‘ഇ​​ന്ത്യ​​ൻ ബോ​​ൾ​​ട്ടി​​നെ’ മ​​റി​​ക​​ട​​ന്ന് നി​​ഷാ​​ന്ത് ഷെട്ടി
‘ഇ​​ന്ത്യ​​ൻ ബോ​​ൾ​​ട്ടി​​നെ’  മ​​റി​​ക​​ട​​ന്ന് നി​​ഷാ​​ന്ത് ഷെട്ടി
Wednesday, February 19, 2020 12:15 AM IST
ബം​​ഗ​​ളൂ​​രു: പോ​​ത്തോ​​ട്ട​​ക്കാ​​ര​​നാ​​യ (ക​​ന്പ​​ള ഓ​​ട്ട​​ക്കാ​​ര​​ൻ) ശ്രീ​​നി​​വാ​​സ് ഗൗ​​ഡ 9.55 സെ​​ക്ക​​ൻ​​ഡി​​ൽ 100 മീ​​റ്റ​​ർ പി​​ന്നി​​ട്ട​​പ്പോ​​ൾ ഇ​​ന്ത്യ​​ൻ ബോ​​ൾ​​ട്ട് ആ​​യി അ​​ദ്ദേ​​ഹം വാ​​ഴ്ത്ത​​പ്പെ​​ട്ടു. ഉ​​സൈ​​ൻ ബോ​​ൾ​​ട്ടി​​നേ​​ക്കാ​​ൾ വേ​​ഗ​​ത്തി​​ൽ 100 മീ​​റ്റ​​ർ ഓ​​ടി​​യെ​​ത്തി​​യ​​തോ​​ടെ​​യാ​​യി​​രു​​ന്നു അ​​ത്. എ​​ന്നാ​​ൽ, ശ്രീ​​നി​​വാ​​സ് ഗൗ​​ഡ​​യേ​​ക്കാ​​ൾ വേ​​ഗ​​ത്തി​​ൽ മ​​റ്റൊ​​രു ക​​ന്പ​​ള ഓ​​ട്ട​​ക്കാ​​ര​​ൻ ഇ​​പ്പോ​​ൾ 100 മീ​​റ്റ​​ർ പി​​ന്നി​​ട്ടു. ക​​ർ​​ണാ​​ട​​ക​​യി​​ലെ ഉ​​ഡു​​പ്പി​​ക്ക് സ​​മീ​​പ​​മു​​ള്ള ബ​​ജ​​ഗോ​​ലി സ്വ​​ദേ​​ശി​​യാ​​യ നി​​ഷാ​​ന്ത് ഷെ​​ട്ടി​​യാ​​ണ് പു​​തി​​യ സ​​മ​​യം കു​​റി​​ച്ച​​ത്. 9.51 സെ​​ക്ക​​ൻ​​ഡി​​ൽ നി​​ഷാ​​ന്ത് 100 മീ​​റ്റ​​ർ പി​​ന്നി​​ട്ടു. 143 മീ​​റ്റ​​ർ ദൂ​​രം 13.68 സെ​​ക്ക​​ൻ​​ഡി​​ൽ നി​​ഷാ​​ന്ത് ഫി​​നി​​ഷ് ചെ​​യ്തു.


ഇ​​ന്ത്യ​​ൻ ബോ​​ൾ​​ട്ടെ​​ന്ന​​പേ​​രി​​ൽ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ താ​​ര​​മാ​​യ ശ്രീ​​നി​​വാ​​സ് ഗൗ​​ഡ​​യ്ക്ക് ക​​ർ​​ണാ​​ട​​ക സ​​ർ​​ക്കാ​​ർ മൂ​​ന്ന് ല​​ക്ഷം രൂ​​പ പാ​​രി​​തോ​​ഷി​​കം ന​​ല്കി. സാ​​യ് ട്ര​​യ​​ൽ​​സി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ കേ​​ന്ദ്ര കാ​​യി​​ക മ​​ന്ത്രി കി​​ര​​ണ്‍ റി​​ജി​​ജു ക്ഷ​​ണി​​ച്ചെ​​ങ്കി​​ലും ശ്രീ​​നി​​വാ​​സ് ഗൗ​​ഡ അ​​തു നി​​ര​​സി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.