സെമി ചിത്രം തെളിഞ്ഞു; ഗോ​​വ x ചെ​​ന്നൈ​​യി​​ൻ, എ​​ടി​​കെ x ബം​​ഗ​​ളൂ​​രു
സെമി ചിത്രം തെളിഞ്ഞു; ഗോ​​വ x ചെ​​ന്നൈ​​യി​​ൻ,  എ​​ടി​​കെ x ബം​​ഗ​​ളൂ​​രു
Wednesday, February 26, 2020 12:31 AM IST
ഗോ​​ഹ​​ട്ടി: ഐ​​എ​​സ്എ​​ൽ ഫു​​ട്ബോ​​ൾ സെ​​മി ഫൈ​​ന​​ൽ പോ​​രാ​​ട്ട​​ങ്ങ​​ളു​​ടെ ചി​​ത്രം വ്യ​​ക്ത​​മാ​​യി. ആ​​ദ്യ സെ​​മി​​യി​​ൽ എ​​ഫ്സി ഗോ​​വ ചെ​​ന്നൈ​​യി​​ൻ എ​​ഫ്സി​​യെ​​യും ര​​ണ്ടാം സെ​​മി​​യി​​ൽ എ​​ടി​​കെ ബം​​ഗ​​ളൂ​​രു എ​​ഫ്സി​​യെ​​യും നേ​​രി​​ടും. ഇ​​ന്ന​​ലെ ന​​ട​​ന്ന ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ൽ നോ​​ർ​​ത്ത് ഈ​​സ്റ്റ് യു​​ണൈ​​റ്റ​​ഡും ചെ​​ന്നൈ​​യി​​ൻ എ​​ഫ്സി​​യും 2-2 സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞ​​തോ​​ടെ​​യാ​​ണി​​ത്. 2015 സീ​​സ​​ണ്‍ ഫൈ​​ന​​ലി​​ൽ ഗോ​​വ​​യെ തോ​​ൽ​​പ്പി​​ച്ച് ചെ​​ന്നൈ​​യി​​ൻ കി​​രീ​​ടം നേ​​ടി​​യി​​രു​​ന്നു.

നോ​​ർ​​ത്ത് ഈ​​സ്റ്റി​​നാ​​യി മാ​​ർ​​ട്ടി​​ൻ ഷാ​​വേ​​സ് (43 -പെ​​ന​​ൽ​​റ്റി, 71) ഇ​​ര​​ട്ട ഗോ​​ൾ നേ​​ടി. ചെ​​ന്നൈ​​യി​​ൻ എ​​ഫ്സി​​ക്കാ​​യി മ​​സി​​ഹ് സ​​യിം​​ഗ്ഹാ​​യ് (17), ചാ​​ഗ്തെ (90+3) എ​​ന്നി​​വ​​രാ​​ണ് ല​​ക്ഷ്യം ക​​ണ്ട​​ത്. 41-ാം മി​​നി​​റ്റി​​ൽ ടൊ​​ൻ​​ഡോ​​ൻ​​ബ സിം​​ഗ് ചു​​വ​​പ്പ് കാ​​ർ​​ഡ് ക​​ണ്ട് പു​​റ​​ത്താ​​യ​​തോ​​ടെ ചെ​​ന്നൈ​​യി​​ൻ പ​​ത്ത് പേ​​രാ​​യി ചു​​രു​​ങ്ങി​​യി​​രു​​ന്നു.


ലീ​​ഗി​​ൽ 18 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 39 പോ​​യി​​ന്‍റ് നേ​​ടി​​യ ഗോ​​വ​​യാ​​ണ് ഒ​​ന്നാ​​മ​​ത്. എ​​ടി​​കെ 34 പോ​​യി​​ന്‍റു​​മാ​​യി ര​​ണ്ടാ​​മ​​തും ബം​​ഗ​​ളൂ​​രു 30 പോ​​യി​​ന്‍റു​​മാ​​യി മൂ​​ന്നാ​​മ​​തും ചെ​​ന്നൈ​​യി​​ൻ 29 പോ​​യി​​ന്‍റു​​മാ​​യി നാ​​ലാ​​മ​​തു​​മാ​​ണ്.

പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യി​​ലെ ഒ​​ന്നും നാ​​ലും സ്ഥാ​​ന​​ക്കാ​​രും ര​​ണ്ടും മൂ​​ന്നും സ്ഥാ​​ന​​ക്കാ​​രും ത​​മ്മി​​ലാ​​ണ് സെ​​മി പോ​​രാ​​ട്ടം. ര​​ണ്ട് പാ​​ദ​​ങ്ങ​​ളി​​ലാ​​യാ​​ണ് പ്ലേ ​​ഓ​​ഫ് സെ​​മി ന​​ട​​ക്കു​​ക.

സെ​​മി ഫൈ​​ന​​ലി​​ലെ ആ​​ദ്യ പാ​​ദ മ​​ത്സ​​ര​​ങ്ങ​​ൾ ഫെ​​ബ്രു​​വ​​രി 29നും ​​മാ​​ർ​​ച്ച് ഒ​​ന്നി​​നും ന​​ട​​ക്കും. ര​​ണ്ടാം പാ​​ദ മ​​ത്സ​​രം മാ​​ർ​​ച്ച് ഏ​​ഴി​​നും എ​​ട്ടി​​നു​​മാ​​ണ് ന​​ട​​ക്കു​​ക. ഇ​​ന്ത്യ​​ൻ സൂ​​പ്പ​​ർ​​ലീ​​ഗ് ഫു​​ട്ബോ​​ളി​​ന്‍റെ ഫൈ​​ന​​ൽ ഗോ​​വ​​യിൽ മാ​​ർ​​ച്ച് 14നു ​ന​ട‌​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.