ട്വന്‍റി-20: ഇ​​ന്ത്യ​​ക്കു ജ​​യം
Wednesday, February 19, 2020 12:15 AM IST
ബ്രി​​സ്ബെ​​യ്ൻ: ഐ​​സി​​സി വ​​നി​​താ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പി​​നു മു​​ന്നോ​​ടി​​യാ​​യു​​ള്ള സ​​ന്നാ​​ഹ മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ​​ക്ക് ജ​​യം. അ​​ത്യ​​ന്തം വാ​​ശി​​യേ​​റി​​യ ത്രി​​ല്ല​​ർ പോ​​രാ​​ട്ട​​ത്തി​​ൽ വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നെ ര​​ണ്ട് റ​​ണ്‍​സി​​നാ​​ണ് ഇ​​ന്ത്യ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്. അ​​വാ​​സ മൂ​​ന്നു പ​​ന്തി​​ൽ വി​​ൻ​​ഡീ​​സി​​ന് വി​​ജ​​യി​​ക്കാ​​ൻ നാ​​ല് റ​​ണ്‍​സ് മ​​തി​​യാ​​യി​​രു​​ന്നു. ആ ​​ഓ​​വ​​റി​​ൽ പൂ​​നം യാ​​ദ​​വ് ഒ​​രു റ​​ണ്‍ ന​​ല്കി ര​​ണ്ട് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ​​തോ​​ടെ ഇ​​ന്ത്യ ജ​​യ​​ത്തി​​ലെ​​ത്തി. സ്കോ​​ർ: ഇ​​ന്ത്യ 20 ഓ​​വ​​റി​​ൽ എ​​ട്ടി​​ന് 107. വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് 20 ഓ​​വ​​റി​​ൽ ഏ​​ഴി​​ന് 105.

അ​​വ​​സാ​​ന ഓ​​വ​​റി​​ൽ 11 റ​​ണ്‍​സ് ആ​​യി​​രു​​ന്നു വി​​ൻ​​ഡീ​​സി​​ന്‍റെ വി​​ജ​​യ​​ല​​ക്ഷ്യം. ആ​​ദ്യ മൂ​​ന്നു പ​​ന്തി​​ൽ പൂ​​നം ഏ​​ഴു റ​​ണ്‍​സ് വ​​ഴ​​ങ്ങി​​യെ​​ങ്കി​​ലും ജ​​യം കൈ​​വി​​ട്ടി​​ല്ല. 41 പ​​ന്തി​​ൽ 42 റ​​ണ്‍​സ് നേ​​ടി​​യ ലീ ​​അ​​ൻ കി​​ർ​​ബി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​യി​​രു​​ന്നു വി​​ൻ​​ഡീ​​സി​​ന്‍റെ തി​​രി​​ച്ച​​ടി. ഇ​​ന്ത്യ​​ക്കാ​​യി പൂ​​നം യാ​​ദ​​വ് നാ​​ല് ഓ​​വ​​റി​​ൽ 20 റ​​ണ്‍​സ് വ​​ഴ​​ങ്ങി മൂ​​ന്ന് വി​​ക്ക​​റ്റ് വീ​​ഴ്ത്തി.

ടോ​​സ് നേ​​ടി ബാ​​റ്റിം​​ഗ് തെ​​ര​​ഞ്ഞെ​​ടു​​ത്ത ഇ​​ന്ത്യ​​ക്കു​​വേ​​ണ്ടി ഒ​​ന്പ​​താ​​മ​​യെ​​ത്തി​​യ ശി​​ക്ഷ പാ​​ണ്ഡെ 16 പ​​ന്തി​​ൽ 24 റ​​ണ്‍​സ് നേ​​ടി പു​​റ​​ത്താ​​കാ​​തെ​​നി​​ന്നു. ശി​​ക്ഷ​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ ടോ​​പ് സ്കോ​​റ​​ർ. വെ​​ള്ളി​​യാ​​ഴ്ച​​യാ​​ണ് ലോ​​ക​​ക​​പ്പ് ആ​​രം​​ഭി​​ക്കു​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.