ​ണ്‍ മു​ത​ല്‍ എ​റി​ക്‌​സ​ണ്‍ ടോ​ട്ട​നു​മാ​യു​ള്ള ക​രാ​റി​ല്‍നി​ന്ന് പു​റ​ത്തു​ക​ട​ന്നി​രു​ന്നു. ഫോ​മി​ലും മോ​ശ​മാ​യ​തോ​ടെ ടോ​ട്ട​നം ക​രാ​ര്‍ പു​തു​ക്കി​യു​മി​ല്ല. ഇ​തോ​ടെ ജ​നു​വ​രി​യി​ലെ ട്രാ​ന്‍സ്ഫ​ര്‍ ജാ​ല​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മാ​റ്റ​മാ​ണ് ന​ട​ന്നി​രി​ക്കു​ന്ന​ത്.

എ​ത്ര തു​ക​യ്ക്കാ​ണ് കൈ​മാ​റ്റ​മെ​ന്ന് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. പ്രീ​മി​യ​ര്‍ ലീ​ഗി​ലെ മി​ക​ച്ച പ്ലേ​മേ​ക്ക​റി​ലൊ​രാ​ളാ​യ എ​റി​ക്‌​സ​ണ്‍ 51 ഗോ​ള്‍ നേ​ടി​യ​പ്പോ​ള്‍ 62 അ​സി​സ്റ്റും സ്വ​ന്തം​പേ​രി​ല്‍ കു​റി​ച്ചു. 2013ല്‍ ​അ​യാ​ക്‌​സി​ല്‍നി​ന്നാ​ണ് താ​രം ടോ​ട്ട​ന​ത്തി​ലെ​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ര്‍ഷം ടോ​ട്ട​ന​ത്തെ ആ​ദ്യ​മാ​യി ചാ​മ്പ്യ​ന്‍സ് ഫൈ​ന​ലി​ലെ​ത്തി​ക്കാ​നും ഈ ​മ​ധ്യ​നി​ര​താ​രം വ​ലി​യ പ​ങ്കാ​ണ് വ​ഹി​ച്ച​ത്. എ​ന്നാ​ല്‍ ഈ ​സീ​സ​ണി​ല്‍ ഫോം ​മോ​ശ​മാ​യ​തോ​ടെ പ​ക​ര​ക്കാ​രു​ടെ സ്ഥാ​ന​ത്താ​യി. ആ​രാ​ധ​ക​രും താ​ര​ത്തി​നാ​യി മു​റ​വി​ളി ഉ​യ​ര്‍ത്തി​യി​ല്ല. സി​രീ എ​യി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് അ​ന്‍റോ​ണി​യോ കോ​ന്‍റെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന ഇ​ന്‍റ​ര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.