ഖ​​ത്ത​​റി​​ന്‍റെ ‘1000’ ദിനാഘോ​​ഷം
Wednesday, February 26, 2020 12:31 AM IST
ദോ​​ഹ: 2022 ഫി​​ഫ ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ളി​​ന് പ​​ന്തു​​രു​​ളാ​​ൻ 1000 ദി​​ന​​ങ്ങ​​ൾ​​ശേ​​ഷി​​ക്കു​​ന്ന​​തി​​ന്‍റെ ആ​​ഘോ​​ഷം ന​​ട​​ത്തി. ലോ​​ക​​ക​​പ്പി​​ന് ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കു​​ന്ന ഖ​​ത്ത​​റി​​ന്‍റെ ഇ​​തു​​വ​​രെ​​യു​​ള്ള മു​​ന്നൊ​​രു​​ക്ക​​ങ്ങ​​ൾ വി​​ശ​​ക​​ല​​നം ചെ​​യ്തു. മി​​ഡി​​ൽ ഈ​​സ്റ്റി​​ൽ ആ​​ദ്യ​​മാ​​യി വി​​രു​​ന്നെ​​ത്തു​​ന്ന ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ളി​​നെ വ​​ര​​വേ​​ൽ​​ക്കാ​​ൻ ഖ​​ത്ത​​റി​​ൽ വ​​ൻ ഒ​​രു​​ക്ക​​ങ്ങ​​ളാ​​ണ് ന​​ട​​ക്കു​​ന്ന​​ത്.

ലോ​​ക​​ക​​പ്പി​​നു​​ള്ള എ​​ട്ട് സ്റ്റേ​​ഡി​​യ​​ങ്ങ​​ളി​​ൽ ര​​ണ്ട് എ​​ണ്ണം ഇ​​തി​​നോ​​ട​​കം തു​​റ​​ന്നു. ശേ​​ഷി​​ക്കു​​ന്ന​​തി​​ൽ മൂ​​ന്ന് എ​​ണ്ണം കൂ​​ടി ഈ ​​വ​​ർ​​ഷം പ​​ണി​​പൂ​​ർ​​ത്തി​​യാ​​ക്കി തു​​റ​​ക്കും. വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ന്‍റെ വ​​ലു​​പ്പം കൂ​​ട്ട​​ൽ, മെ​​ട്രോ​​യി​​ൽ പു​​തി​​യ ലൈ​​നു​​ക​​ൾ, പു​​തി​​യ റോ​​ഡു​​ക​​ൾ തു​​ട​​ങ്ങി​​യ ന​​വീ​​ക​​ര​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ത​​കൃ​​തി​​യാ​​യി ന​​ട​​ക്കു​​ന്നു. ഖ​​ത്ത​​ർ ലോ​​ക​​ക​​പ്പി​​നാ​​യു​​ള്ള യോ​​ഗ്യ​​താ റൗ​​ണ്ട് പോ​​രാ​​ട്ട​​ങ്ങ​​ളി​​ലെ 900 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ 136ഉം ​​പൂ​​ർ​​ത്തി​​യാ​​യി.


ഖ​​ലീ​​ഫ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ, അ​​ൽ ജ​​നോ​​ബ് സ്റ്റേ​​ഡി​​യ​​ങ്ങ​​ളാ​​ണ് മ​​ത്സ​​ര​​ങ്ങ​​ൾ​​ക്കാ​​യി ഇ​​തി​​നോ​​ട​​കം തു​​റ​​ന്നി​​രി​​ക്കു​​ന്ന​​ത്. എ​​ജ്യൂ​​ക്കേ​​ഷ​​ൻ സി​​റ്റി, അ​​ൽ റ​​യാ​​ൻ, അ​​ൽ ബ​​ത്യ സ്റ്റേ​​ഡി​​യ​​ങ്ങ​​ളാ​​ണ് ഈ ​​വ​​ർ​​ഷം തു​​റ​​ക്കു​​ക. ലോ​​ക​​ക​​പ്പ് കി​​ക്കോ​​ഫി​​ലേ​​ക്ക് 1000 ദി​​ന​​ങ്ങ​​ൾ ശേ​​ഷി​​ക്കേ മു​​ന്പു​​ള്ള ഒ​​രു ആ​​തി​​ഥേ​​യ രാ​​ജ്യ​​വും ന​​ട​​ത്താ​​ത്ത അ​​ത്ര മു​​ന്നൊ​​രു​​ക്ക​​ങ്ങ​​ളാ​​ണ് ഖ​​ത്ത​​ർ ഇ​​തി​​നോ​​ട​​കം ന​​ട​​ത്തി​​യി​​രി​​ക്കു​​ന്ന​​തെ​​ന്ന് ഫി​​ഫ പ്ര​​സി​​ഡ​​ന്‍റ് ജി​​യാ​​നി ഇ​​ൻ​​ഫാ​​ന്‍റി​​നോ പ​​റ​​ഞ്ഞു. 2022 ന​​വം​​ബ​​ർ 21 മു​​ത​​ൽ ഡി​​സം​​ബ​​ർ 18വ​​രെ​​യാ​​ണ് ഖ​​ത്ത​​ർ ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ൾ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.