ഡി​​ബാ​​ല, മാ​​ൾ​​ഡീ​​നി, ഫെ​​ല്ലെ​​യ്നി... കൊ​​റോ​​ണ നി​​ര നീ​​ളു​​ന്നു
Monday, March 23, 2020 12:52 AM IST
മി​​ലാ​​ൻ/​​ബെ​​യ്ജിം​​ഗ്: ലോ​​ക​​ത്തെ പൂ​​ർ​​ണ സ്തം​​ഭ​​ന​​ത്തി​​ലേ​​ക്കു ത​​ള്ളി​​വി​​ട്ട് കൊ​​റോ​​ണ വൈ​​റ​​സ് വ്യാ​​പ​​ന​​വും മ​​ര​​ണ​​വും ദി​​നം​​പ്ര​​തി വ​​ർ​​ധി​​ക്കു​​ന്നു. കൊ​​റോ​​ണ വൈ​​റ​​സി​​ന്‍റെ പി​​ടി​​യി​​ല​​ക​​പ്പെ​​ടു​​ന്ന കാ​​യി​​ക പ്ര​​തി​​ഭ​​ക​​ളു​​ടെ നി​​ര​​യും ദി​​നം​​പ്ര​​തി നീ​​ളു​​ക​​യാ​​ണ്. ഇ​​റ്റാ​​ലി​​യ​​ൻ ക്ല​​ബ്ബാ​​യ യു​​വ​​ന്‍റ​​സി​​ന്‍റെ അ​​ർ​​ജ​​ന്‍റൈൻ താ​​രം പൗ​​ലോ ഡി​​ബാ​​ല, ഇം​​ഗ്ലീ​​ഷ് ക്ല​​ബ് മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡി​​ന്‍റെ മു​​ൻ താ​​ര​​വും ബെ​​ൽ​​ജി​​യ​​ത്തി​​ന്‍റെ മ​​ധ്യ​​നി​​ര​​ത്താ​​ര​​മാ​​യ മ​​ർ​​ലോ​​ണ്‍ ഫെ​​ല്ലെ​​യ്നി, ഇ​​റ്റ​​ലി​​യു​​ടെ ഇ​​തി​​ഹാ​​സ പ്ര​​തി​​രോ​​ധ താ​​രം പൗ​​ളോ മാ​​ൾ​​ഡീ​​നി എ​​ന്നി​​വ​​ർ​​ക്ക് ഇ​​ന്ന​​ലെ കൊ​​റോ​​ണ വൈ​​റ​​സ് സ്ഥി​​രീക​​രി​​ച്ചു.

ഡി​​ബാ​​ല​​യു​​ടെ പ​​ങ്കാ​​ളി ഒ​​റി​​യാ​​ന സ​​ബാ​​റ്റി​​നി​​ക്കും കൊ​​റോ​​ണ വൈ​​റ​​സ് സ്ഥി​​രീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. ഒ​​റി​​യാ​​ന അ​​ർ​​ജ​​ന്‍റൈൻ ഗാ​​യി​​ക​​യും ന​​ടി​​യും മോ​​ഡ​​ലു​​മാ​​ണ്. 1990 യു​​എ​​സ് ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് വ​​നി​​താ സിം​​ഗി​​ൾ​​സ് ജേ​​താ​​വാ​​യ ഗ​​ബ്രി​​യേ​​ല സ​​ബാ​​റ്റി​​നി​​യു​​ടെ അ​​ന​​ന്ത​​ര​​വ​​ളാ​​ണ് ഒ​​റി​​യാ​​ന. യു​​വ​​ന്‍റ​​സ് താ​​ര​​ങ്ങ​​ളാ​​യ ഡാ​​നി​​യേ​​ല റു​​ഗാ​​നി, ബ്ലെ​​യ്സ് മ​​ത്യൂ​​ഡി എ​​ന്നി​​വ​​ർ​​ക്ക് കൊ​​റോ​​ണ വൈ​​റ​​സ് ബാ​​ധ നേ​​ര​​ത്തേ സ്ഥി​​രീ​​ക​​രി​​ച്ചി​​രു​​ന്നു.


ഇ​​റ്റ​​ലി​​യു​​ടെ മു​​ൻ ക്യാ​​പ്റ്റ​​നും ഇ​​തി​​ഹാ​​സ താ​​ര​​വു​​മാ​​യ പൗ​​ളോ മാ​​ൾ​​ഡീ​​നി നി​​ല​​വി​​ൽ എ​​സി മി​​ലാ​​ൻ ക്ല​​ബ്ബി​​ന്‍റെ ടെ​​ക്നി​​ക്ക​​ൽ ഡ​​യ​​റ​​ക്ട​​റാ​​ണ്. അ​​ന്പ​​ത്തി​​യൊ​​ന്നു​​കാ​​ര​​നാ​​യ മാ​​ൾ​​ഡീ​​നി​​യു​​ടെ പ​​തി​​നെ​​ട്ടു​​കാ​​ര​​നാ​​യ മ​​ക​​ൻ ഡാ​​നി​​യേ​​ലി​​നും കൊ​​റോ​​ണ വൈ​​റ​​സ് ബാ​​ധ​​യേ​​റ്റി​​ട്ടു​​ണ്ട്. അ​​റ്റാ​​ക്കിം​​ഗ് മി​​ഡ്ഫീ​​ൽ​​ഡ​​റാ​​യ ഡാ​​നി​​യേ​​ൽ മാ​​ൾ​​ഡീ​​നി എ​​സി മി​​ലാ​​നു​​വേ​​ണ്ടി ഫെ​​ബ്രു​​വ​​രി​​യി​​ൽ അ​​ര​​ങ്ങേ​​റ്റം ന​​ട​​ത്തി​​യി​​രു​​ന്നു.

ചൈ​​നീ​​സ് ക്ല​​ബ്ബാ​​യ ഷാ​​ങ്ഡോം​​ഗ് ലു​​നെം​​ഗി​​നാ​​യാ​​ണ് നി​​ല​​വി​​ൽ ഫെ​​ല്ലെ​​യ്നി ക​​ളി​​ക്കു​​ന്ന​​ത്. ഇം​​ഗ്ലീ​​ഷ് ക്ല​​ബ്ബു​​ക​​ളാ​​യ എ​​വ​​ർ​​ട്ട​​ണ്‍, മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡ് എ​​ന്നി​​വ​​യു​​ടെ താ​​ര​​മാ​​യി​​രു​​ന്നു. മു​​പ്പ​​ത്തി​​ര​​ണ്ടു​​കാ​​ര​​നാ​​യ ഫെ​​ല്ലെ​​യ്നി 2019ലാ​​ണ് ചൈ​​നീ​​സ് ക്ല​​ബ്ബി​​ലെ​​ത്തി​​യ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.