ലി​​വ​​ർ​​പൂ​​ൾ, പി​​എ​​സ്ജി ക​​ള​​ത്തി​​ൽ
ലി​​വ​​ർ​​പൂ​​ൾ, പി​​എ​​സ്ജി ക​​ള​​ത്തി​​ൽ
Tuesday, February 18, 2020 12:09 AM IST
മാ​​ഡ്രി​​ഡ്/​​മ്യൂ​​ണി​​ക്ക്: യു​​വേ​​ഫ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ഫു​​ട്ബോ​​ൾ ആ​​ദ്യ​​പാ​​ദ പ്രീ​​ക്വാ​​ർ​​ട്ട​​ർ പോ​​രാ​​ട്ട​​ങ്ങ​​ൾ​​ക്ക് ഇ​​ന്ന് തു​​ട​​ക്കം കു​​റി​​ക്കും. ഇ​​ന്നു ന​​ട​​ക്കു​​ന്ന മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഇം​​ഗ്ലീ​​ഷ് സൂ​​പ്പ​​ർ ക്ല​​ബ്ബാ​​യ ലി​​വ​​ർ​​പൂ​​ൾ സ്പെ​​യി​​നി​​ൽ​​നി​​ന്നു​​ള്ള അ​​ത്‌​ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡു​​മാ​​യി കൊ​​ന്പു​​കോ​​ർ​​ക്കും. ജ​​ർ​​മ​​ൻ സം​​ഘ​​മാ​​യ ബൊ​​റൂ​​സി​​യ ഡോ​​ർ​​ട്ട്മു​​ണ്ടും ഫ്ര​​ഞ്ച് വ​​ന്പ​ന്മാ​​രാ​​യ പി​​എ​​സ്ജി​​യും ത​​മ്മി​​ലാ​​ണ് മ​​റ്റൊ​​രു മ​​ത്സ​​രം. ഇ​​ന്ത്യ​​ൻ സ​​മ​​യം രാ​​ത്രി 1.30നാ​​ണ് ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളു​​ടെ​​യും കി​​ക്കോ​​ഫ്. നാ​​ളെ ടോ​​ട്ട​​ന​​വും ലീ​​പ്സി​​ഗും അ​​ത്‌​ലാ​​ന്ത​​യും വ​​ല​​ൻ​​സി​​യ​​യും ത​​മ്മി​​ലും ഏ​​റ്റു​​മു​​ട്ടും.

യൂ​​റോ​​പ്യ​​ൻ മു​​ൻ​​നി​​ര ലീ​​ഗു​​ക​​ളി​​ൽ ഇ​​തു​​വ​​രെ തോ​​ൽ​​വി അ​​റി​​ഞ്ഞി​​ട്ടി​​ല്ലാ​​ത്ത സം​​ഘ​​മാ​​ണ് ലി​​വ​​ർ​​പൂ​​ൾ. യെ​​ർ​​ഗ​​ൻ ക്ലോ​​പ്പി​​ന്‍റെ ശി​​ക്ഷ​​ണ​​ത്തി​​ലി​​റ​​ങ്ങു​​ന്ന ലി​​വ​​ർ​​പൂ​​ൾ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് കി​​രീ​​ടം നി​​ല​​നി​​ർ​​ത്താ​​നു​​ള്ള ശ്ര​​മ​​ത്തി​​ലാ​​ണ്. ഗ്രൂ​​പ്പ് ഇ​​യി​​ൽ നാ​​ല് ജ​​യ​​വും ഒ​​രു തോ​​ൽ​​വി​​യും ഒ​​രു സ​​മ​​നി​​ല​​യും ഉ​​ൾ​​പ്പെ​​ടെ 13 പോ​​യി​​ന്‍റോ​ടെ ചാ​​ന്പ്യ​ന്മാ​​രാ​​യാ​​ണ് ലി​​വ​​ർ​​പൂ​​ൾ പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ എ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. ഗ്രൂ​​പ്പ് ഡി​​യി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്തോ​​ടെ അ​​ത്‌​ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡും ഗ്രൂ​​പ്പ് എ​​ഫി​​ലെ ര​​ണ്ടാം സ്ഥാ​​ന​​വു​​മാ​​യി ഡോ​​ർ​​ട്ട്മു​​ണ്ടും പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ ക​​ട​​ന്നു. ഗ്രൂ​​പ്പ് എ​​യി​​ൽ തോ​​ൽ​​വി അ​​റി​​യാ​​തെ ഒ​​ന്നാം സ്ഥാ​​ന​​ക്കാ​​രാ​​യാ​​ണ് പി​​എ​​സ്ജി നോ​​ക്കൗ​​ട്ടി​​ൽ ഇ​​ടം​​പി​​ടി​​ച്ച​​ത്.


യൂ​​റോ​​പ്യ​​ൻ വ​​ന്പ​ന്മാ​​രാ​​യ റ​​യ​​ൽ മാ​​ഡ്രി​​ഡ്, ബാ​​ഴ്സ​​ലോ​​ണ, യു​​വ​​ന്‍റ​​സ്, ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്ക്, ചെ​​ൽ​​സി, മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി തു​​ട​​ങ്ങി​​യ​​വ അ​​ടു​​ത്ത ആ​​ഴ്ച​​യാ​​ണ് ത​​ങ്ങ​​ളു​​ടെ ആ​​ദ്യ​​പാ​​ദ പ്രീ​​ക്വാ​​ർ​​ട്ട​​റി​​നി​​റ​​ങ്ങു​​ക. റ​​യ​​ൽ മാ​​ഡ്രി​​ഡ് x മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി, ചെ​​ൽ​​സി x ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്ക് മ​​ത്സ​​ര​​ങ്ങ​​ളാ​​ണ് അ​​ടു​​ത്ത ആ​​ഴ്ച​​ത്തെ സൂ​​പ്പ​​ർ പോ​​രാ​​ട്ട​​ങ്ങ​​ൾ. ബാ​​ഴ്സ​​യു​​ടെ എ​​തി​​രാ​​ളി ഇ​​റ്റാ​​ലി​​യ​​ൻ സം​​ഘ​​മാ​​യ നാ​​പ്പോ​​ളി​​യാ​​ണ്. യു​​വ​​ന്‍റ​​സി​​ന്‍റെ എ​​തി​​രാ​​ളി ലി​​യോ​​ണ്‍ ആ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.