താരങ്ങൾ മെ​​സി, ഹാ​​മി​​ൽ​​ട്ട​​ണ്‍, ബൈ​​ൽ​​സ്...
താരങ്ങൾ മെ​​സി, ഹാ​​മി​​ൽ​​ട്ട​​ണ്‍, ബൈ​​ൽ​​സ്...
Wednesday, February 19, 2020 12:15 AM IST
ഈ ​​വ​​ർ​​ഷ​​ത്തെ മി​​ക​​ച്ച പു​​രു​​ഷ കാ​​യി​​ക താ​​ര​​ത്തി​​നു​​ള്ള ലോ​​റ​​സ് പു​​ര​​സ്കാ​​രം ഫു​​ട്ബോ​​ൾ താ​​രം ല​​യ​​ണ​​ൽ മെ​​സി​​യും ഫോ​​ർ​​മു​​ല വ​​ണ്‍ ഡ്രൈ​​വ​​ർ ലൂ​​യി​​സ് ഹാ​​മി​​ൽ​​ട്ട​​ണും പ​​ങ്കി​​ട്ടു. ലോ​​റ​​സ് പു​​ര​​സ്കാ​​ര ച​​രി​​ത്ര​​ത്തി​​ൽ ആ​​ദ്യ​​മാ​​യാ​​ണ് മി​​ക​​ച്ച താ​​ര​​ത്തി​​നു​​ള്ള പു​​ര​​സ്കാ​​രം ര​​ണ്ടു പേ​​ർ​​ക്കു ല​​ഭി​​ക്കു​​ന്ന​​ത്. 2019ൽ ​​ഹാ​​മി​​ൽ​​ട്ട​​ൻ ഫോ​​ർ​​മു​​ല വ​​ണ്ണി​​ൽ ആ​​റാം വ​​ട്ടം ചാ​​ന്പ്യ​​ൻ​​പ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു.

ഫു​​ട്ബോ​​ൾ ലോ​​ക​​ത്തെ GOAT (ഗ്രേ​​റ്റ​​സ് ഓ​​ഫ് ഓ​​ൾ ടൈം) ​​താ​​നാ​​ണെ​​ന്ന് തെ​​ളി​​യി​​ക്കു​​ന്ന​​താ​​യി​​രു​​ന്നു ല​​യ​​ണ​​ൽ മെ​​സി​​യു​​ടെ നേ​​ട്ടം. ഗോ​​ട്ട് ആ​​കാ​​നു​​ള്ള പ​​ര​​സ്പ​​ര മ​​ത്സ​​ര​​ത്തി​​ലാ​​ണ് അ​​ർ​​ജ​​ന്‍റീ​​ന​​യു​​ടെ ല​​യ​​ണ​​ൽ മെ​​സി​​യും പോ​​ർ​​ച്ചു​​ഗീ​​സ് താ​​രം ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ​​യും. ലോ​​റ​​സ് പു​​ര​​സ്കാ​​രം നേ​​ടു​​ന്ന ആ​​ദ്യ ഫു​​ട്ബോ​​ൾ താ​​ര​​മെ​​ന്ന നേ​​ട്ട​​മാ​​ണ് മെ​​സി ഇ​​പ്പോ​​ൾ സ്വ​​ന്ത​​മാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. ഫി​​ഫ ദ ​​ബെ​​സ്റ്റ്, ബാ​​ല​​ൻ ദി ​​ഓ​​ർ, യൂ​​റോ​​പ്യ​​ൻ ഗോ​​ൾ​​ഡ​​ൻ ഷൂ, ​​യു​​വേ​​ഫ ക്ല​​ബ് ഫോ​​ർ​​വേ​​ഡ് തു​​ട​​ങ്ങി​​യ പു​​ര​​സ്കാ​​ര​​ങ്ങ​​ൾ​​ക്ക് പി​​ന്നാ​​ലെ​​യാ​​ണ് മെ​​സി​​ക്ക് ലോ​​റ​​സ് ല​​ഭി​​ക്കു​​ന്ന​​ത്. പു​​ര​​സ്കാ​​ര ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ത്തി​​ല്ലെ​​ങ്കി​​ലും വീ​​ഡി​​യോ കോ​​ണ്‍​ഫ​​റ​​ൻ​​സി​​ലൂ​​ടെ മെ​​സി സം​​സാ​​രി​​ച്ചി​​രു​​ന്നു. ടൈെ​​ഗ​​ർ വു​​ഡ്സ് (ഗോ​​ൾ​​ഫ്), എ​​യു​​ലി​​ദ് കി​​പ്ചോ​​ഗ് (മാ​​ര​​ത്ത​​ണ്‍), റാ​​ഫേ​​ൽ ന​​ദാ​​ൽ (ടെ​​ന്നീ​​സ്), മാ​​ർ​​ക് മാ​​ർ​​ക്കേ​​സ് (മോ​​ട്ടോ ജി​​പി) എ​​ന്നി​​വ​​രാ​​യി​​രു​​ന്നു മ​​റ്റു ഫൈ​​ന​​ലി​​സ്റ്റു​​ക​​ൾ.


മി​​ക​​ച്ച വ​​നി​​താ താ​​ര​​മാ​​യ​​ത് അ​​മേ​​രി​​ക്ക​​ൻ ജിം​​നാ​​സ്റ്റി​​ക് പ്ര​​തി​​ഭ​​യാ​​യ സി​​മോ​​ണ്‍ ബൈ​​ൽ​​സ് ആ​​ണ്. തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം ത​​വ​​ണ​​യാ​​ണ് ബൈ​​ൽ​​സ് പു​​ര​​സ്കാ​​രം സ്വ​​ന്ത​​മാ​​ക്കു​​ന്ന​​ത്. 2017ലും ​​ബൈ​​ൽ​​സി​​നാ​​യി​​രു​​ന്നു പു​​ര​​സ്കാ​​രം.

മ​​റ്റു പു​​ര​​സ്കാ​​ര​​ങ്ങ​​ൾ: മി​​ക​​ച്ച ടീം: ​​ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ റ​​ഗ്ബി ടീം, ​​ബ്രേ​​ക്ക് ത്രൂ ​​ഓ​​ഫ് ദ ​​ഇ​​യ​​ർ: ഈ​​ഗ​​ൻ ബെ​​ർ​​ന​​ൽ (സൈ​​ക്ലിം​​ഗ്), മി​​ക​​ച്ച തി​​രി​​ച്ചു​​വ​​ര​​വ്: സോ​​ഫി​​യ ഫ്ലോ​​ർ​​ഷ് (കാ​​ർ റേ​​സിം​​ഗ്), പാ​​രാ അ​​ത്‌​ല​​റ്റ്: ഒ​​ക്സാ​​ന മാ​​സ്റ്റേ​​ഴ്സ് (തു​​ഴ​​ച്ചി​​ൽ), ആ​​ക്‌ഷ​​ൻ സ്പോ​​ർ​​ട്സ് പേ​​ഴ്സ​​ണ്‍: ക്ലോ ​​കിം (സ്നോ​​ബോ​​ർ​​ഡ​​ർ).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.