ഏ​ഷ്യ ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ന്‍ഷി​പ്പ്: ഇ​ന്ത്യ പു​റ​ത്ത്
Sunday, February 16, 2020 2:05 AM IST
മ​നി​ല: ഏ​ഷ്യ ടീം ​ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ന്‍റെ പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ ഇ​ന്ത്യ സെ​മി ഫൈ​ന​ലി​ല്‍ പു​റ​ത്താ​യി. ഇ​ന്ത്യ​യെ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഇ​ന്തോ​നേ​ഷ്യ 3-2ന് ​തോ​ല്പി​ച്ചു. സിം​ഗി​ള്‍സി​ല്‍ ല​ക്ഷ്യ സെ​ന്‍ ഏ​ഷ്യ​ന്‍ ചാ​മ്പ്യ​ന്‍ ജോ​നാ​ഥ​ന്‍ ക്രി​സ്റ്റി​യെ തോ​ല്‍പ്പി​ച്ചി​രു​ന്നു.

ര​ണ്ടാം സിം​ഗി​ൾസി​ലാ​ണ് ല​ക്ഷ്യ​യു​ടെ ജ​യം. 21-18, 22-20നാ​ണ് ഇ​ന്ത്യ​ന്‍ താ​രം ഏ​ഴാം റാ​ങ്ക് താ​ര​ത്തെ തോ​ല്‍പ്പി​ച്ച​ത്. ആ​ദ്യ സിം​ഗി​ള്‍സി​ല്‍ ബി. ​സാ​യ് പ്ര​ണീ​ത് ആ​ദ്യ ഗെ​യി​മി​ല്‍ 21-6ന് ​ആ​ന്‍റ​ണി ഗി​യാ​റ്റിം​ഗി​നോ​ട് പി​ന്നി​ല്‍നി​ന്ന​ശേ​ഷം പ​രി​ക്കേ​റ്റ​തി​നെ​ത്തു​ട​ര്‍ന്ന് പി​ന്മാ​റി​യി​രു​ന്നു. ഡ​ബി​ള്‍സി​ല്‍ എം.​ആ​ര്‍. അ​ര്‍ജു​ന്‍-​ധ്രു​വ് ക​പി​ല കൂ​ട്ടു​കെ​ട്ട് 10-21, 21-14, 21-23ന് ​മു​ഹ​മ്മ​ദ് അ​ഹ്‌​സാ​ന്‍-​ഹേ​ന്ദ്ര സെ​ത്യാ​വ​ന്‍ സ​ഖ്യ​ത്തോ​ട് തോ​റ്റു. മൂ​ന്നാം സിം​ഗി​ള്‍സി​ല്‍ ശു​ഭാ​ക​ര്‍ ഡേ 21-17, 21-15​ന് ഷെ​സാ​ര്‍ ഹി​രെ​ന്‍ റു​സ്റ്റാ​വി​റ്റോ​യെ തോ​ല്‍പ്പി​ച്ചു.


ഇ​തോ​ടെ ഇ​ന്ത്യ 2-2ന് ​സ​മ​നി​ല​യി​ലെ​ത്തി. നി​ര്‍ണാ​യ​ക​മാ​യ ഡ​ബി​ള്‍സി​ല്‍ ചി​രാ​ഗ് ഷെ​ട്ടി​ക്കൊ​പ്പം ല​ക്ഷ്യ സെ​ന്‍ ഇ​റ​ങ്ങി. എ​ന്നാ​ല്‍ ഇ​വ​ര്‍ക്ക്‌​ ലോ​ക ഒ​ന്നാം ന​മ്പ​റു​ക​ളാ​യ ഫെ​ര്‍നാ​ല്‍ഡി ഗി​ഡോ​ണ്‍-​കെ​വി​ന്‍ സ​ഞ്ജ​യ സ​ഖ്യ​ത്തോ​ട് പി​ടി​ച്ചു​നി​ല്‍ക്കാ​നാ​യി​ല്ല. 21-6, 21-13നാ​യി​രു​ന്നു തോ​ല്‍വി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.