ഇ​​ന്‍റ​​ർ, ഗണ്ണേഴ്സ് ജ​​യിച്ചു
Friday, February 21, 2020 11:24 PM IST
ബ്രൂ​​സ്/​​റ​​സ്ഗ്രാ​​ഡ്/​​ഏ​​ത​​ൻ​​സ്: യു​​വേ​​ഫ യൂ​​റോ​​പ്പ ലീ​​ഗ് ഫു​​ട്ബോ​​ളി​​ന്‍റെ റൗ​​ണ്ട് ഓ​​ഫ് 32 ആ​​ദ്യ​​പാ​​ദ​​ത്തി​​ൽ ഇ​​ന്‍റ​​ർ മി​​ലാ​​ൻ, ആ​​ഴ്സ​​ണ​​ൽ, വൂ​​ൾ​​വ്സ്, റെ​​യ്ഞ്ചേ​​ഴ്സ്, ലെ​​വ​​ർ​​കൂ​​സ​​ൻ തു​​ട​​ങ്ങി​​യ​​വ​​യ്ക്കു ജ​​യം. അ​​തേ​​സ​​മ​​യം, മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡ് ബെ​​ൽ​​ജി​​യ​​ത്തി​​ൽ​​നി​​ന്നു​​ള്ള ക്ല​​ബ് ബ്രൂ​​ഗി​​യു​​മാ​​യി 1-1 സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞു.

ഇ​​റ്റാ​​ലി​​യ​​ൻ ക്ല​​ബ്ബാ​​യ ഇ​​ന്‍റ​​ർ മി​​ലാ​​ൻ ബ​​ൾ​​ഗേ​​റി​​യ​​ൻ ടീ​​മാ​​യ ലു​​ഡൊ​​ഗൊ​​റെ​​റ്റ്സി​​നെ എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ 2-0നാ​​ണ് കീ​​ഴ​​ട​​ക്കി​​യ​​ത്. ക്രി​​സ്റ്റ്യ​​ൻ എ​​റി​​ക്സ​​ണ്‍ ഇ​​ന്‍റ​​റി​​നാ​​യി ക​​ന്നി ഗോ​​ൾ നേ​​ടി​​യ മ​​ത്സ​​ര​​ത്തി​​ൽ ബെ​​ൽ​​ജി​​യം സ്ട്രൈ​​ക്ക​​ർ റൊ​​മേ​​ലു ലു​​ക്കാ​​ക്കു (90+5) പെ​​ന​​ൽ​​റ്റി​​യി​​ലൂ​​ടെ ര​​ണ്ടാം ഗോ​​ൾ നേ​​ടി. ഗോ​​ൾ ര​​ഹി​​ത​​മാ​​യ ആ​​ദ്യ പ​​കു​​തി​​ക്കു​​ശേ​​ഷം 71-ാം മി​​നി​​റ്റി​​ലാ​​യി​​രു​​ന്നു എ​​റി​​ക്സ​​ണി​​ന്‍റെ ഗോ​​ൾ.


ഇം​​ഗ്ലീ​​ഷ് പ്ര​​തി​​നി​​ധി​​ക​​ളാ​​യ ആ​​ഴ്സ​​ണ​​ലും എ​​വേ പോ​​രാ​​ട്ട​​ത്തി​​ലാ​​ണ് ജ​​യം നേ​​ടി​​യ​​ത്. ഗ്രീ​​ക്ക് ക്ല​​ബ്ബാ​​യ ഒ​​ളി​​ന്പ്യാ​​ക​​സി​​നെ 1-0ന ​​ആ​​ഴ്സ​​ണ​​ൽ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. 81-ാം മി​​നി​​റ്റി​​ൽ അ​​ല​​ക്സാ​​ന്ദ്രെ ലാ​​ക​​്സെ​​റ്റ​​യാ​​യി​​രു​​ന്നു ഗ​​ണ്ണേ​​ഴ്സി​​ന്‍റെ ജ​​യം കു​​റി​​ച്ച ഗോ​​ൾ നേ​​ടി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.