സാ​ന്‍റോ​സ്, സ്കോ​ർ​ലൈ​ൻ, ഗോ​ൾ​ഡ​ൻ ഈ​ഗി​ൾ​സ് ചാ​ന്പ്യ​ന്മാ​ർ
Monday, February 17, 2020 12:29 AM IST
കൊ​​​ച്ചി: അ​​​ഖി​​​ലേ​​​ന്ത്യാ ഫു​​​ട്ബോ​​​ൾ ഫെ​​​ഡ​​​റേ​​​ഷ​​​നും സ്കോ​​​ർ​​​ലൈ​​​ൻ സ്പോ​​​ർ​​​ട്സും സം​​​യു​​​ക്ത​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ച്ച ഗോ​​​ൾ​​​ഡ​​​ൻ ബേ​​​ബി ലീ​​​ഗ് ഫു​​​ട്ബോ​​​ൾ ചാന്പ്യൻ​​​ഷി​​​പ്പി​​​ൽ സാ​​​ന്‍റോ​​​സ് എ​​​ഫ്സി​​​യും സ്കോ​​​ർ​​​ലൈ​​​ൻ ഗോ​​​ൾ​​​ഡ​​​ൻ ഈ​​​ഗി​​​ൾ​​​സും ചാ​​​ന്പ്യ​​​ന്മാ​​​രാ​​​യി.

അ​​​ണ്ട​​​ർ എ​​​ട്ടി​​​ലാ​​​ണ് സാ​​​ന്‍റോ​​​സ് എ​​​ഫ്സി ജേ​​​താ​​​ക്ക​​​ളാ​​​യ​​​ത്. സ്കോ​​​ർ​​​ലൈ​​​ൻ ഗോ​​​ൾ​​​ഡ​​​ൻ ഈ​​​ഗി​​​ൾ​​​സി​​​നാ​​​ണ് ര​​​ണ്ടാം സ്ഥാ​​​നം. പ​​​ത്തു​​​വ​​​യ​​​സി​​​ൽ താ​​​ഴെ​​​യു​​​ള്ള​​​വ​​​രു​​​ടെ മ​​​ത്സ​​​ര​​​ത്തി​​​ലാ​​​ണ് സ്കോ​​​ർ​​​ലൈ​​​ൻ ഗോ​​​ൾ​​​ഡ​​​ൻ ഈ​​​ഗി​​​ൾ​​​സ് വി​​​ജ​​​യി​​​ക​​​ളാ​​​യ​​​ത്. എ​​​സ്എ​​​ച്ച്സി​​​എം​​​ഐ​​​എ​​​ഫ്എ ആ​​​ണ് ര​​​ണ്ടാം സ്ഥാ​​​ന​​​ക്കാ​​​ർ. അ​​​ണ്ട​​​ർ 12-ൽ ​​​സ്കോ​​​ർ​​​ലൈ​​​ൻ ഗോ​​​ൾ​​​ഡ​​​ൻ ഈ​​​ഗി​​​ൾ​​​സ് വി​​​ജ​​​യി​​​ക​​​ളാ​​​യി. സ്കോ​​​ർ​​​ലൈ​​​ൻ റേഞ്ചേ​​​ഴ്സി​​​നാ​​​ണ് ര​​​ണ്ടാം സ്ഥാ​​​നം.


ആ​​​ല​​​പ്പു​​​ഴ, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ർ, കോ​​​ട്ട​​​യം ജി​​​ല്ല​​​ക​​​ളി​​​ൽ​​നി​​​ന്നാ​​​യി 27 ടീ​​​മു​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ത്തു. നാ​​​ലു​ മാ​​​സം നീ​​​ണ്ടു​​നി​​ന്ന ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ ആ​​​കെ 324 മ​​​ത്സ​​​ര​​​ങ്ങ​​​ളാ​​ണു ന​​​ട​​​ന്ന​​​ത്. എം.​​​എം. ജേ​​​ക്ക​​​ബ് സ​​​മ്മാ​​​ന​​​ദാ​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു. കെ​​എ​​​ഫ് സെ​​​ക്ര​​​ട്ട​​​റി പി.​​​ അ​​​നി​​​ൽ കു​​​മാ​​​ർ, സ​​​ബ് ജൂ​​ണി​​​യ​​​ർ സ്റ്റേ​​​റ്റ് ടീ​​​മി​​​ന്‍റെ കോ​​​ച്ച് ബി​​​നീ​​​ഷ് കി​​​ര​​​ണ്‍ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.