വി​​വാ​​ദ​​ങ്ങ​​ൾ​​ക്കി​​ടെ ഇ​​ന്ത്യ സെ​​മി​​യി​​ൽ
വി​​വാ​​ദ​​ങ്ങ​​ൾ​​ക്കി​​ടെ ഇ​​ന്ത്യ സെ​​മി​​യി​​ൽ
Friday, February 14, 2020 12:39 AM IST
ലാ​​ഹോ​​ർ: ലോ​​ക​​ക​​പ്പ് ക​​ബ​​ഡി ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​നാ​​യി ഇ​​ന്ത്യ​​ൻ ടീം ​​പാ​​ക്കി​​സ്ഥാ​​നി​​ലേ​​ക്കു പോ​​യ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു​​ള്ള വി​​വാ​​ദ​​ങ്ങ​​ൾ അ​​വ​​സാ​​നി​​ക്കു​​ന്നി​​ല്ലെ​​ങ്കി​​ലും ജ​​യം തു​​ട​​ർ​​ന്ന് ടീം ​​സെ​​മി ഉ​​റ​​പ്പി​​ച്ചു. പൂ​​ൾ ബി​​യി​​ൽ തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാം ജ​​യ​​ത്തോ​​ടെ​​യാ​​ണ് നി​​ല​​വി​​ലെ ചാ​​ന്പ്യ​ന്മാ​​രാ​​യ ഇ​​ന്ത്യ സെ​​മി ഉ​​റ​​പ്പി​​ച്ച​​ത്. ഇ​​ന്ന​​ലെ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ ഇ​​റാ​​നെ 50-39നു ​​കീ​​ഴ​​ട​​ക്കി. പൂ​​ൾ ബി​​യി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ 62-28ന് ​​ജ​​ർ​​മ​​നി​​യെ​​യും ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ൽ സീ​​റാ ലി​​യോ​​ണി​​നെ 45-18നും ​​ത​​ക​​ർ​​ത്തി​​രു​​ന്നു.

ഇ​​റ​​ൻ ഗ്രൂ​​പ്പി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ലാ​​ണ് ഇ​​ന്ത്യ​​ക്കെ​​തി​​രേ ഇ​​റ​​ങ്ങി​​യ​​ത്. ആ​​ദ്യ പ​​കു​​തി അ​​വ​​സാ​​നി​​ക്കു​​ന്പോ​​ൾ ഇ​​ന്ത്യ 24-20നു ​​മു​​ന്നി​​ലാ​​യി​​രു​​ന്നു. ഇ​​റാ​​ന്‍റെ ഗ്രൂ​​പ്പ് മ​​ത്സ​​ര​​ങ്ങ​​ൾ പൂ​​ർ​​ണ​​മാ​​യ​​പ്പോ​​ൾ മൂ​​ന്ന് ജ​​യം നേ​​ടി​​യി​​ട്ടു​​ണ്ട്. പൂ​​ളി​​ൽ ഇ​​ന്ത്യ​​ക്ക് ഒ​​രു മ​​ത്സ​​രം കൂ​​ടി ശേ​​ഷി​​ക്കു​​ന്നു​​ണ്ട്. ത​​ങ്ങ​​ളു​​ടെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ ഇ​​ന്ന് ഇം​​ഗ്ല​​ണ്ടി​​നെ നേ​​രി​​ടും. ഇം​​ഗ്ല​​ണ്ടി​​ന് മൂ​​ന്ന് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് ഒ​​രു ജ​​യം മാ​​ത്ര​​മാ​​ണു​​ള്ള​​ത്. ചു​​രു​​ക്ക​​ത്തി​​ൽ പൂ​​ൾ ബി​​യി​​ൽ​​നി​​ന്ന് ഇ​​ന്ത്യ​​യും ഇ​​റാ​​നും ആ​​ദ്യ ര​​ണ്ട് സ്ഥാ​​ന​​ത്ത് എ​​ത്തി സെ​​മി ഉ​​റ​​പ്പി​​ച്ചു. ഗ്രൂ​​പ്പ് ചാ​​ന്പ്യ​ന്മാ​​ർ ആ​​രെ​​ന്ന് മാ​​ത്ര​​മേ ഇ​​നി അ​​റി​​യേ​​ണ്ട​​തു​​ള്ളൂ. നാ​​ളെ​​യാ​​ണ് സെ​​മി പോ​​രാ​​ട്ട​​ങ്ങ​​ൾ അ​​ര​​ങ്ങേ​​റു​​ക. ഞാ​​യ​​റാ​​ഴ്ച ലൂ​​സേ​​ഴ്സ് ഫൈ​​ന​​ലും ഫൈ​​ന​​ലും ന​​ട​​ക്കും.


ഇ​​ന്ത്യ​​യു​​ടെ ഒൗ​​ദ്യോ​​ഗി​​ക ടീ​​മി​​നെ പാ​​ക്കി​​സ്ഥാ​​നി​​ലേ​​ക്ക് അ​​യ​​ച്ചി​​ട്ടി​​ല്ലെ​​ന്നാ​​ണ് കാ​​യി​​ക മ​​ന്ത്രാ​​ല​​യ​​വും കാ​​യി​​ക ഫെ​​ഡ​​റേ​​ഷ​​നും വ്യ​​ക്ത​​മാ​​ക്കു​​ന്ന​​ത്. ച​​രി​​ത്ര​​ത്തി​​ൽ ആ​​ദ്യ​​മാ​​യി പാ​​ക്കി​​സ്ഥാ​​ൻ ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കു​​ന്ന കബഡി ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​നാ​​യി ശ​​നി​​യാ​​ഴ്ച​​യാ​​ണ് ഇ​​ന്ത്യ​​ൻ ടീം ​​ലാ​​ഹോ​​റി​​ലെ​​ത്തി​​യ​​ത്. പാ​​ക്കി​​സ്ഥാ​​നി​​ലേ​​ക്ക് യാ​​ത്ര ചെ​​യ്യാ​​ൻ ഒ​​രു കാ​​യി​​ക​​താ​​ര​​ത്തി​​നും സ​​ർ​​ക്കാ​​ർ അ​​നു​​മ​​തി ന​​ൽ​​കി​​യി​​ട്ടി​​ല്ലെ​​ന്നാണ് കേ​​ന്ദ്ര കാ​​യി​​ക മ​​ന്ത്രാ​​ല​​യ​​ ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ ഭാ​​ഷ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.