കബഡി ലോകകപ്പിന് അംഗീകാരമില്ല
Tuesday, February 18, 2020 12:09 AM IST
കറാച്ചി: പാക്കിസ്ഥാനിൽ നടന്ന കബഡി ലോകകപ്പിന് അംഗീകരമില്ലെന്ന് ഇന്റർനാഷണൽ കബഡി ഫെഡറേഷൻ. ഇന്ത്യയുടെ അനൗദ്യോഗിക ടീം പങ്കെടുത്ത ചാന്പ്യൻഷിപ്പിൽ പാക്കിസ്ഥാനാണ് ജേതാക്കളായത്.
കിരീട പോരാട്ടത്തിൽ 43-41ന് ഇന്ത്യയെ കീഴടക്കിയായിരുന്നു പാക്കിസ്ഥാന്റെ കിരീടനേട്ടം. ഇന്ത്യയിൽ നിന്നുള്ള കബഡി താരങ്ങൾക്ക് പാക്കിസ്ഥാനിൽ കളിക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് ഇന്ത്യൻ ഒളിന്പിക് അസോസിയേഷനടക്കം വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ പേരിൽ പാക്കിസ്ഥാനിൽ കളിക്കാൻ പാടില്ലെന്നും ദേശീയ കബഡി ഫെഡറേഷൻ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിൽനിന്ന് ഒരു സംഘം പാക്കിസ്ഥാനിൽ ചെന്ന് കളിച്ചതു സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു ദേശീയ കബഡി ഫെഡറേഷനോട് ഇന്നലെ ആവശ്യപ്പെട്ടു.