ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ ക്രിക്കറ്റ് ടീ​​ം നി​​രീ​​ക്ഷ​​ണ​​ത്തി​​ൽ
Monday, March 23, 2020 12:52 AM IST
ല​​ക്നോ: ഇ​​ന്ത്യ​​ൻ പ​​ര്യ​​ട​​നം ക​​ഴി​​ഞ്ഞ് മ​​ട​​ങ്ങി​​യ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ ക്രി​​ക്ക​​റ്റ് ടീ​​മും കൊ​​റോ​​ണ വൈ​​റ​​സ് ബാ​​ധ​​യു​​ടെ സം​​ശ​​യ നി​​ഴ​​ലി​​ൽ. മൂ​​ന്ന് ഏ​​ക​​ദി​​ന മ​​ത്സ​​ര​​ങ്ങ​​ൾ​​ക്കാ​​യി ഇ​​ന്ത്യ​​യി​​ലെ​​ത്തി​​യ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് ഒ​​രു മ​​ത്സ​​രം പോ​​ലും ക​​ളി​​ക്കാ​​ൻ സാ​​ധി​​ച്ചി​​രു​​ന്നി​​ല്ല. കൊ​​റോ​​ണ വൈ​​റ​​സ് ബാ​​ധ​​യു​​ള്ള​​താ​​യി സ്ഥി​​രീ​​ക​​രി​​ച്ച ബോ​​ളി​​വു​​ഡ് ഗാ​​യി​​ക ക​​നി​​ക ക​​പൂ​​ർ ല​​ക്നോ​​വി​​ൽ ത​​ങ്ങി​​യ ഹോ​​ട്ട​​ലി​​ലാ​​യി​​രു​​ന്നു ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ ക്രി​​ക്ക​​റ്റ് ടീ​​മും ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്. ഇ​​ന്ത്യ​​യി​​ൽ​​നി​​ന്ന് മ​​ട​​ങ്ങി​​യെ​​ത്തി​​യ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ ടീ​​മി​​നോ​​ട് ക്വാ​​റ​​ന്‍റൈ​​നി​​ൽ പ്ര​​വേ​​ശി​​ക്കാ​​ൻ ക്രി​​ക്ക​​റ്റ് സൗ​​ത്ത് ആ​​ഫ്രി​​ക്ക നി​​ർ​​ദേ​​ശി​​ച്ചി​​രുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.