ര​ക്ഷ​പ്പെ​ട്ട് ഫെ​ഡ​റ​ര്‍, അ​നാ​യാ​സം ജോ​ക്കോ​വി​ച്ച്
ര​ക്ഷ​പ്പെ​ട്ട് ഫെ​ഡ​റ​ര്‍, അ​നാ​യാ​സം ജോ​ക്കോ​വി​ച്ച്
Wednesday, January 29, 2020 12:19 AM IST
മെ​ല്‍ബ​ണ്‍: ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ ടെ​ന്നീ​സ് സെ​മി ഫൈ​ന​ലി​ല്‍ റോ​ജ​ര്‍ ഫെ​ഡ​റ​ര്‍ - നൊ​വാ​ക് ജോ​ക്കോ​വി​ച്ച് പോ​രാ​ട്ടം. തോ​ല്‍വി മു​ന്നി​ല്‍ക​ണ്ട മ​ത്സ​ര​ത്തി​ല്‍നി​ന്ന് ര​ക്ഷ​പ്പെ​ട്ടാ​ണ് ഫെ​ഡ​റ​ര്‍ സെ​മി​യി​ലെ​ത്തി​യ​ത്. സ്വി​റ്റ്‌​സ​ര്‍ല​ന്‍ഡ് താ​ര​ത്തി​ന്‍റെ ക​രി​യ​റി​ലെ ത​ന്നെ ര​ക്ഷ​പ്പെ​ട​ലു​ക​ളി​ലൊ​ന്നാ​യി​രു​ന്നു ടെ​ന്നി​സ് സാ​ന്‍ഡ്‌​ഗ്രെ​നെ​തി​രേ​യു​ള്ള മ​ത്സ​രം.

ക​ള​ത്തി​ല്‍ സ്വ​ത​വേ ശാ​ന്ത​സ്വ​ഭാ​വ​ക്കാ​ര​നാ​യ ഫെ​ഡ​റ​ര്‍ക്ക് മോ​ശം വാ​ക്കു​ക​ള്‍ പ്ര​യോ​ഗി​ച്ച​തി​നും അ​ടി​വ​യ​റി​ലെ പ​രി​ക്കി​ന് മെ​ഡി​ക്ക​ല്‍ ടൈം ​ഔ​ട്ട് വി​ളി​ച്ച​തി​നും താ​ക്കീ​ത്് ല​ഭി​ച്ചു. അ​ഞ്ച് സെ​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​ല്‍ 6-3, 2-6, 2-6, 7-6(10-8), 6-3നാ​യി​രു​ന്നു ഫെ​ഡ​റ​റു​ടെ ജ​യം. തു​ട​ര്‍ച്ച​യാ​യി ര​ണ്ടു സെ​റ്റ് ന​ഷ്ട​പ്പെ​ട്ട ഫെ​ഡ​റ​ര്‍ ഏ​ഴു മാ​ച്ച് പോ​യി​ന്‍റു​ക​ളി​ല്‍നി​ന്നാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. കെ​ന്‍ റോ​സ് വാ​ളി​നു​ശേ​ഷം ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണി​ന്‍റെ സെ​മി​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന ഏ​റ്റ​വും പ്രാ​യ​മു​ള്ള താ​ര​മാ​ണ് മു​പ്പ​ത്തി​യെ​ട്ടു​കാ​ര​നാ​യ ഫെ​ഡ​റ​ര്‍. 43 വ​ര്‍ഷം മു​മ്പാണുകെ​ന്‍ റോ​സ്‌​വാ​ൾ ഈ ​നേ​ട്ടം കൈ​വ​രി​ച്ചത്.

