അ​​ത്‌​ല​​റ്റി​​ക്കോ​​യു​​ടെ ലി​​വ​​ർ​​പൂ​​ട്ട്
അ​​ത്‌​ല​​റ്റി​​ക്കോ​​യു​​ടെ ലി​​വ​​ർ​​പൂ​​ട്ട്
Wednesday, February 19, 2020 11:49 PM IST
മാ​​ഡ്രി​​ഡ്: ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ഫു​​ട്ബോ​​ൾ ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ക്കാ​​ൻ നി​​ല​​വി​​ലെ ചാ​​ന്പ്യ​ന്മാ​​രാ​​യ ലി​​വ​​ർ​​പൂ​​ളി​​ന് ചു​​രു​​ങ്ങി​​യ​​ത് ര​​ണ്ട് ഗോ​​ൾ വ്യ​​ത്യാ​​സ​​ത്തി​​ലു​​ള്ള ജ​​യം അ​​നി​​വാ​​ര്യ​​മാ​​ക്കി അ​​ത്‌​ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡ് പൂ​​ട്ടി. ആ​​ദ്യ പാ​​ദ പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ൽ​​വ​​ച്ച് അ​​ത്‌​ല​​റ്റി​​ക്കോ 1-0ന് ​​ലി​​വ​​ർ​​പൂ​​ളി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.

കോ​​ർ​​ണ​​ർ​​കി​​ക്കി​​ൽ​​നി​​ന്നു​​ള്ള പ​​ന്തി​​ൽ സൗ​​ൾ നി​​ഗ്വെ​​സി​​ന്‍റെ വ​​ക​​യാ​​യി​​രു​​ന്നു അ​​ത്‌​ല​​റ്റി​​ക്കോ​​യു​​ടെ ജ​​യം കു​​റി​​ച്ച ഗോ​​ൾ. മ​​ത്സ​​ര​​ത്തി​​ന്‍റെ നാ​​ലാം മി​​നി​​റ്റി​​ൽ നേ​​ടി​​യ ആ ​​ഗോ​​ളി​​ൽ അ​​ത്‌​ല​​റ്റി​​ക്കോ ജ​​യി​​ച്ചു ക​​യ​​റി. ക​​ടു​​ത്ത പ്ര​​തി​​രോ​​ധം തീ​​ർ​​ത്ത് ലി​​വ​​ർ​​പൂ​​ളി​​നെ വ​​രി​​ഞ്ഞു മു​​റു​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ത്‌​ല​​റ്റി​​ക്കോ. എ​​ന്നാ​​ൽ, ര​​ണ്ടാം പ​​കു​​തി​​യി​​ൽ ല​​ഭി​​ച്ച ര​​ണ്ട് സു​​വ​​ർ​​ണാ​​വ​​സ​​രം മു​​ഹ​​മ്മ​​ദ് സ​​ല​​യും ക്യാ​​പ്റ്റ​​ൻ ജോ​​ർ​​ഡ​​ൻ ഹെ​​ൻ​​ഡേ​​ഴ്സ​​ണും പാ​​ഴാ​​ക്കി​​യ​​ത് ലി​​വ​​ർ​​പൂ​​ളി​​നു ക്ഷീ​​ണം ചെ​​യ്തു.
ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ൽ സെ​​മി​​ഫൈ​​ന​​നി​​ൽ ബാ​​ഴ്സ​​ലോ​​ണ​​യ്ക്കെ​​തി​​രേ അ​​വ​​രു​​ടെ ത​​ട്ട​​ക​​ത്തി​​ൽ​​വ​​ച്ച് 3-0ന്‍റെ തോ​​ൽ​​വി വ​​ഴ​​ങ്ങി​​യ​​ശേ​​ഷം ലി​​വ​​ർ​​പൂ​​ൾ സ്വ​​ന്തം കാ​​ണി​​ക​​ൾ​​ക്കു​​മു​​ന്നി​​ൽ ര​​ണ്ടാം പാ​​ദ​​ത്തി​​ൽ 4-0നു ​​ജ​​യി​​ച്ചാ​​യി​​രു​​ന്നു ഫൈ​​ന​​ലി​​ൽ ക​​ട​​ന്ന​​ത്. അ​​തു​​പോ​​ലൊ​​രു തി​​രി​​ച്ചു​​വ​​ര​​വു​​ണ്ടെ​​ങ്കി​​ലേ ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ ഇ​​തു​​വ​​രെ തോ​​ൽ​​വി അ​​റി​​ഞ്ഞി​​ട്ടി​​ല്ലാ​​ത്ത ലി​​വ​​ർ​​പൂ​​ളി​​നു ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ക്വാ​ർ​​ട്ട​​ർ സാ​​ധ്യ​​മാ​​കൂ.


ക​​ഴി​​ഞ്ഞ സീ​​സ​​ണ്‍ മു​​ത​​ൽ പ​​ത്ത് ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ ആ​​റെ​​ണ്ണ​​വും ലി​​വ​​ർ​​പൂ​​ൾ പ​​രാ​​ജ​​യ​​പ്പെ​​ട്ടു. ഇ​​ത്ര​​യും എ​​വേ തോ​​ൽ​​വി ക​​ഴി​​ഞ്ഞ ര​​ണ്ട് സീ​​സ​​ണി​​ലാ​​യി റെ​​ഡ് സ്റ്റാ​​ർ ബെ​​ൽ​​ഗ്രേ​​ഡി​​നു മാ​​ത്ര​​മേ​​യു​​ള്ളൂ. അ​​തേ​​സ​​മ​​യം, ഡി​​യേ​​ഗോ സി​​മ​​യോ​​ണി​​യു​​ടെ കീ​​ഴി​​ൽ ക​​ഴി​​ഞ്ഞ 13 ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് നോ​​ക്കൗ​​ട്ട് ഹോം ​​മ​​ത്സ​​ര​​ങ്ങ​​ളി​​ലും അ​​ത്‌​ല​​റ്റി​​ക്കോ തോ​​ൽ​​വി അ​​റി​​ഞ്ഞി​​ട്ടി​​ല്ല. ഒ​​ന്പ​​ത് എ​​ണ്ണ​​ത്തി​​ൽ ജി​​യ​​ച്ച​​പ്പോ​​ൾ നാ​​ല് എ​​ണ്ണം സ​​മ​​നി​​ല​​യി​​ലാ​​യി. അ​​തി​​ൽ 11 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ അ​​ത്‌​ല​​റ്റി​​ക്കോ ഗോ​​ൾ വ​​ഴ​​ങ്ങി​​യി​​ല്ല. മ​​റു​​വ​​ശ​​ത്ത് യെ​​ർ​​ഗ​​ൻ ക്ലോ​​പ്പി​​ന്‍റെ കീ​​ഴി​​ൽ ലി​​വ​​ർ​​പൂ​​ളി​​ന് സ്പാ​​നി​​ഷ് ടീ​​മു​​ക​​ൾ​​ക്കെ​​തി​​രാ​​യ ഏ​​ഴ് എ​​വേ പോ​​രാ​​ട്ട​​ത്തി​​ലും ജ​​യം നേ​​ടാ​​നാ​​യി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.