ഭാ​വ​ന ജാ​ട് ഒ​ളി​മ്പി​ക്‌​സി​ന്
ഭാ​വ​ന ജാ​ട് ഒ​ളി​മ്പി​ക്‌​സി​ന്
Sunday, February 16, 2020 2:05 AM IST
റാ​ഞ്ചി: ടോ​ക്കി​യോ ഒ​ളി​മ്പി​ക്‌​സ് 20 കി​ലോ​മീ​റ്റ​ര്‍ ന​ട​ത്ത​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ ഭാ​വ​ന ജാ​ടി​നു യോ​ഗ്യ​ത. ദേ​ശീ​യ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ദേ​ശീ​യ റി​ക്കാ​ര്‍ഡോ​ടെ​യാ​ണ് ഭാ​വ​ന ഒ​ളി​മ്പി​ക്‌​സി​നു യോ​ഗ്യ​ത നേ​ടി​യ​ത്. രാ​ജ​സ്ഥാ​നി​ലെ ക​ബ്രാ ഗ്രാ​മ​ത്തി​ലെ ദ​രി​ദ്ര ക​ര്‍ഷ​ക കു​ടും​ബ​ത്തി​ല്‍നി​ന്നു​ള്ള താ​രം ഒ​രു മ​ണി​ക്കൂ​ര്‍ 29 മി​നി​റ്റ് 54 സെ​ക്ക​ന്‍ഡി​ലാ​ണ് സ്വ​ര്‍ണം നേ​ടി​യ ഒ​ളി​മ്പി​ക്‌​സി​നു ടി​ക്ക​റ്റെ​ടു​ത്ത​ത്. 1:31:00 ആ​ണ് ഒ​ളി​മ്പി​ക് യോ​ഗ്യ​ത​യ്ക്കു വേ​ണ്ട സ​മ​യം.

ഇ​ന്ത്യ​ന്‍ കാ​യി​ക ലോ​ക​ത്ത് അ​ത്ര​യൊ​ന്നും പേ​ര് കേ​ള്‍ക്കാ​ത്ത​യാ​ളാ​ണ് ഭാ​വ​ന. ക​ഴി​ഞ്ഞ​വ​ര്‍ഷം ഒ​ക്ടോ​ബ​റി​ല്‍ ന​ട​ന്ന നാ​ഷ​ണ​ല്‍ ഓ​പ്പ​ണ്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ഈ ​ഇ​ന​ത്തി​ല്‍ 1:38.30 സ​മ​യം കൊ​ണ്ട് ഫി​നി​ഷ് ചെ​യ്ത ഭാ​വ​ന സ്വ​ന്തം സ​മ​യം മി​ക​ച്ച​താ​ക്കി.


ജ​യ്പു​രി​ല്‍ ഗു​രു​മു​ഖ് സി​ഹാ​ഗി​നു കീ​ഴി​ലാ​ണ് ഭാ​വ​ന പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്. എ​ന്നാ​ല്‍ ഈ ​താ​രം അ​ന്താ​രാ​ഷ് ട്ര ​ത​ല​ത്തി​ല്‍ ജൂ​ണി​യ​ര്‍, സീ​നി​യ​ര്‍ ലെ​വ​ലി​ല്‍ ഒ​രു മ​ത്സ​ര​ത്തി​ലും ഇ​റ​ങ്ങി​യി​ട്ടി​ല്ല. അ​ത്‌​ല​റ്റി​ക് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യു​ടെ കീ​ഴി​ലു​ള്ള ദേ​ശീ​യ ക്യാ​മ്പി​ലും പ​ങ്കെ​ടു​ത്തി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.