ഗോ​​ൾ മേ​​ളം
ഗോ​​ൾ മേ​​ളം
Sunday, February 23, 2020 11:59 PM IST
ഭു​​വ​​നേ​​ശ്വ​​ർ: ഐ​​എ​​സ്എ​​ൽ ഫു​​ട്ബോ​​ളി​​ൽ എ​​ട്ട് ഗോ​​ൾ പി​​റ​​ന്ന ത്രി​​ല്ല​​ർ പോ​​രാ​​ട്ട​​ത്തി​​ൽ സ​​മ​​നി​​ല പൊ​​രു​​തി നേ​​ടി കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സ് ഈ ​​സീ​​സ​​ണ്‍ അ​​വ​​സാ​​നി​​പ്പി​​ച്ചു. സീ​​സ​​ണി​​ലെ ത​​ങ്ങ​​ളു​​ടെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ൽ ബ്ലാ​​സ്റ്റേ​​ഴ്സും ഒ​​ഡീ​​ഷ​​യും 4-4 സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞു. ഒ​​രു ത​​വ​​ണ മു​​ന്നി​​ലെ​​ത്തു​​ക​​യും പി​​ന്നീ​​ട് പി​​ന്നി​​ലാ​​കു​​ക​​യും ചെ​​യ്ത ബ്ലാ​​സ്റ്റേ​​ഴ്സ് ഇ​​ഞ്ചു​​റി ടൈ​​മി​​ലെ പെ​​ന​​ൽ​​റ്റി ഗോ​​ളി​​ലൂ​​ടെ​​യാ​​ണ് സ​​മ​​നി​​ല​​യി​​ൽ എ​​ത്തി​​യ​​ത്.

ഒ​​ഡീ​​ഷ​​യ്ക്കാ​​യി മാ​​നു​​വ​​ൽ ഒ​​ൻ​​വു ഹാ​​ട്രി​​ക്ക് നേ​​ടി. ഒ​​ന്ന്, 36, 51 മി​​നി​​റ്റു​​ക​​ളി​​ലാ​​യി​​രു​​ന്നു ഒ​​ൻ​​വു​​വി​​ന്‍റെ ഗോ​​ളു​​ക​​ൾ. 44-ാം മി​​നി​​റ്റി​​ൽ മാ​​ർ​​ട്ടി​​ൻ പെ​​രെ​​സ് ഗ്വേ​​ഡ​​സ് പെ​​ന​​ൽ​​റ്റി​​യി​​ലൂ​​ടെ ആ​​തി​​ഥേ​​യ​​രു​​ടെ നാ​​ലാം ഗോ​​ളും സ്വ​​ന്ത​​മാ​​ക്കി. ആ​​റാം മി​​നി​​റ്റി​​ൽ നാ​​രാ​​യ​​ൻ ദാ​​സി​​ന്‍റെ സെ​​ൽ​​ഫ് ഗോ​​ളി​​ലൂ​​ടെ​​യാ​​ണ് ബ്ലാ​​സ്റ്റേ​​ഴ്സ് സ​​മ​​നി​​ല​​യി​​ലെ​​ത്തി​​യ​​ത്. 28-ാം മി​​നി​​റ്റി​​ൽ മെ​​സി ബൗ​​ളി​​യി​​ലൂ​​ടെ മ​​ഞ്ഞ​​പ്പ​​ട മു​​ന്നി​​ൽ എ​​ത്തി. എ​​ന്നാ​​ൽ, 4-2നു ​​പി​​ന്നി​​ലാ​​യ കേ​​ര​​ള സം​​ഘ​​ത്തെ ഒ​​ഗ്ബെ​​ച്ചെ (82, 90+4) നേ​​ടി​​യ ര​​ണ്ട് പെ​​ന​​ൽ​​റ്റി ഗോ​​ളാ​​ണ് സ​​മ​​നി​​ല​​യി​​ലെ​​ത്തി​​ച്ച​​ത്.

