ച​​രി​​ത്രം കു​​റി​​ച്ച് എഫ്സി ഗോ​​വ
ച​​രി​​ത്രം കു​​റി​​ച്ച് എഫ്സി ഗോ​​വ
Wednesday, February 19, 2020 11:49 PM IST
ജം​​ഷ​​ഡ്പു​​ർ: എ​​എ​​ഫ്സി ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ഫു​​ട്ബോ​​ളി​​ന്‍റെ ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ൽ പ്ര​​വേ​​ശി​​ക്കു​​ന്ന ആ​​ദ്യ ഇന്ത്യൻ ടീം ​​എ​​ന്ന ച​​രി​​ത്രം കു​​റി​​ച്ച് എ​​ഫ്സി ഗോ​​വ. ഐ​​എ​​സ്എ​​ലി​​ൽ ലീ​​ഗ് റൗ​​ണ്ടി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ന​​ലെ ജം​​ഷ​​ഡ്പു​​ർ എ​​ഫ്സി യെ 5-0നു ​​ത​​ക​​ർ​​ത്തെ​​റി​​ഞ്ഞാ​​ണ് ഗോ​​വ എ​​ഫ്സി ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് യോ​​ഗ്യ​​ത സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ഇ​​ന്ന​​ല​​ത്തെ ജ​​യ​​ത്തോ​​ടെ ഗോ​​വ ലീ​​ഗ് പോ​​യി​​ന്‍റ് ടേ​​ബി​​ളി​​ൽ ഒ​​ന്നാം സ്ഥാ​​നം ഉ​​റ​​പ്പി​​ച്ചു. 18 മ​​ത്സ​​ര​​ങ്ങ​​ളും പൂ​​ർ​​ത്തി​​യാ​​ക്കി​​യ അ​​വ​​ർ 39 പോ​​യി​​ന്‍റു​​മാ​​യാ​​ണ് ഒ​​ന്നാ​​മ​​ത് ഫി​​നി​​ഷ് ചെ​​യ്ത​​ത്.


ജം​​ഷ​​ഡ്പു​​രി​​നെ​​തി​​രേ ഹ്യൂ​​ഗൊ ബൗ​​മ​​സ് (70, 90) ഇ​​ര​​ട്ട ഗോ​​ൾ സ്വ​​ന്ത​​മാ​​ക്കി. ഫെ​​റാ​​ൻ കൊ​​റോ​​മി​​ന​​സ് (11), ജാ​​ക്കി​​ച​​ന്ദ് സിം​​ഗ് (84), മൗ​​ർ​​താ​​ഡ ഫാ​​ൾ (87) എ​​ന്നി​​വ​​രും ഗോ​​വ​​യ്ക്കാ​​യി ല​​ക്ഷ്യം​​ക​​ണ്ടു. ഇ​​ന്ന​​ലെ മ​​ത്സ​​ര​​ത്തി​​നി​​റ​​ങ്ങു​​ന്പോ​​ൾ സ​​മ​​നി​​ല​​ ല​​ഭി​​ച്ചാ​​ൽ പോലും എ​​എ​​ഫ്സി ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗി​​നു യോ​​ഗ്യ​​ത നേ​​ടാ​​മെ​​ന്ന അ​​വ​​സ്ഥ​​യി​​ലാ​​യി​​രു​​ന്നു എ​​ഫ്സി ഗോ​​വ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.