മെ​ല്‍ബ​ണ്‍ പാ​ര്‍ക്കി​ല്‍ ഫെ​ഡ​റ​ര്‍ നേ​ടു​ന്ന 102-ാമ​ത്തെ ജ​യ​മാ​ണ്. ജ​യി​ച്ച ഗ്രാ​ന്‍സ്‌ലാം ​മ​ത്സ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഫെ​ഡ​റ​ര്‍ വിം​ബി​ല്‍ഡ​ണി​നെ ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണി​ല്‍ മ​റി​ക​ട​ന്നു. ര​ണ്ടു പ​തി​റ്റാ​ണ്ടാ​യി ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ ക​ളി​ക്കു​ന്ന ഫെ​ഡ​റ​ര്‍ 2000ല്‍ 54-ാം ​റാ​ങ്കി​ലു​ള്ള അ​ര്‍നോ​ഡ് ക്ലെ​മ​ന്‍റി​നോ​ട് തോ​റ്റ​ശേ​ഷം നൂ​റി​ല്‍താ​ഴെ റാ​ങ്കി​ലു​ള്ള​വ​രോ​ട് തോ​റ്റി​ട്ടി​ല്ല. സാ​ന്‍ഡ്‌​ഗ്രെ​ന്‍ 100-ാം റാ​ങ്കി​ലാ​ണ്. 15-ാം ത​വ​ണ​യാ​ണ് സ്വി​സ്താ​രം ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണി​ന്‍റെ സെ​മി​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​ത്.


അ​ധി​ക​മൊ​ന്നും പേ​രു​കേ​ള്‍ക്കാ​ത്ത അ​മേ​രി​ക്ക​ന്‍ താ​രം 20 ഗ്രാ​ന്‍സ് ലാം ​നേ​ടി​യ ഫെ​ഡ​റ​ര്‍ക്കെ​തി​രേ ശ​ക്ത​മാ​യ വെ​ല്ലു​വി​ളി​യാ​ണ് ഉ​യ​ര്‍ത്തി​യ​ത്.

ആ​ദ്യ ക്വാ​ര്‍ട്ട​റി​ല്‍ ഫെ​ഡ​റ​ര്‍ വ​ള​രെ ബു​ദ്ധി​മു​ട്ടി ജ​യി​ച്ച​പ്പോ​ള്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്‍ നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​ന്‍റെ ജ​യം അ​നാ​യാ​സ​മാ​യി​രു​ന്നു. ജോ​ക്കോ​വി​ച്ച് 6-4, 6-3, 7-6(7-1)ന് ​മി​ലോ​സ് റോ​ണി​ക്കി​നെ തോ​ല്‍പ്പി​ച്ചു.

പെ​യ്‌​സ് സ​ഖ്യം പു​റ​ത്ത്

ലി​യാ​ണ്ട​ര്‍ പെ​യ്‌​സി​ന്‍റെ അ​വ​സാ​ന ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ പോ​രാ​ട്ടം ര​ണ്ടാം റൗ​ണ്ടി​ല്‍ പൂ​ര്‍ത്തി​യാ​യി. ഈ ​വ​ര്‍ഷം പ്ര​ഫ​ഷ​ണ​ല്‍ ടെ​ന്നീ​സി​ല്‍നി​ന്ന് വി​ര​മി​ക്കു​മെ​ന്ന് നാ​ല്പ​ത്തി​യാ​റു​കാ​ര​നാ​യ പെ​യ്‌​സ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. മി​ക്‌​സ​ഡ് ഡ​ബി​ള്‍സി​ല്‍ പെ​യ്‌​സ് - യെ​ലേ​ന ഒ​സ്റ്റാ​പെ​ങ്കോ സ​ഖ്യം ബ്രി​ട്ടീ​ഷ്-​അ​മേ​രി​ക്ക​ന്‍ കൂ​ട്ടു​കെ​ട്ടാ​യ ജാ​മി മു​റെ-​ബ​ഥ​നി മാ​റ്റെ​ക് സാ​ന്‍ഡ് സ​ഖ്യ​ത്തോ​ട് 6-2, 7-5ന് ​തോ​റ്റു.

മ​റ്റൊ​രു മി​ക്‌​സ​ഡ് ഡ​ബി​ള്‍സി​ല്‍ ഇ​ന്ത്യ​യു​ടെ രോ​ഹ​ന്‍ ബൊ​പ്പ​ണ്ണ സ​ഖ്യം ഇ​ന്നി​റ​ങ്ങു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.