18 മ​​ത്സ​​ര​​ങ്ങ​​ളും പൂ​​ർ​​ത്തി​​യാ​​യ​​പ്പോ​​ൾ നാ​​ല് ജ​​യ​​വും ഏ​​ഴ് വീ​​തും സ​​മ​​നി​​ല​​യും തോ​​ൽ​​വി​​യു​​മാ​​ണ് ബ്ലാ​​സ്റ്റേ​​ഴ്സി​​നു​​ള്ള​​ത്. 19 പോ​​യി​​ന്‍റു​​മാ​​യി ഏ​​ഴാം സ്ഥാ​​ന​​ത്ത് ബ്ലാ​​സ്റ്റേ​​ഴ്സ് ഫി​​നി​​ഷ് ചെ​​യ്തു. ഒ​​ഡീ​​ഷ ആ​​റാ​​മ​​താ​​ണ്. സീ​​സ​​ണി​​ലെ അ​​വ​​സാ​​ന ലീ​​ഗ് പോ​​രാ​​ട്ട​​ത്തി​​ൽ ഇ​​ന്ന് നോ​​ർ​​ത്ത് ഈ​​സ്റ്റും ചെ​​ന്നൈ​​യി​​നും ഏ​​റ്റു​​മു​​ട്ടും.



ഫൈ​​ന​​ൽ ഗോ​​വ​​യി​​ൽ

ഐ എസ്എൽ ഫൈ​​ന​​ൽ ഗോ​​വ​​യി​​ൽ ന​​ട​​ക്കും. മാ​​ർ​​ച്ച് 14ന് ​​ഫ​​ത്തോ​​ർ​​ദ സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​കും ക​​ലാ​​ശ​​ക്ക​​ളി. ലീ​​ഗ് സം​​ഘാ​​ട​​ക​​രാ​​യ ഫു​​ട്ബോ​​ൾ സ്പോ​​ർ​​ട്സ് ഡെ​​വ​​ല​​പ്മെ​​ന്‍റ് ലി​​മി​​റ്റ​​ഡ് ചെ​​യ​​ർ​​പേ​​ഴ്സ​​ൻ നി​​ത അം​​ബാ​​നി​​യാ​​ണ് ഫൈ​​ന​​ൽ വേ​​ദി പ്ര​​ഖ്യാ​​പി​​ച്ച​​ത്. 2015 സീ​​സ​​ണ്‍ ഫൈ​​ന​​ലി​​ന് ഗോ​​വ​​യാ​​ണ് ആ​​തി​​ഥ്യം വ​​ഹി​​ച്ച​​ത്. അ​​ന്ന് ആ​​തി​​ഥേ​​യ​​രാ​​യ എ​​ഫ്സി ഗോ​​വ​​യെ തോ​​ൽ​​പ്പി​​ച്ച് ചെ​​ന്നൈ​​യി​​ൻ കി​​രീ​​ടം നേ​​ടി​​യി​​രു​​ന്നു.

സെ​​മി ഫൈ​​ന​​ലി​​ലെ ആ​​ദ്യ പാ​​ദ മ​​ത്സ​​ര​​ങ്ങ​​ൾ ഫെ​​ബ്രു​​വ​​രി 29നും ​​മാ​​ർ​​ച്ച് ഒ​​ന്നി​​നും ന​​ട​​ക്കും. ര​​ണ്ടാം പാ​​ദ മ​​ത്സ​​രം മാ​​ർ​​ച്ച് ഏ​​ഴി​​നും എ​​ട്ടി​​നു​​മാ​​ണ് ന​​ട​​ക്കു​​ക. എ​​ഫ്സി ഗോ​​വ, എ​​ടി​​കെ, ബം​​ഗ​​ളൂ​​രു എ​​ഫ്സി, ചെ​​ന്നൈ​​യി​​ൻ എ​​ഫ്സി എ​​ന്നി​​വ പ്ലേ ​​ഓ​​ഫി​​ൽ പ്ര​​വേ​​ശി​​ച്ചി​ട്ടു​ണ്ട്. ഇ​​ന്നു ന​​ട​​ക്കു​​ന്ന നോ​​ർ​​ത്ത് ഈ​​സ്റ്റ് യു​​ണൈ​​റ്റ​​ഡ് x ചെ​​ന്നൈ​​യി​​ൻ എ​​ഫ്സി മ​​ത്സ​​ര​​ത്തോ​​ടെ​​യേ സെ​​മി ലൈ​​ന​​പ്പ് വ്യ​​ക്ത​​മാ​​കൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.