ഫി​റ്റ്‌​ന​സ് കടന്പ കടന്ന് ഇഷാന്ത് ശർമ
Sunday, February 16, 2020 2:05 AM IST
ന്യൂ​ഡ​ല്‍ഹി: ഇ​ന്ത്യ​യു​ടെ ടെ​സ്റ്റ് ക്രി​ക്ക​റ്റ് ടീ​മി​ലെ സീ​നി​യ​ര്‍ പേ​സ​ര്‍ ഇ​ഷാ​ന്ത് ശ​ര്‍മ ഫി​റ്റ്‌​ന​സ് ടെ​സ്റ്റ് പാ​സാ​യെ​ന്നും ന്യൂ​സി​ല​ന്‍ഡി​ലു​ള്ള ടീ​മി​നൊ​പ്പം ചേ​രു​മെ​ന്നും താ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. ബം​ഗ​ളൂ​രു നാ​ഷ​ണ​ല്‍ ക്രി​ക്ക​റ്റ് അ​ക്കാ​ഡ​മി​യി​ല്‍ വ​ച്ചാ​ണ് ഇ​ഷാ​ന്ത് ഫി​റ്റ്‌​ന​സ് തെ​ളി​യി​ച്ച​ത്. ഇ​ഷാ​ന്തി​ന്‍റെ വ​ര​വ് നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ് ലി​ക്കും പ​രി​ശീ​ല​ക​ന്‍ ര​വി ശാ​സ്ത്രി​ക്കും ആ​ശ്വാ​സ​മാ​കും.


ര​ഞ്ജി ട്രോ​ഫി​യി​ല്‍ ഡ​ല്‍ഹി​ക്കാ​യി ക​ളി​ക്കു​ന്ന താ​രത്തിനു വി​ദ​ര്‍ഭ​യ്‌​ക്കെ​തി​രേ​യു​ള്ള മ​ത്സ​ര​ത്തി​നി​ടെയാണ് ഇഷാന്തിന് കാ​ല്‍ക്കു​ഴ​യ്ക്കു പ​രി​ക്കേ​റ്റത്.

ഈ ​മാ​സം 21ന് ​വെ​ല്ലിം​ഗ്ട​ണി​ല്‍ ഒ​ന്നാം ടെ​സ്റ്റ് ആ​രം​ഭി​ക്കും. 29 മു​ത​ല്‍ ര​ണ്ടാം ടെ​സ്റ്റും ന​ട​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.