ജൂ​​ണി​​യ​​ർ വ​​ൻ​​മ​​തി​​ൽ
ജൂ​​ണി​​യ​​ർ വ​​ൻ​​മ​​തി​​ൽ
Wednesday, February 19, 2020 12:15 AM IST
ബം​​ഗ​​ളൂ​​രു: ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീ​​മി​​ന്‍റെ വ​​ൻ​​മ​​തി​​ലാ​​യി അ​​റി​​യ​​പ്പെ​​ട്ടി​​രു​​ന്ന രാ​​ഹു​​ൽ ദ്രാ​​വി​​ഡി​​ന്‍റെ മ​​ക​​ൻ സ​​മി​​ത്തും അ​​ച്ഛ​​ന്‍റെ പാ​​ത​​യി​​ൽ. അ​​ണ്ട​​ർ 14 ബി​​ടി​​ആ​​ർ ഷീ​​ൽ​​ഡ് മ​​ത്സ​​ര​​ത്തി​​ൽ ശ്രീ ​​കു​​മ​​ര​​ൻ സ്കൂ​​ളി​​നെ​​തി​​രെ മ​​ല്യ അ​​തി​​ഥി ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ സ്കൂ​​ളി​​നാ​​യി സ​​മി​​ത് ഇ​​ര​​ട്ട സെ​​ഞ്ചു​​റി നേ​​ടി. 144 പ​​ന്ത് നേ​​രി​​ട്ട് 26 ഫോ​​റും ഒ​​രു സി​​ക്സും ഉ​​ൾ​​പ്പെ​​ടെ 211 റ​​ണ്‍​സു​​മാ​​യി സു​​മി​​ത് പു​​റ​​ത്താ​​കാ​​തെ​​നി​​ന്നു.

ര​​ണ്ട് മാ​​സ​​ത്തി​​നു​​ള്ളി​​ൽ ഇ​​ത് ര​​ണ്ടാം ത​​വ​​ണ​​യാ​​ണ് സ​​മി​​ത് ഇ​​ര​​ട്ട സെ​​ഞ്ചു​​റി നേ​​ടു​​ന്ന​​ത്. ക​​ഴി​​ഞ്ഞ ഡി​​സം​​ബ​​ർ 20ന് ​​അ​​ണ്ട​​ർ 14 ഇ​​ന്‍റ​​ർ സോ​​ണ​​ൽ ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ഇ​​ല​​വ​​ണി​​നാ​​യി ധ​​ർ​​വാ​​ഡ് സോ​​ണി​​നെ​​തി​​രേ സ​​മി​​ത് 201 റ​​ണ്‍​സ് സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു. സ​​മി​​ത്തി​​ന്‍റെ ബാ​​റ്റിം​​ഗ് മി​​ക​​വി​​ൽ മ​​ല്യ സ്കൂ​​ൾ മൂ​​ന്ന് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 377 റ​​ണ്‍​സെ​​ടു​​ത്തു. മ​​ത്സ​​ര​​ത്തി​​ൽ മ​​ല്യ അ​​തി​​ഥി സ്കൂ​​ൾ 132 റ​​ണ്‍​സി​​നു ജ​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.