റൊ​​ണാ​​ൾ​​ഡോ ര​​ക്ഷി​​ച്ചു
Saturday, February 15, 2020 12:14 AM IST
മി​​ലാ​​ൻ: കോ​​പ്പ ഇ​​റ്റാ​​ലി​​യ ഫു​​ട്ബോ​​ൾ ആ​​ദ്യ​​പാ​​ദ സെ​​മി​​യി​​ൽ സൂ​​പ്പ​​ർ താ​​രം ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ​​യു​​ടെ ഗോ​​ളി​​ൽ യു​​വ​​ന്‍റ​​സ് എ​​സി മി​​ലാ​​നു​​മാ​​യി 1-1 സ​​മ​​നി​​ല പാ​​ലി​​ച്ചു. സൂ​​പ്പ​​ർ സ്ട്രൈ​​ക്ക​​ർ​​മാ​​രാ​​യ സ്ലാ​​ട്ട​​ൻ ഇ​​ബ്രാ​​ഹി​​മോ​​വി​​ച്ച് - റൊ​​ണാ​​ൾ​​ഡോ പോ​​രാ​​ട്ട​​മാ​​യാ​​ണ് മ​​ത്സ​​രം വി​​ശേ​​ഷി​​പ്പി​​ക്ക​​പ്പെ​​ട്ട​​ത്.

മി​​ലാ​​ന്‍റെ ഹോം ​​ഗ്ര​​ൗണ്ടാ​​യ സാ​​ൻ​​സി​​റോ​​യി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ 61-ാം മി​​നി​​റ്റി​​ൽ ആ​​ന്‍റെ റ​​ബി​​ച്ചി​​ലൂ​​ടെ ആ​​തി​​ഥേ​​യ​​ർ മു​​ന്നി​​ലെ​​ത്തി. 90+1ാം മി​​നി​​റ്റി​​ലാ​​യി​​രു​​ന്നു റൊ​​ണാ​​ൾ​​ഡോ​​യു​​ടെ പെ​​ന​​ൽ​​റ്റി ഗോ​​ൾ. റൊ​​ണാ​​ൾ​​ഡോ​​യു​​ടെ ബൈ​​സി​​ക്കി​​ൾ കി​​ക്ക് മി​​ലാ​​ന്‍റെ ക​​ലാ​​ബ്രി​​യ​​യു​​ടെ കൈ​​യി​​ൽ ത​​ട്ടി​​യ​​തി​​നാ​​യി​​രു​​ന്നു വാ​​റി​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ റ​​ഫ​​റി പെ​​ന​​ൽ​​റ്റി വി​​ധി​​ച്ച​​ത്. കി​​ക്കെ​​ടു​​ത്ത റൊ​​ണാ​​ൾ​​ഡോ​​യ്ക്കു പി​​ഴ​​ച്ചി​​ല്ല. യു​​വ​​ന്‍റ​​സി​​നാ​​യി തു​​ട​​ർ​​ച്ച​​യാ​​യ 11-ാം മ​​ത്സ​​ര​​ത്തി​​ലും അ​​തോ​​ടെ റൊ​​ണാ​​ൾ​​ഡോ ഗോ​​ൾ നേ​​ടി. 71-ാം മി​​നി​​റ്റി​​ൽ തി​​യോ ഹെ​​ർ​​ണാ​​ണ്ട​​സ് ചു​​വ​​പ്പ് കാ​​ർ​​ഡ് ക​​ണ്ട് പു​​റ​​ത്താ​​യ​​തോ​​ടെ മി​​ലാ​​ൻ 10 പേ​​രാ​​യി ചു​​രു​​ങ്ങി​​യി​​രു​​ന്നു. ര​​ണ്ടാം പാ​​ദ സെ​​മി അ​​ടു​​ത്ത മാ​​സം യു​​വ​​ന്‍റ​​സി​​ന്‍റെ ഹോം ​​ഗ്രൗ​​ണ്ടി​​ൽ ന​​ട​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.